- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രേതം ടൈറ്റിൽ സോങിൽ വിനിത് ശ്രീനിവാസന്റെ പാട്ട് സ്ത്രീ ശബ്ദത്തിൽ; ജയസൂര്യയുടെ യും സംഘത്തിന്റെയും തമാശകൾ കോർത്തിണക്കിയ ഇറങ്ങിയ ഗാനം ഹിറ്റാകുന്നു
ജയസൂര്യ നായകനാകുന്ന 'പ്രേതം'ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ ടൈറ്റിൽ സോങും ഹിറ്റാവുകയാണ്. 'വിനീത് ശ്രീനിവാസൻ പാടിയ 'ഒരുത്തിക്ക് പിന്നിൽ പണ്ട്' എന്ന ഗാനമാണ് വൈറലാകുന്നത്. ചിത്രത്തിൽ മെയിൽ വോയിസും ഫീമെയിൽ വോയിസും പാടിയിരിക്കുന്നത് വിനിത് തന്നെയാണ് എന്നതാണ് പ്രത്യേകത. കൂടാതെ വീഡിയോയിൽ ജയസൂര്യയുടെയും സംഘത്തിന്റെയും തമാശകളും കോർത്തിണക്കിയിട്ടുണ്ട്. പൈസ മേടിക്കാതെ പാടിയ വിനീത് ശ്രീനിവാസൻ കീ ജയ്' എന്ന ജയസൂര്യയുടെ മുദ്രാവാക്യത്തോടെയാണ് ഗാനത്തിന്റെ വീഡിയോ അവസാനിക്കുന്നത്. രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജു വർഗീസ്, പേളി മാണി, ഷറഫുദ്ദീൻ തുടങ്ങിയവരാണ് പ്രധാന കതാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഒരു മെന്റലിസ്റ്റായാണ് ജയസൂര്യ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ജോൺ ഡോൺ ബോസ്‌കോ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദറാണ്. ഓഗസ്റ്റ് 12നാണ് റിലീസ്.നേരത്തെ
ജയസൂര്യ നായകനാകുന്ന 'പ്രേതം'ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ ടൈറ്റിൽ സോങും ഹിറ്റാവുകയാണ്. 'വിനീത് ശ്രീനിവാസൻ പാടിയ 'ഒരുത്തിക്ക് പിന്നിൽ പണ്ട്' എന്ന ഗാനമാണ് വൈറലാകുന്നത്.
ചിത്രത്തിൽ മെയിൽ വോയിസും ഫീമെയിൽ വോയിസും പാടിയിരിക്കുന്നത് വിനിത് തന്നെയാണ് എന്നതാണ് പ്രത്യേകത. കൂടാതെ വീഡിയോയിൽ ജയസൂര്യയുടെയും സംഘത്തിന്റെയും തമാശകളും കോർത്തിണക്കിയിട്ടുണ്ട്. പൈസ മേടിക്കാതെ പാടിയ വിനീത് ശ്രീനിവാസൻ കീ ജയ്' എന്ന ജയസൂര്യയുടെ മുദ്രാവാക്യത്തോടെയാണ് ഗാനത്തിന്റെ വീഡിയോ അവസാനിക്കുന്നത്.
രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജു വർഗീസ്, പേളി മാണി, ഷറഫുദ്ദീൻ തുടങ്ങിയവരാണ് പ്രധാന കതാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഒരു മെന്റലിസ്റ്റായാണ് ജയസൂര്യ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ജോൺ ഡോൺ ബോസ്‌കോ എന്നാണ് കഥാപാത്രത്തിന്റെ പേര്.
ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദറാണ്. ഓഗസ്റ്റ് 12നാണ് റിലീസ്.നേരത്തെ റിലീസ് ചെയ്ത പ്രേതത്തിന്റെ ടീസറുകൾക്കും ട്രെയിലറിനും മികച്ച സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.