- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിലെങ്ങും വില വർധനയുടെ കണക്ക് മാത്രം; നിത്യോപയോഗ സാധനങ്ങൾക്ക് പൊള്ളുന്ന വില; പണപ്പെരുപ്പം ഉയരുന്നു
മസ്‌കത്ത്: രാജ്യത്തെങ്ങും ഉയർന്നു കേൾക്കുന്നത് വിലവർധനയുടെ കണക്കു മാത്രമാണ്. ഇതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് നിത്യോപയോഗ സാധനങ്ങളുടെ വിലയാണ്. പച്ചക്കറി, പഴ വർഗങ്ങളുടെ വിലയും മറ്റു ആവശ്യ വസ്തുക്കളുടേയും വില കുത്തനെ ഉയരുകയാണ്. ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പമാണ് ഈ വിലവർധനയ്ക്ക് കാരണമായതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഭക്ഷണപാനീയങ്ങളുടെ വിലയിൽ മൊത്തത്തിൽ 0.80 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഭക്ഷണ വിഭാഗത്തിൽ മത്സ്യങ്ങളുടെയും കടൽ വിഭവങ്ങളുടെയും വിലയിലാണ് 6.85 ശതമാനം വർധനയുണ്ടായിരിക്കുന്നത്. ഏറ്റവുമധികം വർധനയുണ്ടായത് ഈ വിഭാഗത്തിനാണ്. പച്ചക്കറികളുടെ വില 4.49 ശതമാനം കൂടിയപ്പോൾ പഴങ്ങളുടെ വില 0.12 ശതമാനവും വർധിച്ചു. അതേസമയം, ബ്രെഡുകളുടെയും ധാന്യങ്ങളുടെയും ഇറച്ചിയുടെയും പാലിന്റെയും ചീസിന്റെയും മുട്ടയുടെയും വിലയിൽ 1.12, 0.19, 0.20 ശതമാനം എന്നിങ്ങനെ കുറവുണ്ടായി. കൂടാതെ എണ്ണ, കൊഴുപ്പ്, പഞ്ചസാര, ജാം, തേൻ, മധുരപലഹാരങ്ങൾ, ആൽക്കഹോൾ ഇതര പാനീയങ്ങൾ എന്നിവയുടെ വിലയും കുറഞ്
മസ്‌കത്ത്: രാജ്യത്തെങ്ങും ഉയർന്നു കേൾക്കുന്നത് വിലവർധനയുടെ കണക്കു മാത്രമാണ്. ഇതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് നിത്യോപയോഗ സാധനങ്ങളുടെ വിലയാണ്. പച്ചക്കറി, പഴ വർഗങ്ങളുടെ വിലയും മറ്റു ആവശ്യ വസ്തുക്കളുടേയും വില കുത്തനെ ഉയരുകയാണ്. ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പമാണ് ഈ വിലവർധനയ്ക്ക് കാരണമായതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ഭക്ഷണപാനീയങ്ങളുടെ വിലയിൽ മൊത്തത്തിൽ 0.80 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഭക്ഷണ വിഭാഗത്തിൽ മത്സ്യങ്ങളുടെയും കടൽ വിഭവങ്ങളുടെയും വിലയിലാണ് 6.85 ശതമാനം വർധനയുണ്ടായിരിക്കുന്നത്. ഏറ്റവുമധികം വർധനയുണ്ടായത് ഈ വിഭാഗത്തിനാണ്. പച്ചക്കറികളുടെ വില 4.49 ശതമാനം കൂടിയപ്പോൾ പഴങ്ങളുടെ വില 0.12 ശതമാനവും വർധിച്ചു. അതേസമയം, ബ്രെഡുകളുടെയും ധാന്യങ്ങളുടെയും ഇറച്ചിയുടെയും പാലിന്റെയും ചീസിന്റെയും മുട്ടയുടെയും വിലയിൽ 1.12, 0.19, 0.20 ശതമാനം എന്നിങ്ങനെ കുറവുണ്ടായി. കൂടാതെ എണ്ണ, കൊഴുപ്പ്, പഞ്ചസാര, ജാം, തേൻ, മധുരപലഹാരങ്ങൾ, ആൽക്കഹോൾ ഇതര പാനീയങ്ങൾ എന്നിവയുടെ വിലയും കുറഞ്ഞു.
ഭവന, ജല, വൈദ്യുതി, പാചകവാതകമടക്കമുള്ളവയുടെ ചെലവുകൾ മാറ്റമില്ലാതെ തുടരുകയാണ്. ആരോഗ്യവിഭാഗം, വിദ്യാഭ്യാസം, ആശയവിനിമയ ചെലവുകൾ എന്നീ വിഭാഗങ്ങളുടെ വില മാറ്റമില്ലാതെ തുടർന്നപ്പോൾ ഫർണിഷിങ്, വീട്ടുപകരണങ്ങൾ, അറ്റകുറ്റപ്പണി എന്നിവയുടെ ചെലവ് 0.43 ശതമാനം കുറഞ്ഞു. ഗതാഗത ചെലവ് നാലു ശതമാനം ഉയർന്നു. ഇന്ധനവിലിയിലുണ്ടാ വർധനവാണ് കഴിഞ്ഞവർഷം ജൂണിനെ അപേക്ഷിച്ച് പണപ്പെരുപ്പം 1.50 ശതമാനം കൂടുവാൻ കാരണമായത്.
റെഗുലർ പെട്രോൾ വില ലിറ്ററിന് 170 ബൈസയായും സൂപ്പർ പെട്രോളിൻേറത് 180 ബൈസയായും ഡീസൽ വില 185 ബൈസയായുമാണ് ഉയർത്തിയത്. മത്സ്യങ്ങളുടെയും സമുദ്രോൽപന്നങ്ങളുടെയും വിലയിലും പഴം, പച്ചക്കറി എന്നിവയുടെ വിലയിലും ഗതാഗത ചെലവിലും വർധനവുണ്ടാകാൻ പ്രധാന കാരണം പണപ്പെരുപ്പമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.