- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റമദാനിൽ 5000-ത്തോളം അവശ്യവസ്തുക്കൾക്ക് എഴുപതു ശതമാനത്തോളം വിലക്കുറവ്; 4000-ത്തോളം വസ്തുക്കൾക്ക് വില നിയന്ത്രണം; വില വർധന തടയാൻ കർശന പരിശോധനകളുമായി സാമ്പത്തിക മന്ത്രാലയം
ദുബായ്: റമദാനിൽ അയ്യായിരത്തോളം അവശ്യവസ്തുക്കൾക്ക് വില കുറച്ചു നൽകാൻ ചെറുകിട കച്ചവടക്കാർക്ക് സാമ്പത്തിക മന്ത്രാലയത്തിന്റെ നിർദ്ദേശം. റമദാനിനോട് അനുബന്ധിച്ച് അവശ്യവസ്തുക്കൾക്ക് എഴുപതു ശതമാനത്തോളം വിലക്കുറവ് നൽകണമെന്നാണ് നിർദ്ദേശം. കൂടാതെ നാലായിരത്തോളം വസ്തുക്കൾക്ക് വില നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 260 മില്യൻ ദിർഹത്തിന്റെ കിഴിവാണ് ഇതിലൂടെ ലഭിക്കുകയെന്നും സാമ്പത്തിക മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അരി, എണ്ണ, മാവ്, പാൽ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ആവശ്യത്തിന് സംഭരിക്കാൻ കച്ചവടക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഉപഭോക്തൃസംരക്ഷണ വകുപ്പ് മേധാവി ഡോ.ഹാഷിം സയീദ് അൽ നൗമി പറഞ്ഞു. റമദാനിൽ ഉപയോക്താക്കാളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നത് എല്ലാവിധ നടപടിയും മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. നോമ്പുകാലത്ത് ദുബായിലെ വിതരണക്കാർ മാത്രം 18,000 ടൺ അവശ്യവസ്തുക്കളാണ് ഇറക്കുമതി ചെയ്യുന്നത്. അബുദാബി നാലായിരം ടണ്ണും. വസ്തുക്കളുടെ വിലനിലവാരം പിടിച്ചു നിർത്തുന്നതിനും ലഭ്യത ഉറപ്പാക്കുന്നതിനു
ദുബായ്: റമദാനിൽ അയ്യായിരത്തോളം അവശ്യവസ്തുക്കൾക്ക് വില കുറച്ചു നൽകാൻ ചെറുകിട കച്ചവടക്കാർക്ക് സാമ്പത്തിക മന്ത്രാലയത്തിന്റെ നിർദ്ദേശം. റമദാനിനോട് അനുബന്ധിച്ച് അവശ്യവസ്തുക്കൾക്ക് എഴുപതു ശതമാനത്തോളം വിലക്കുറവ് നൽകണമെന്നാണ് നിർദ്ദേശം. കൂടാതെ നാലായിരത്തോളം വസ്തുക്കൾക്ക് വില നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഏകദേശം 260 മില്യൻ ദിർഹത്തിന്റെ കിഴിവാണ് ഇതിലൂടെ ലഭിക്കുകയെന്നും സാമ്പത്തിക മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അരി, എണ്ണ, മാവ്, പാൽ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ആവശ്യത്തിന് സംഭരിക്കാൻ കച്ചവടക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഉപഭോക്തൃസംരക്ഷണ വകുപ്പ് മേധാവി ഡോ.ഹാഷിം സയീദ് അൽ നൗമി പറഞ്ഞു.
റമദാനിൽ ഉപയോക്താക്കാളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നത് എല്ലാവിധ നടപടിയും മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. നോമ്പുകാലത്ത് ദുബായിലെ വിതരണക്കാർ മാത്രം 18,000 ടൺ അവശ്യവസ്തുക്കളാണ് ഇറക്കുമതി ചെയ്യുന്നത്. അബുദാബി നാലായിരം ടണ്ണും. വസ്തുക്കളുടെ വിലനിലവാരം പിടിച്ചു നിർത്തുന്നതിനും ലഭ്യത ഉറപ്പാക്കുന്നതിനും ഇറക്കുമതി മുപ്പതു ശതമാനം വർധിപ്പിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുള്ളതായി അധികൃതർ വ്യക്തമാക്കി.
കൂടാതെ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് വിവിധയിടങ്ങളിൽ 2911 പരിശോധനകരെ വിന്യസിപ്പിച്ചിട്ടുമുണ്ട്. 2911 പരിശോധകരെ രാജ്യത്തുടനീളം വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിൽ നാനൂറ് പേർ ഈമാസം മാത്രം പരിശോധന നടത്താൻ വേണ്ടി ചുമതലപ്പെടുത്തിയിട്ടുള്ളവരാണ്. സാമ്പത്തിക കാര്യമന്ത്രാലയം ഉപഭോക്താക്കളുമായി നിരന്തരം ബന്ധപ്പെട്ട് പരാതികളും അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കും. ഇതിനായി കോൾ സെന്ററുകളും രൂപീകരിച്ചിട്ടുണ്ട്. 600522225 എന്ന നമ്പരിൽ കോൾ സെന്റർ സേവനങ്ങൾ ലഭ്യമാണ്. ഈമാസം 22വരെ ഇതുവഴി 7957 പരാതികൾ ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.