- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ധനവില ഉയരുന്നതിന് പുറമെ ഇരുട്ടടിപോലെ ഇൻഷ്വറൻ തുകയും കൂടും; യുഎഇയിൽ പുതുവർഷത്തിൽ വാഹന ഉടമകളെ കാത്തിരിക്കുന്നത് വിലക്കയറ്റത്തിന്റെ കെടുതികൾ
ദുബായ്: യുഎഇയിലെ വാഹന ഉടമകൾക്ക് ഇരുട്ടടിയായി ഇന്ധനവിലയിലും ഇൻഷ്വറൻസ് തുകയിലും പുതുവർഷത്തിൽ വൻ വർധന നടപ്പാകുന്നു. കാർ ഇൻഷുറൻസും പെട്രോൾ വിലയും ജനുവരി മുതൽ വർധിക്കും. യുഎഇ ഇൻഷുറൻസ് അഥോറിറ്റി ജനുവരി ഒന്നു മുതലാണു പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ചില കാർ ഉടമകൾക്ക് കാർ ഇൻഷുറൻസ് പ്രീമിയത്തിൽ 100 മുതൽ 400 ദിർഹം വരെ വർധനവുണ്ടാകാൻ സാധ്യതയുണ്ടെന്നാണു സൂചന. 50,000 ദിർഹമോ അതിൽ താഴെയോ വിലയുള്ള കാർ ഉള്ളവരെയാവും പുതിയ നിയമം കൂടുതൽ ബാധിക്കുക. ഒരു ലക്ഷം ദിർഹത്തിനു മുകളിൽ വിലയുള്ള കാർ സ്വന്തമായുള്ളവർക്ക് കൂടുതൽ അടയ്‌ക്കേണ്ടിവരില്ലെന്നാണു റിപ്പോർട്ട്. കാറിന്റെ പഴക്കം, മോഡൽ, ഡ്രൈവറുടെ വിവരങ്ങൾ തുടങ്ങി നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ രീതിയിൽ പ്രീമിയം നിശ്ചയിക്കുന്നത്. പുതിയ നിയമത്തോട് ഇൻഷുറൻസ് കമ്പനികൾ കടുത്ത എതിർപ്പാണ് അറിയിച്ചിരിക്കുന്നത്. അപകടത്തിൽ പെടുന്ന കാറുകൾക്കു പകരം ഡ്രൈവർക്ക് കാർ നൽകണമെന്ന നിബന്ധനയും പുതിയ നിയമത്തിലുണ്ട്.35 ശതമാനം വാഹന ഉടമകൾക്കും കൂടിയ പ്രീമിയം നൽകേണ്ടിവര
ദുബായ്: യുഎഇയിലെ വാഹന ഉടമകൾക്ക് ഇരുട്ടടിയായി ഇന്ധനവിലയിലും ഇൻഷ്വറൻസ് തുകയിലും പുതുവർഷത്തിൽ വൻ വർധന നടപ്പാകുന്നു. കാർ ഇൻഷുറൻസും പെട്രോൾ വിലയും ജനുവരി മുതൽ വർധിക്കും.
യുഎഇ ഇൻഷുറൻസ് അഥോറിറ്റി ജനുവരി ഒന്നു മുതലാണു പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ചില കാർ ഉടമകൾക്ക് കാർ ഇൻഷുറൻസ് പ്രീമിയത്തിൽ 100 മുതൽ 400 ദിർഹം വരെ വർധനവുണ്ടാകാൻ സാധ്യതയുണ്ടെന്നാണു സൂചന. 50,000 ദിർഹമോ അതിൽ താഴെയോ വിലയുള്ള കാർ ഉള്ളവരെയാവും പുതിയ നിയമം കൂടുതൽ ബാധിക്കുക. ഒരു ലക്ഷം ദിർഹത്തിനു മുകളിൽ വിലയുള്ള കാർ സ്വന്തമായുള്ളവർക്ക് കൂടുതൽ അടയ്‌ക്കേണ്ടിവരില്ലെന്നാണു റിപ്പോർട്ട്.
കാറിന്റെ പഴക്കം, മോഡൽ, ഡ്രൈവറുടെ വിവരങ്ങൾ തുടങ്ങി നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ രീതിയിൽ പ്രീമിയം നിശ്ചയിക്കുന്നത്. പുതിയ നിയമത്തോട് ഇൻഷുറൻസ് കമ്പനികൾ കടുത്ത എതിർപ്പാണ് അറിയിച്ചിരിക്കുന്നത്. അപകടത്തിൽ പെടുന്ന കാറുകൾക്കു പകരം ഡ്രൈവർക്ക് കാർ നൽകണമെന്ന നിബന്ധനയും പുതിയ നിയമത്തിലുണ്ട്.35 ശതമാനം വാഹന ഉടമകൾക്കും കൂടിയ പ്രീമിയം നൽകേണ്ടിവരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ഇതിന് പുറമെയാണ് ഇന്ധനവിലയിലും വർധനവ് വരുന്നത്. യുഎഇയിൽ പുതുവർഷത്തിൽ പെട്രോൾ, ഡീസൽ വിലയും ഉയരും. പെട്രോൾ ലീറ്ററിനു 11 ഫിൽസും ഡീസൽ ലീറ്ററിന് 13 ഫിൽസുമാണ് വർധിക്കുക. പെട്രോൾ ലീറ്ററിന് പുതിയ വില (പഴയവില ബ്രായ്ക്കറ്റിൽ): സൂപ്പർ 981.91 ദിർഹം (1.80), സ്‌പെഷൽ 95 1.80 (1.69), ഇ പ്ലസ് 91 1.73 (1.62). ഡീസൽ വില ലീറ്ററിന് 1.81 ദിർഹത്തിൽനിന്ന് 1.94 ആയി വർധിക്കും.