കുവൈത്ത് സിറ്റി: പെട്രോൾ നിരക്ക് വർധനയുടെ മറവിൽ അവശ്യവസ്തുക്കളുടെ വില കൂട്ടി വില്പന നടത്തുന്നവർക്ക് കർശന നടപടി ഉറപ്പായി. സാധനങ്ങൾക്ക് വില കൂട്ടി വിറ്റതിനും കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ വിൽപനക്ക് വച്ചതിനും മറ്റു നിയമലംഘനങ്ങൾക്കുമായി 350 വ്യാപാര സ്ഥാപനങ്ങൾക്ക് കുവൈറ്റ് പിഴ ചുമത്തി.

ഉൽപാദക രാജ്യങ്ങളുടെ പേരു മാറ്റിയെഴുതിയതിനാണ് ചില സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തത്. മന്ത്രിസഭയുടെ തീരുമാനപ്രകാരം വ്യാപാര നിയമലംഘനം പിടികൂടാൻ രാജ്യത്താകമാനം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

എണ്ണവില വർധന മുതലാക്കി വില കൂട്ടാൻ അനുവദിക്കില്‌ളെന്നും അത്തരം പ്രവൃത്തി ശ്രദ്ധയിൽപ്പെട്ടാൽ 135 നമ്പറിലേക്ക് ഫോൺ ചെയ്യാനും അവസരമൊരുക്കിയിട്ടുണ്ട്.

അടുത്ത മാസം ഒന്ന് മുതലാണ് രാജ്യത്തു പെട്രോൾ നിരക്കുകൾ വർദ്ധിക്കുന്നത് . നിരക്ക് വർദ്ധനയുടെ മറവിൽ അവശ്യ അവസ്തുക്കൾ വില കൂട്ടി വിൽക്കപ്പെടുന്ന സാഹചര്യം ഉണ്ടാവരുതെന്നാണ് സർക്കാർ നിലപാട് . ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നു മന്ത്രിസഭ വാണിജ്യ മന്ത്രാലയത്തോട് നിർദേശിച്ചു. .