- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
റംസാൻ കാലത്ത് അമിത വില ഈടാക്കുന്നതിനെതിരേ മുന്നറിയിപ്പുമായി മന്ത്രാലയം; ഭക്ഷ്യവസ്തുക്കൾക്ക് റീട്ടെയ്‌ലർമാർ ഈടാക്കുന്നത് 40 ശതമാനത്തോളം അധികവില
ദോഹ: റംസാൻ കാലത്ത് ഭക്ഷ്യവസ്തുക്കൾക്ക് ചില റീട്ടെയ്‌ലർമാർ അമിത വില ഈടാക്കുന്നതായി പരക്കെ ആരോപണം. ഖത്തറുമായി ചില അറബ് രാജ്യങ്ങൾ നയതന്ത്ര ബന്ധം ഉപേക്ഷിക്കുക കൂടി ചെയ്തതോടെ ഭക്ഷ്യവസ്തുക്കൾക്ക് ഉയർന്ന വില ഈടാക്കുന്ന സാഹചര്യമാണ് നിലവിൽ. ഖത്തർ ബോർഡർ അടയ്ക്കുക കൂടി ചെയ്തതോടെ ഭക്ഷ്യവസ്തുക്കൾക്ക് അമിത വില ഈടാക്കുന്ന റീട്ടെയ്‌ലർമാർക്കെതിരേ കർശന നിർദേശമാണ് മിനിസ്ട്രി ഓഫ് ഇക്കോണമി ആൻഡ് കൊമേഴ്‌സ് (MEC) പുറപ്പെടുവിച്ചിരിക്കുന്നത്. ചില വസ്തുക്കൾക്ക് മുപ്പതുമുതൽ നാല്പതു ശതമാനം വരെയാണ് ചിലർ വില ഈടാക്കുന്നത്. അവശ്യവസ്തുക്കളുടെ വില പിടിച്ചു നിർത്താൻ മന്ത്രാലയം നടപടി സ്വീകരിക്കണമെന്ന് സിറ്റി റെസിഡന്റ്‌സ് ആവശ്യപ്പെട്ടിട്ടുണ്ട്. പച്ചക്കറി, അരി, പലവ്യഞ്ജനങ്ങൾ തുടങ്ങിയവയ്ക്ക് ഒരു ദിവസം കൊണ്ട് നാല്പതു ശതമാനത്തോളം വിലയാണ് ചിലർ വർധിപ്പിച്ചിരിക്കുന്നത്. പ്രധാന ഹൈപ്പർമാർക്കറ്റുകളും സൂപ്പർമാർക്കറ്റുകളും മന്ത്രാലയത്തിന്റെ നിർദേശങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നതെങ്കിലും ചില ചെറുകിട കച്ചവടക്കാർ മന്ത്രാലയത്തിന്റെ നിർദ
ദോഹ: റംസാൻ കാലത്ത് ഭക്ഷ്യവസ്തുക്കൾക്ക് ചില റീട്ടെയ്‌ലർമാർ അമിത വില ഈടാക്കുന്നതായി പരക്കെ ആരോപണം. ഖത്തറുമായി ചില അറബ് രാജ്യങ്ങൾ നയതന്ത്ര ബന്ധം ഉപേക്ഷിക്കുക കൂടി ചെയ്തതോടെ ഭക്ഷ്യവസ്തുക്കൾക്ക് ഉയർന്ന വില ഈടാക്കുന്ന സാഹചര്യമാണ് നിലവിൽ. ഖത്തർ ബോർഡർ അടയ്ക്കുക കൂടി ചെയ്തതോടെ ഭക്ഷ്യവസ്തുക്കൾക്ക് അമിത വില ഈടാക്കുന്ന റീട്ടെയ്‌ലർമാർക്കെതിരേ കർശന നിർദേശമാണ് മിനിസ്ട്രി ഓഫ് ഇക്കോണമി ആൻഡ് കൊമേഴ്‌സ് (MEC) പുറപ്പെടുവിച്ചിരിക്കുന്നത്.
ചില വസ്തുക്കൾക്ക് മുപ്പതുമുതൽ നാല്പതു ശതമാനം വരെയാണ് ചിലർ വില ഈടാക്കുന്നത്. അവശ്യവസ്തുക്കളുടെ വില പിടിച്ചു നിർത്താൻ മന്ത്രാലയം നടപടി സ്വീകരിക്കണമെന്ന് സിറ്റി റെസിഡന്റ്‌സ് ആവശ്യപ്പെട്ടിട്ടുണ്ട്. പച്ചക്കറി, അരി, പലവ്യഞ്ജനങ്ങൾ തുടങ്ങിയവയ്ക്ക് ഒരു ദിവസം കൊണ്ട് നാല്പതു ശതമാനത്തോളം വിലയാണ് ചിലർ വർധിപ്പിച്ചിരിക്കുന്നത്.
പ്രധാന ഹൈപ്പർമാർക്കറ്റുകളും സൂപ്പർമാർക്കറ്റുകളും മന്ത്രാലയത്തിന്റെ നിർദേശങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നതെങ്കിലും ചില ചെറുകിട കച്ചവടക്കാർ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ കാറ്റിൽ പറത്തി അമിത വില ഈടാക്കിവരുന്നുണ്ട്. റംസാൻ മാസം കൂടിയായതോടെ പലയിടങ്ങളിലും പല വിലയാണ് ഉപയോക്താക്കൾക്ക് നൽകേണ്ടി വരുന്നത്. അവശ്യവസ്തുക്കൾക്ക് അമിത വില ഈടാക്കുന്നവരെ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും അവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ വെളിപ്പെടുത്തിയിട്ടുണ്ട്.