- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിത വില ഈടാക്കുന്ന ഷോപ്പുടമകൾക്ക് കടിഞ്ഞാണിടാൻ സാമ്പത്തിക മന്ത്രാലയം; യുഎഇയിൽ വിലവർധന തടയാൻ ഓൺലൈൻ നിരീക്ഷണം
അബുദാബി: അധികൃതരിൽനിന്ന് അനുമതി വാങ്ങാതെ അമിത വില ഈടാക്കുന്ന കടയുടമകൾക്ക് കടിഞ്ഞാണിടാൻ സാമ്പത്തിക മന്ത്രാലയത്തിന്റെ പുതിയ പദ്ധതി. വിപണികളിലെ വാരാന്ത്യ വിലവിവരം മുൻകൂട്ടി അറിയാൻ കഴിയുന്ന സംവിധാനം പുതുവർഷത്തിൽ പ്രാബല്യത്തിലാകും. നിത്യോപയോഗ വസ്തുക്കളുടെ 43 ഇനങ്ങളാണ് ഈ സംവിധാനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജനങ്ങൾക
അബുദാബി: അധികൃതരിൽനിന്ന് അനുമതി വാങ്ങാതെ അമിത വില ഈടാക്കുന്ന കടയുടമകൾക്ക് കടിഞ്ഞാണിടാൻ സാമ്പത്തിക മന്ത്രാലയത്തിന്റെ പുതിയ പദ്ധതി. വിപണികളിലെ വാരാന്ത്യ വിലവിവരം മുൻകൂട്ടി അറിയാൻ കഴിയുന്ന സംവിധാനം പുതുവർഷത്തിൽ പ്രാബല്യത്തിലാകും.
നിത്യോപയോഗ വസ്തുക്കളുടെ 43 ഇനങ്ങളാണ് ഈ സംവിധാനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജനങ്ങൾക്കു കൂടുതൽ ആവശ്യമുള്ളതും വ്യാപാരികൾ അനുമതി കൂടാതെ അമിത വില വാങ്ങുന്നതുമായ ഉൽപന്നങ്ങളാണു പുതിയ നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തിയത്.മന്ത്രാലയ പ്രതിനിധികളാണു വിപണികളിലെ വില നിരീക്ഷിക്കുക.ഈ സ്ഥാപനങ്ങളുടെ വിൽപന വില ഓരോ വാരത്തിലും മന്ത്രാലയത്തിനു മുൻകൂട്ടി അറിയാൻ കഴിയും. വില മുൻകൂട്ടി അറിയാൻ കഴിയുന്ന ഉപകരണം എല്ലാ ഹൈപ്പർമാർക്കറ്റുകളിലും സ്ഥാപിക്കണമെന്നു സാമ്പത്തിക മന്ത്രാലയം നിർദേശിച്ചു. ഹൈപ്പർ മാർക്കറ്റുകളിലും സഹകരണ സ്ഥാപനങ്ങളിലും 50 ഉപകരണങ്ങളെങ്കിലും വേണമെന്നാണു നിർദ്ദേശം.
സാധനവില നേരത്തെ അറിയാൻ കഴിയുന്നതിനാൽ നിയമലംഘകരെ ഉടൻ പിടികൂടാൻ കഴിയുമെന്നതാണു പുതിയ സംവിധാനത്തിന്റെ സവിശേഷത. യുഎഇയിലെ 460 പ്രമുഖ വ്യാപാര സ്ഥാപനങ്ങളിലും അവയുടെ ശാഖാ സ്ഥാപനങ്ങളിലുമാണ് വാരാന്ത്യ വിലവിവരം പരിശോധിക്കാനുള്ള സംവിധാനം കൊണ്ടുവരുന്നത്. 2015 മുതൽ ഓൺലൈൻവഴി നിരീക്ഷിക്കാൻ കഴിയുന്ന ഉൽപന്നങ്ങളുടെ എണ്ണം ആയിരമാക്കും. ഇപ്പോൾ 650 സാധനങ്ങളുടെ വിലയാണു മന്ത്രാലയത്തിന്റെ ഇ-സംവിധാനം വഴി നിരീക്ഷിക്കുന്നത്.