- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
കാൻസർ മരുന്നുകളുടെ വില 80 ശതമാനം കുറച്ചു; ജിസിസി രാജ്യങ്ങളിൽ മരുന്നുകൾക്ക് ഏറ്റവും വിലക്കുറവ് ബഹ്‌റിനിൽ
മനാമ: ജിസിസി രാജ്യങ്ങളിൽ മരുന്നുകളുടെ വില ഏകീകരണത്തോടനുബന്ധിച്ച് ബഹ്‌റിനിൽ കാൻസർ മരുന്നുകളുടെ വില 80 ശതമാനം കുറച്ചു. ചൊവ്വാഴ്ച മുതലാണ് പുതിയ വില പ്രാബല്യത്തിലായത്. അനസ്തീഷ്യയ്ക്ക് ഉപയോഗിക്കുന്ന 71 മരുന്നുകളും 94 വാക്‌സിനുകളും 92 ഓങ്കോളജി മരുന്നുകളും അവയവ മാറ്റിവയ്ക്കലിന് ഉപയോഗിക്കുന്ന മരുന്നുകളും 132 പ്രധാന രക്തസംബന്ധിയായ അസുഖങ്ങൾ
മനാമ: ജിസിസി രാജ്യങ്ങളിൽ മരുന്നുകളുടെ വില ഏകീകരണത്തോടനുബന്ധിച്ച് ബഹ്‌റിനിൽ കാൻസർ മരുന്നുകളുടെ വില 80 ശതമാനം കുറച്ചു. ചൊവ്വാഴ്ച മുതലാണ് പുതിയ വില പ്രാബല്യത്തിലായത്. അനസ്തീഷ്യയ്ക്ക് ഉപയോഗിക്കുന്ന 71 മരുന്നുകളും 94 വാക്‌സിനുകളും 92 ഓങ്കോളജി മരുന്നുകളും അവയവ മാറ്റിവയ്ക്കലിന് ഉപയോഗിക്കുന്ന മരുന്നുകളും 132 പ്രധാന രക്തസംബന്ധിയായ അസുഖങ്ങൾക്കും ഉള്ള മരുന്നുകൾ അടക്ക്ം 638 മരുന്നുകളുടെ വിലയാണ് കുറച്ചിരിക്കുന്നത്.
മരുന്നുകളുടെ വില ഏകീകരണത്തോടനുബന്ധിച്ച് ശരാശരി 30 മുതൽ 40 ശതമാനം വരെയാണ് വില കുറയ്ക്കുന്നെതെങ്കിലും കാൻസർ മരുന്നുകൾക്ക് അമിത വില നൽകേണ്ടി വരുന്നതിനാലാണ് 80 ശതമാനം വിലക്കുറവ് നടപ്പാക്കിയതെന്ന് നാഷണൽ ഹെൽത്ത് റെഗുലേറ്റി അഥോറിറ്റി ചീഫ് ഡോ. ബാഹ എൽഡിൻ ഫത്തേഹ അറിയിച്ചു. ചില കാൻസർ മരുന്നുകൾക്ക് 10,000 ദിനാറിൽ മുകളിൽ വില വരും. 40 ശതമാനം വില കുറച്ചാൽ അത് പൊതുജനങ്ങൾക്ക് മികച്ച പ്രയോജനം ഉണ്ടാക്കുന്നില്ല.
കാൻസർ മരുന്നുകളുടെ വില 80 ശതമാനം കുറച്ചോടുകൂടി ജിസിസി രാജ്യങ്ങളിൽ നിലവിൽ മരുന്നുകൾക്ക് ഏറ്റവും വിലക്കുറവ് ബഹ്‌റിനിലാണെന്നും ഇതിന്റെ പ്രയോജനം രോഗികൾക്ക് ലഭ്യമാകുന്ന രീതിയിൽ ആശുപത്രികൾ പ്രവർത്തിക്കണമെന്നും ഡോ. ബാഹ ഫത്തേഹ അറിയിച്ചു.