- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
രക്തസമ്മർദത്തിന്റെയും കൊളസ്‌ട്രോളിന്റെയും ഉൾപ്പെടെയുള്ള 400-ഓളം മരുന്നുകളുടെ വില കുറയുന്നു; വർഷം 500 ഡോളറിന്റെ ലാഭം
മെൽബൺ: ഈയാഴ്ചാവസാനം മുതൽ രക്തസമ്മർദത്തിന്റേയും കൊളസ്‌ട്രോളിന്റെയും ഉൾപ്പെടെയുള്ള നാനൂറോളം മരുന്നുകളുടെ വിലയിൽ കുറവ് ഉണ്ടാകും. ഫാർമസ്യൂട്ടിക്കൽസ് ബെനിഫിറ്റ്‌സ് സ്‌കീമിൽ ഉൾപ്പെടുത്തി മരുന്നുകൾക്ക് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നതു മൂലം കൊളസ്‌ട്രോളിന്റെ വിലയിൽ 23 ഡോളറിന്റെ കുറവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മരുന്നുകളുടെ വിലയിൽ വെട്ടിക്കുറവ് വരുത്തിയത് രോഗികൾക്ക് വർഷം 500 ഡോളറിന്റെ വരെ ലാഭം ഉണ്ടാക്കാൻ സാധിക്കുമെന്ന് ഹെൽത്ത് മിനിസ്റ്റർ സൂസൺ ലേ ചൂണ്ടിക്കാട്ടി. നിത്യേന ഉപയോഗിക്കുന്ന അറുപതോളം സാധാരണ മരുന്നുകളുടെ വിലയിലും കുറവ് വരുമെന്നാണ് പ്രതിക്ഷിക്കുന്നത്. എഴുപതു ശതമാനത്തോളം ഫാർമസികൾ പിബിഎസ് മെഡിസിനുകൾക്ക് ഒരു ഡോളർ ഡിസ്‌ക്കൗണ്ട് എന്ന സർക്കാരിന്റെ നയം നടപ്പാക്കാൻ സന്നദ്ധത പ്രകടപിപ്പിച്ചുണ്ട്. കഴിഞ്ഞ ജനുവരിയിൽ പ്രഖ്യാപിച്ച ഒരു ഡോളർ ഡിസ്‌ക്കൗണ്ട് നടപ്പാക്കുന്നതു മൂലം മരുന്നുവിപണിയിൽ പ്രൈസ് കോമ്പറ്റീഷന് കാരണമാകും. രാജ്യത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന മരുന്നുകളുടെ ഉത്പാദന ചെലവ് കുറയ്
മെൽബൺ: ഈയാഴ്ചാവസാനം മുതൽ രക്തസമ്മർദത്തിന്റേയും കൊളസ്‌ട്രോളിന്റെയും ഉൾപ്പെടെയുള്ള നാനൂറോളം മരുന്നുകളുടെ വിലയിൽ കുറവ് ഉണ്ടാകും. ഫാർമസ്യൂട്ടിക്കൽസ് ബെനിഫിറ്റ്‌സ് സ്‌കീമിൽ ഉൾപ്പെടുത്തി മരുന്നുകൾക്ക് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നതു മൂലം കൊളസ്‌ട്രോളിന്റെ വിലയിൽ 23 ഡോളറിന്റെ കുറവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മരുന്നുകളുടെ വിലയിൽ വെട്ടിക്കുറവ് വരുത്തിയത് രോഗികൾക്ക് വർഷം 500 ഡോളറിന്റെ വരെ ലാഭം ഉണ്ടാക്കാൻ സാധിക്കുമെന്ന് ഹെൽത്ത് മിനിസ്റ്റർ സൂസൺ ലേ ചൂണ്ടിക്കാട്ടി.
നിത്യേന ഉപയോഗിക്കുന്ന അറുപതോളം സാധാരണ മരുന്നുകളുടെ വിലയിലും കുറവ് വരുമെന്നാണ് പ്രതിക്ഷിക്കുന്നത്. എഴുപതു ശതമാനത്തോളം ഫാർമസികൾ പിബിഎസ് മെഡിസിനുകൾക്ക് ഒരു ഡോളർ ഡിസ്‌ക്കൗണ്ട് എന്ന സർക്കാരിന്റെ നയം നടപ്പാക്കാൻ സന്നദ്ധത പ്രകടപിപ്പിച്ചുണ്ട്. കഴിഞ്ഞ ജനുവരിയിൽ പ്രഖ്യാപിച്ച ഒരു ഡോളർ ഡിസ്‌ക്കൗണ്ട് നടപ്പാക്കുന്നതു മൂലം മരുന്നുവിപണിയിൽ പ്രൈസ് കോമ്പറ്റീഷന് കാരണമാകും.
രാജ്യത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന മരുന്നുകളുടെ ഉത്പാദന ചെലവ് കുറയ്ക്കാനുള്ള തീരുമാനവും സർക്കാർ കൈക്കൊണ്ടിരുന്നു. മരുന്നുകളുടെ വിലക്കുറവ് പ്രഖ്യാപിച്ചിരുന്നതു മൂലം എല്ലാ സ്‌ക്രിപ്റ്റിലും 20 ഡോളറിന്റെ കുറവ് ഉപയോക്താക്കൾക്ക് അനുഭവിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. എല്ലാ ഓസ്‌ട്രേലിയക്കാർക്കും മരുന്ന് വാങ്ങുകയെന്നത് താങ്ങാൻ പറ്റുന്ന കാര്യമായിരിക്കണമെന്നും അതുകൊണ്ടു തന്നെ നിത്യേന ഉപയോഗിക്കേണ്ടി വരുന്ന മരുന്നുകളുടെ വില കുറച്ചതെന്നും മന്ത്രി പറയുന്നു.
അഞ്ചിൽ ഒരു ഓസ്‌ട്രേലിയക്കാർ എന്ന കണക്കിന് ഹൃദ്രോഗം, രക്താതിസമ്മർദം, നേത്രരോഗങ്ങൾ, ഡിപ്രഷൻ തുടങ്ങിയ രോഗങ്ങൾക്ക് അടിമയാണ്. മരുന്നുകൾക്ക് വില കുറച്ചതിനാൽ ഇത്തരം രോഗികൾക്ക് വർഷം 500 ഡോളറിന്റെ വരെ ലാഭം വരുത്താൻ സാധിക്കുമെന്നും കണക്കാക്കപ്പെടുന്നതായി സൂസൻ ലേ വ്യക്തമാക്കി.