- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാരീസിലെ സ്ഥിരം യാത്രക്കാർക്ക് ഇനി ചെലവു കൂടും; മന്ത്‌ലി ട്രാൻസ്‌പോർട്ട് പാസ് നിരക്കുകൾ ഓഗസ്റ്റ് മുതൽ വർധിപ്പിക്കും
പാരീസ്: അടുത്ത മാസം മുതൽ പാരീസിലെ സ്ഥിരം യാത്രക്കാർക്ക് ഇനി അധിക ചെലവ് നേരിടേണ്ടി വരും. മന്ത്‌ലി ട്രാൻസ്‌പോർട്ട് പാസ് നിരക്കുകൾ വർധിപ്പിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് തീരുമാനിച്ചു. നാവിഗോ മന്ത്‌ലി ട്രാവൽ പാസ് നിരക്കുകൾ വർധിപ്പിക്കാൻ തീരുമാനമായെങ്കിലും കൃത്യമായി എത്രയാണ് വർധന വരുത്തുകയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഓഗസ്റ്റ് മുതൽ ഒരു മാസം അധികമായി മൂന്നു യൂറോ അധികമായി നൽകേണ്ടി വരുമെന്ന് ലേ പാരീസിയൻ ന്യൂസ് പേപ്പർ റിപ്പോർട്ട് ചെയ്യുന്നു. അതായത് സോൺ ഒന്നു മുതൽ അഞ്ചു വരെയുള്ള പാസിന് മാസം 73 യൂറോ വരെയായിരിക്കും വർധന നേരിടുക. മൊത്തത്തിൽ പാസ് നിരക്കുകളിൽ 4.2 ശതമാനം വർധനയാണ് ഇപ്പോൾ കണക്കാക്കുന്നത്. പാസ് നിരക്കുകളിൽ വരുത്തുന്ന വർധന സാധാരണയാണെന്നും എല്ലാ വർഷത്തേയും പോലെ ത്‌ന്നെയാണ് ഈ വർഷവും നിരക്ക് വർധിപ്പിച്ചതെന്ന് പാരീസ് മേഖലാ ട്രാൻസ്‌പോർട്ട് ചാർജുള്ള സ്‌റ്റെഫാൻ ബോഡെറ്റ് വ്യക്തമാക്കുന്നു. പാസ് നിരക്കുകളിൽ വർധന വരുത്തുന്നതിലൂടെ ലഭിക്കുന്ന പണം അറ്റകുറ്റപ്പണികൾക്കായി വിനിയോഗിക്കുമെന്നാണ് അധികൃതർ
പാരീസ്: അടുത്ത മാസം മുതൽ പാരീസിലെ സ്ഥിരം യാത്രക്കാർക്ക് ഇനി അധിക ചെലവ് നേരിടേണ്ടി വരും. മന്ത്‌ലി ട്രാൻസ്‌പോർട്ട് പാസ് നിരക്കുകൾ വർധിപ്പിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് തീരുമാനിച്ചു. നാവിഗോ മന്ത്‌ലി ട്രാവൽ പാസ് നിരക്കുകൾ വർധിപ്പിക്കാൻ തീരുമാനമായെങ്കിലും കൃത്യമായി എത്രയാണ് വർധന വരുത്തുകയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഓഗസ്റ്റ് മുതൽ ഒരു മാസം അധികമായി മൂന്നു യൂറോ അധികമായി നൽകേണ്ടി വരുമെന്ന് ലേ പാരീസിയൻ ന്യൂസ് പേപ്പർ റിപ്പോർട്ട് ചെയ്യുന്നു. അതായത് സോൺ ഒന്നു മുതൽ അഞ്ചു വരെയുള്ള പാസിന് മാസം 73 യൂറോ വരെയായിരിക്കും വർധന നേരിടുക. മൊത്തത്തിൽ പാസ് നിരക്കുകളിൽ 4.2 ശതമാനം വർധനയാണ് ഇപ്പോൾ കണക്കാക്കുന്നത്.
പാസ് നിരക്കുകളിൽ വരുത്തുന്ന വർധന സാധാരണയാണെന്നും എല്ലാ വർഷത്തേയും പോലെ ത്‌ന്നെയാണ് ഈ വർഷവും നിരക്ക് വർധിപ്പിച്ചതെന്ന് പാരീസ് മേഖലാ ട്രാൻസ്‌പോർട്ട് ചാർജുള്ള സ്‌റ്റെഫാൻ ബോഡെറ്റ് വ്യക്തമാക്കുന്നു. പാസ് നിരക്കുകളിൽ വർധന വരുത്തുന്നതിലൂടെ ലഭിക്കുന്ന പണം അറ്റകുറ്റപ്പണികൾക്കായി വിനിയോഗിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.