രും ദിവസങ്ങളിൽ ക്യൂൻസ് ലാന്റിൽ പെട്രോൾ വില കുത്തനെ ഉയരുമെന്ന് സൂചന. മൂന്ന് വർഷത്തിന് ശേഷമാണ് വില വർദ്ധിക്കുന്നത്. ജനങ്ങൾക്ക് കനത്ത പ്രഹരമായി ലിറ്ററിന് 150 സെന്റ് വരെ വില വർദ്ധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ബ്രിസ്ബനില ചില സർവ്വീസ് സ്റ്റേഷനുകൾ ഇപ്പോൽ തന്നെ വില 151.9 സെന്റായി വർദ്ധിപ്പിച്ചിട്ടുണ്ട്. ബ്രിസ്ബനിലാണ് വില ഏറ്റവുമധികം ഉയർന്ന നിലയിൽ ഉള്ളത്. ഈപ്‌സ് വിച്ചിൽ 119.9 സെന്റും, മോറിന്റൺ ബേ, ബ്രിസ്ബൻ സൗത്ത് എന്നിവിടങ്ങളിൽ 120.7 സെന്റും ബ്രിസ്ബൻ നോർത്തിൽ 121.5 സെന്റഇം, ഗോൾഡ് കോസ്റ്റിൽ 121.7 സെന്റും, സൺഷൈൻ കോസ്റ്റിൽ 127.9 സെന്റുമാണ് പുതുക്കിയ വില. മിക്കയിടങ്ങളിലും പുതുക്കിയ വില പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

എന്നാൽ ഇന്ധനവിലയിൽ പെട്ടെന്നുണ്ടായ കുതിച്ച് ചാട്ടം ബ്രിസ്ബനിലെ ജനങ്ങളെ കാര്യമായി ബാധിക്കുമെന്നുറപ്പാണ്.