ഡബ്ലിൻ: ഡബ്ലിൻ ബസ്, ലുവാസ് സർവീസുകൾ ഡിസംബർ ഒന്നു മുതൽ നിരക്കുകൾ വർധിപ്പിക്കുന്നു. നിരക്ക് വർധന ആയിരക്കണക്കിന് യാത്രക്കാരെയാണ് ബാധിക്കുക. മിഡ് റേഞ്ച് യാത്രാ നിരക്കുകളിൽ 5.6 ശതമാനമാണ് ഉണ്ടാകുക. അതേസമയം സിറ്റി സെന്റർ നിരക്ക് അടുത്ത വർഷത്തോടെ പിൻവലിക്കും.

ലുവാസ് കാഷ് നിരക്കും അഞ്ചു ശതമാനമാണ് വർധിക്കുക. ഇത് ഡബ്ലിൻ ബസ് നിരക്കിന് സമാന്തരമായിട്ടാണ് വർധിപ്പിച്ചിരിക്കുന്നത്. കൂടാതെ ലുവാസിൽ ഒരു യൂറോ ഓഫ് എന്ന സിറ്റി സെന്റർ നിരക്കും അവതരിപ്പിക്കും.  ഡബ്ലിൻ ബസിന്റെ നിലവിലുള്ള 2 യൂറോ, 2.10 ആയും, 2.70 യൂറോ 2.85 ആയും വർദ്ധിപ്പിച്ചു. ലിപ്പ് കാർഡ് നിരക്ക് 2.05 എന്നത് 2.15 യൂറോ എന്നാക്കി വർദ്ധിപ്പിച്ചു. പരമാവധി നിരക്കായ 3.30 മാറ്റമില്ലാതെ തുടരും.

എന്നാൽ സിറ്റി ഫെയർ സോണിലെ മാറ്റങ്ങൾ മൂലം കോർക്ക്, ലിമെറിക്, ഗോൾവേ ബസ് നിരക്കുകളിൽ കുറവുണ്ടാകും. അഞ്ച് വയസ്സുള്ള കുട്ടികൾക്ക് യാത്ര നാഷണൽ ട്രാൻസ്‌പോർട്ട് അഥോറിറ്റി തികച്ചും സൗജന്യമാക്കിയിട്ടുണ്ട്. ഇപ്പോഴത് നാല് വയസ്സാണ്.

2018 മധ്യത്തോടെ ബ്‌സ് ഐറാനിൽ യാത്രക്കാർക്ക് ലീപ് കാർഡുകൾ ഉപയോഗിക്കാനും സാധിക്കും. ലീപ് കാർഡ് ഉപയോഗിക്കുന്നതു മൂലം യാത്രക്കാർക്ക് കാഷ് നിരക്കിനെക്കാൾ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനാവും എന്നതാണ് മെച്ചം.