ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാർ രൂപതയിൽ താഴെപ്പറയുന്ന പുതിയ തീരുമാനങ്ങൾ നടത്തിക്കൊണ്ട് രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് കൽപ്പന പുറപ്പെടുവിച്ചു. രൂപതയുടെ കൂരിയയിൽ താഴെപ്പറയുന്ന പുനർക്രമീകരണങ്ങൾ വരുത്തിയിരിക്കുതന്നായും രൂപതാ കേന്ദ്രത്തിൽ നിന്നും അറിയിച്ചു. സഹായ മെത്രൻ മാർ ജോയി ആലപ്പാട്ട് ആയിരിക്കും പുതിയ പ്രേട്ടോസിഞ്ചല്ലൂസ്. റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ സിഞ്ചല്ലൂസ് ആയും കത്തീഡ്രൽ വികാരിയായും നിയമിതനായി. വെരി റവ.ഫാ. തോമസ് മുളവനാൽ ക്‌നാനായ റീജിയന്റെ സിഞ്ചെല്ലൂസ് ആയും ഷിക്കാഗോ മോർട്ടൻഗ്രോവ് പള്ളി വികാരിയായും നിയമിതനായി.

താഴെപ്പറയുന്ന വൈദീകരെ അവരുടെ പേരിനോടൊപ്പം നൽകിയിരിക്കുന്ന സ്ഥലങ്ങളിലേക്ക് നിയമിക്കുകയും ചെയ്തു. റവ.ഫാ. ആന്റണി സ്‌കറിയ സി.എസ്.എഫ് (മിനിയാപ്പോളിസ് സെന്റ് അൽഫോൻസാ), റവ.ഫാ. ഏബ്രഹാം മുത്തോലത്ത് (മെയ്‌‌വുഡ് സേക്രട്ട് ഹാർട്ട്), ഫാ. സജി പിണർകയിൽ (ഹൂസ്റ്റൻ ക്‌നാനായ), ഫാ. ഡൊമിനിക് ജോസഫ് (താമ്പാ, ക്‌നാനായ), ഫാ. പത്രോസ് ചമ്പക്കര (സാൻഹൊസെ ക്‌നാനായ), ഫാ. സജി മുടക്കോടിയിൽ (ലോസ് ആഞ്ചലസ് ക്‌നാനായ), ഫാ. ജെമി തോമസ് പുതുശേരി (അറ്റ്‌ലാന്റാ ക്‌നാനായ), ഫാ. ജോസഫ് മാത്യു ആദോപ്പിള്ളിൽ (മിയാമി ക്‌നാനായ), ഫാ. സുനി തോമസ് പടിഞ്ഞാറേക്കര (മോർട്ടൻഗ്രോവ്, മെയ്‌‌വുഡ് സഹവികാരി). ക്‌നാനായ റീജിയണിലെ വൈദീകരുടെ സ്ഥലംമാറ്റം 2014 ഒക്‌ടോബർ 18-ന് പ്രാബല്യത്തിൽ വരും.

രൂപതാ ചാൻസിലർ റവ.ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് അറിയിച്ചതാണിത്.