- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നീലാംബലേ നീ വന്നിതാ'; ഒരിടവേളക്ക് ശേഷം സ്വരമാധുരിയുമായി സുജാത; പ്രീസ്റ്റിലെ രണ്ടാംഗാനം പുറത്തിറങ്ങി
തിരുവനന്തപുരം: മമ്മൂട്ടി മഞ്ജു വാരിയർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന 'ദ് പ്രീസ്റ്റി'ലെ രണ്ടാം ഗാനം പുറത്തിറങ്ങി. 'നീലാംബലേ നീ വന്നിതാ' എന്നു തുടങ്ങുന്ന ഗാനം മലയാളികളുടെ പ്രിയഗായിക സുജാത മോഹനാണ് ആലപിച്ചത്. ഇടവേളയ്ക്കു ശേഷം സുജാത ആലപിക്കുന്ന പാട്ടു കൂടിയാണിത്. ഗായികയുടെ സ്വരഭംഗി ഇതിനോടകം ആസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞു. ഏറെ കൊതിയോടെ പാട്ട് ആവർത്തിച്ചു കേൾക്കുകയാണെന്നാണ് ആരാധകപക്ഷം. ചുരുങ്ങിയ സമയത്തിനകമാണ് പാട്ട് ശ്രദ്ധേയമായത്.
മമ്മൂട്ടി, മഞ്ജു വാരിയർ, എം.ജി.ശ്രീകുമാർ, എം.ജയചന്ദ്രൻ, ഗോപി സുന്ദർ, ഷാൻ റഹ്മാൻ, ഗോവിന്ദ് വസന്ത, കൈലാസ് മേനോൻ തുടങ്ങി ചലച്ചിത്രസംഗീതരംഗത്തെ മുപ്പത് പ്രമുഖർ ചേർന്നാണ് പാട്ട് ആസ്വാദകർക്കരികിലെത്തിച്ചത്. രാഹുൽ രാജ് ആണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. 'ദ് പ്രീസ്റ്റി'ലെ 'നസ്രേത്തിൻ നാട്ടിൽ' എന്നു തുടങ്ങുന്ന ഗാനം കഴിഞ്ഞ മാസം അവസാനത്തോടെ അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു.
മഞ്ജു വാരിയർ ആദ്യമായി അഭിനയിക്കുന്ന മമ്മൂട്ടി ചിത്രമാണ് 'ദ് പ്രീസ്റ്റ്'. ചിത്രത്തിൽ മമ്മൂട്ടിക്കും മഞ്ജുവിനുമൊപ്പം കൈദി ഫെയിം ബേബി മോണിക്ക, നിഖില വിമൽ, ശ്രീനാഥ് ഭാസി, മധുപാൽ, ജഗദീഷ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ജോഫിന്റെ കഥക്ക് ദീപു പ്രദീപും ശ്യാം മേനോനുമാണ് തിരക്കഥ. ആന്റോ ജോസഫും ബി ഉണ്ണി കൃഷ്ണനും വി.എൻ ബാബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.