- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷിക്കാഗോ സീറോ മലബാർ രൂപതയിൽ വൈദീക- സന്യസ്തധ്യാനം, വൈദീക സമ്മേളനം: ഒരുക്കങ്ങൾ പൂർത്തിയായി
ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാർ രൂപതയിൽ 15 മുതൽ 18 വരെ (തിങ്കൾ- വ്യാഴം) തീയതികളിൽ നടക്കുന്ന വൈദീക- സന്യസ്ത ധ്യാനത്തിനും, ജൂൺ 18,19 (വ്യാഴം, വെള്ളി) ദിവസങ്ങളിൽ നടക്കുന്ന രൂപതയിൽ സേവനം ചെയ്യുന്ന വൈദീകരുടെ കോൺഫറൻസിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി രൂപതാ ചാൻസിലർ റവ.ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് അറിയിച്ചു. റവ.ഡോ. ജോസഫ് പ്ലാംപ്ലാനിയിൽ നയിക്കുന്ന
ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാർ രൂപതയിൽ 15 മുതൽ 18 വരെ (തിങ്കൾ- വ്യാഴം) തീയതികളിൽ നടക്കുന്ന വൈദീക- സന്യസ്ത ധ്യാനത്തിനും, ജൂൺ 18,19 (വ്യാഴം, വെള്ളി) ദിവസങ്ങളിൽ നടക്കുന്ന രൂപതയിൽ സേവനം ചെയ്യുന്ന വൈദീകരുടെ കോൺഫറൻസിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി രൂപതാ ചാൻസിലർ റവ.ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് അറിയിച്ചു. റവ.ഡോ. ജോസഫ് പ്ലാംപ്ലാനിയിൽ നയിക്കുന്ന ധ്യാനത്തിൽ പങ്കെടുക്കാൻ 85 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സാർവ്വത്രിക സഭ സന്യസ്ത വർഷമായി ആചരിക്കുന്ന ഈവർഷത്തിൽ നടത്തപ്പെടുന്ന ഈ ധ്യാനം വൈദീക- സന്യസ്ത ജീവിതത്തിൽ കൂടുതൽ ആത്മീയ ഉണർവിന് കാരണമാകും. 15-ന് തിങ്കളാഴ്ച വൈകുന്നേരം ആറുമണിക്ക് ആരംഭിക്കുന്ന ധ്യാനം 18-ന് വ്യാഴാഴ്ച ഉച്ചയോടെ അവസാനിക്കും.
ധ്യാനത്തെ തുടർന്ന് നടക്കുന്ന, രൂപതയിൽ സേവനം ചെയ്യുന്ന ബഹുമാനപ്പെട്ട വൈദീകരുടെ സമ്മേളനം 18-ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് ആരംഭിച്ച് 19-ന് വെള്ളിയാഴ്ച ഉച്ചയോടെ സമാപിക്കും. നാൽപ്പത്തിയാറ് വൈദീകർ പ്രസ്തുത സമ്മേളനത്തിൽ പങ്കെടുക്കും. കുടുംബ വർഷത്തോടനുബന്ധിച്ച് രൂപതയിൽ നടന്നുകൊണ്ടിരിക്കുന്ന അജപാലന പ്രവർത്തനങ്ങളെ യോഗം വിലയിരുത്തും. 2015 സെപ്റ്റംബർ മാസത്തിൽ ഫിലാഡൽഫിയയിൽ വച്ചു നടക്കുന്ന ഏഴാമത് കുടുംബ സമ്മേളനത്തെക്കുറിച്ചുള്ള ചിന്തകൾക്കും യോഗം പ്രാധാന്യം നൽകും. രൂപതയുടെ കത്തീഡ്രൽ ദേവാലയത്തിലാണ് (5000 St. Charls Road, Bellwood, IL 60104) ധ്യാനവും വൈദീക സമ്മേളനവും നടക്കുന്നത്.



