- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് കൊല്ലം മുമ്പ് ലോകത്തെ ഏറ്റവും ചെലവേറിയ കൊട്ടാരം വാങ്ങിയത് സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ...!! അണ്ടർ വാട്ടർ സ്വിമ്മിങ് പൂളും നൈറ്റ് ക്ലബും അക്വേറിയവും ഒക്കെയുള്ള 300 മില്യൺ ഡോളറിന്റെ ആഡംബര സൗധം വാങ്ങിയത് അഴിമതിക്കെതിരെ യുദ്ധം നടത്തുന്ന എംബിഎസിന് വിനയാകുമോ...?
സൗദിയെ കടുത്ത ഇസ്ലാമിക നിലപാടുകളിൽ നിന്നും പിന്തിരിപ്പിച്ച് മിതവാദപരമായ ഇസ്ലാമിലേക്ക് തിരിച്ച് കൊണ്ടു വരുന്ന വിപ്ലവത്തിനും അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് തുടക്കം കുറിച്ചതിന്റെ പേരിൽ സമീപകാലത്ത് ശ്രദ്ധേയനായ സൗദി രാജകുമാരനായ കിരീടാവകാശിയാണ് മുഹമ്മദ് ബിൻ സൽമാൻ എന്ന എംബിഎസ്. എന്നാൽ രണ്ട് കൊല്ലം മുമ്പ് ലോകത്തെ ഏറ്റവും ചെലവേറിയ കൊട്ടാരം വാങ്ങിയത് സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാനാണെന്ന് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നു. അണ്ടർ വാട്ടർ സ്വിമ്മിങ് പൂളും നൈറ്റ് ക്ലബും അക്വേറിയവും ഒക്കെയുള്ള 300 മില്യൺ ഡോളറിന്റെ ആഡംബര സൗധം വാങ്ങിയത് അഴിമതിക്കെതിരെ യുദ്ധം നടത്തുന്ന എംബിഎസിന് വിനയാകുമോ...? എന്ന ചോദ്യം ഇതേ തുടർന്ന് ശക്തമാകുന്നുണ്ട്. 2015ൽ 300 മില്യൺ ഡോളറിന്എംബിഎസ് ഈ ഫ്രഞ്ച് കൊട്ടാരം വാങ്ങുമ്പോൾ ലോകത്തിലെ ഏറ്റവും വിലയേറിയ പ്രോപ്പർട്ടിയായിട്ടായിരുന്നു ഇത് കണക്കാക്കപ്പെട്ടിരുന്നത്. ആഡംബരത്തിന്റെ അവസാന വാക്കാണീ കൊട്ടാരം. ഒരു വൈൻസെല്ലർ, ഹോം തിയേറ്റർ, തുടങ്ങിയ സൗകര്യങ്ങളെല്ലാം ഈ സമുച്ചയത്തിലുണ്ട്. രണ്ട് വർഷ
സൗദിയെ കടുത്ത ഇസ്ലാമിക നിലപാടുകളിൽ നിന്നും പിന്തിരിപ്പിച്ച് മിതവാദപരമായ ഇസ്ലാമിലേക്ക് തിരിച്ച് കൊണ്ടു വരുന്ന വിപ്ലവത്തിനും അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് തുടക്കം കുറിച്ചതിന്റെ പേരിൽ സമീപകാലത്ത് ശ്രദ്ധേയനായ സൗദി രാജകുമാരനായ കിരീടാവകാശിയാണ് മുഹമ്മദ് ബിൻ സൽമാൻ എന്ന എംബിഎസ്. എന്നാൽ രണ്ട് കൊല്ലം മുമ്പ് ലോകത്തെ ഏറ്റവും ചെലവേറിയ കൊട്ടാരം വാങ്ങിയത് സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാനാണെന്ന് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നു. അണ്ടർ വാട്ടർ സ്വിമ്മിങ് പൂളും നൈറ്റ് ക്ലബും അക്വേറിയവും ഒക്കെയുള്ള 300 മില്യൺ ഡോളറിന്റെ ആഡംബര സൗധം വാങ്ങിയത് അഴിമതിക്കെതിരെ യുദ്ധം നടത്തുന്ന എംബിഎസിന് വിനയാകുമോ...? എന്ന ചോദ്യം ഇതേ തുടർന്ന് ശക്തമാകുന്നുണ്ട്.
2015ൽ 300 മില്യൺ ഡോളറിന്എംബിഎസ് ഈ ഫ്രഞ്ച് കൊട്ടാരം വാങ്ങുമ്പോൾ ലോകത്തിലെ ഏറ്റവും വിലയേറിയ പ്രോപ്പർട്ടിയായിട്ടായിരുന്നു ഇത് കണക്കാക്കപ്പെട്ടിരുന്നത്. ആഡംബരത്തിന്റെ അവസാന വാക്കാണീ കൊട്ടാരം. ഒരു വൈൻസെല്ലർ, ഹോം തിയേറ്റർ, തുടങ്ങിയ സൗകര്യങ്ങളെല്ലാം ഈ സമുച്ചയത്തിലുണ്ട്. രണ്ട് വർഷം മുമ്പ് നടന്ന ഈ വിൽപന ഫ്രാൻസിലും ലക്‌സംബർഗിലും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിരവധി ഷെൽ കമ്പനികളുടെ മറവിൽ അന്ന് മറച്ച് വയ്ക്കപ്പെടുകയായിരുന്നു. എയ്റ്റ് ഇൻവെസ്റ്റ്‌മെന്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണീ ഷെൽ കമ്പനികളെന്ന് ന്യൂയോർക്ക് ടൈംസ് നടത്തിയ അന്വേഷണത്തിലൂടെ ഇപ്പോൾ വെളിപ്പെട്ടിരിക്കുകയാണ്. എംബിഎസിൻെ പഴ്‌സണൽ ഫൗണ്ടേഷന്റ തലവനാണീ സൗദി കമ്പനിയെ മാനേജ് ചെയ്യുന്നതെന്ന് ഈ അന്വേഷണത്തിലൂടെ വെളിപ്പെട്ടിട്ടുണ്ട്.
ഈ കൊട്ടാരത്തിന്റെ യഥാർത്ഥ ഉടമ എംബിഎസ് തന്നെയാണെന്ന് സൗദി രാജകുടുംബത്തിന്റെ ഉപദേശകർ ന്യൂയോർക്ക് ടൈംസിനോട് വെളിപ്പെടുത്തിയെന്നും റിപ്പോർട്ടുണ്ട്. എംബിഎസിന്റെ 400 മില്യൺ ഡോളർ വിലയുള്ള സ്വപ്‌നസമാനമായ യാട്ടായ പെഗസ്സസ് എട്ട് വാങ്ങിയതും എയ്റ്റ് ഇൻവെസ്റ്റ്‌മെന്റ് കമ്പനിയെ ഉപയോഗിച്ചായിരുന്നു. റഷ്യൻ വോഡ്ക ടൈക്കൂണിൽ നിന്നും 2015ൽ തന്നെയായിരുന്നു ഇത് വാങ്ങിയിരുന്നത്. ഈ കമ്പനി അടുത്തിടെ 620 ഏക്കർ ഫ്രഞ്ച് പ്രോപ്പർട്ടി വാങ്ങുകയും പുതുക്കിപ്പണിത് ഹണ്ടിങ് ലോഡ്ജാക്കി മാറ്റുകയും ചെയ്തിരുന്നു.
എന്നാൽ ഈ പ്രോപ്പർട്ടി സൽമാന് വേണ്ടിയാണോ വാങ്ങിയിരിക്കുന്നതെന്ന് വ്യക്തമല്ല. എംബിഎസിന് പുറമെ നിരവധി പ്രമുഖ സൗദി രാജകുടുംബാംഗങ്ങൾക്ക് വേണ്ടി വസ്തുവകകൾ വാങ്ങാനും ഈ കമ്പനിയെ ഉപയോഗിച്ച് വരുന്നുണ്ട്. അഴിമതിക്കെതിരായുള്ള യുദ്ധത്തിന്റെ ഭാഗമായി സൗദിരാജകുമാരന്മാരടക്കമുള്ള നിരവധി പ്രമുഖരെ എംബിഎസ് അടുത്തിടെ തടവിലാക്കിയിരുന്നു. പുതിയ മാറ്റങ്ങളുടെ ഭാഗമായി സൗദി 380 ബില്യൺ പൗണ്ടിന്റെ സ്വതന്ത്ര എക്കണോമിക് മേഖല ബിൻ പ്രഖ്യാപിച്ചിരുന്നു. ഈ പ്രൊജക്ട് നിയോം എന്നാണ് അറിയപ്പെടുന്നത്. നോർത്ത് വെസ്റ്റേൺ തീരപ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ മേഖല രാജ്യത്തെ മറ്റിടങ്ങളിലെ നിയമങ്ങളിൽ നിന്നും വേറിട്ടായിരിക്കും പ്രവർത്തിക്കുന്നത്. ഊർജം, ജലം, ബയോടെക്‌നോളജി, ഭക്ഷണം, അഡ്വാൻസ്ഡ് മാനുഫാക്ചറിങ്,, എന്റർടെയിന്മെന്റ് എന്നിവയടക്കമുള്ള വ്യവസായങ്ങളിലായിരിക്കും ഈ സോൺ ശ്രദ്ധയൂന്നുന്നത്.