ടൊറന്റോ:മോഷണം കലയാക്കിയവരുണ്ട്. ആരുമറിയാതെ അന്യന്റെ പോക്കറ്റിലെ സാധനം സ്വന്തം പോക്കറ്റിലാക്കുന്നവർ. പിടികൂടിയാൽ അയ്യോ പാവം അഭിനയിക്കും.ഹാരി രാജകുമാരനും ഉണ്ടായി അത്തരമൊരനുഭവം.

കള്ളനെ കൈയോടെ പിടികൂടിയപ്പോഴാണ് കളി മാറിയത്. ഇത്തിരിപോന്ന് ഒരു കള്ളിയായിരുന്നു അത്. സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് രാജകുമാരന്റെ വീഡിയോ.

കളി കാണാനെത്തുമ്പോൾ എന്തെങ്കിലും കൊറിക്കണ്ടെ? ഹാരി രാജകുമാരൻ കയ്യിൽ കരുതിയത് പോപ്‌കോണാണ്. സിറ്റിങ് വോളിബോൾ കാണാനെത്തിയതായിരുന്നു രാജകുമാരൻ.

ഇടയ്ക്കിടെ പോപ്‌കോൺ കൊറിച്ചുകൊണ്ട് കളി കണ്ടുകൊണ്ടിരുന്നു.എന്നാൽ കഴിക്കുന്നതിനേക്കാൾ വേഗത്തിൽ പോപ്‌കോൺ തീർന്നുകൊണ്ടിരുന്നു.

 

അന്തം വിട്ട രാജകുമാരൻ കള്ളനെ അല്ല കള്ളിയെ ഉടൻ പിടികൂടി. അടുത്ത സീറ്റിൽ അമ്മയുടെ മടിയിലിരുന്ന എമിലി ഹെൻസൺ ഹാരിയുടെ പോപ്‌കോൺ ആരുംകാണാതെ എടുത്തുകഴിക്കുകയായിരുന്നു.

. രണ്ടുവയസുകാരിയുമായുള്ള ഹാരിയുടെ തുടർന്നുള്ള രസികൻ സംസാരവും കാഴ്ചയ്ക്ക് വിരുന്നാണ്.