- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രിൻസ് പള്ളിക്കുന്നേൽ പി.എം.എഫ് ഗ്ലോബൽ ഡയറക്ടർ ബോർഡിലേക്ക്
വിയന്ന: പ്രവാസി മലയാളികളുടെ ലോകത്തിലെ ഏറ്റവും വലിയ സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്റെ ഗ്ലോബൽ ഡയറക്ടർ ബോർഡിലേക്കു് പ്രിൻസ് പള്ളിക്കുന്നേൽ ഐകകണ്‌ഠേന തിരഞ്ഞെടുക്കപ്പെട്ടു. ഫെബ്രുവരി 17നു നടന്ന ഇന്റെർനാഷണൽ വീഡിയോ കോൺഫെറൻസിലാണ് തിരഞ്ഞെടുപ്പു നടന്നത്. വ്യവസായിയും, സംഘാടകനും, സാമൂഹിക സാംസ്‌കാരിക പ്രവർത്തകനുമായ പ്രിൻസ് 1990 മുതൽ വിയന്ന
വിയന്ന: പ്രവാസി മലയാളികളുടെ ലോകത്തിലെ ഏറ്റവും വലിയ സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്റെ ഗ്ലോബൽ ഡയറക്ടർ ബോർഡിലേക്കു് പ്രിൻസ് പള്ളിക്കുന്നേൽ ഐകകണ്‌ഠേന തിരഞ്ഞെടുക്കപ്പെട്ടു. ഫെബ്രുവരി 17നു നടന്ന ഇന്റെർനാഷണൽ വീഡിയോ കോൺഫെറൻസിലാണ് തിരഞ്ഞെടുപ്പു നടന്നത്.
വ്യവസായിയും, സംഘാടകനും, സാമൂഹിക സാംസ്‌കാരിക പ്രവർത്തകനുമായ പ്രിൻസ് 1990 മുതൽ വിയന്ന നിവാസിയാണ്. മഞ്ചേരി എൻ.എസ്.എസ് കോളേജിൽ നിന്നും കൊമേഴ്‌സിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ അദ്ദേഹം കേരളത്തിൽ കെൽട്രോൺ, വി.എച്.എസ്.ഇ ബാലുശ്ശേരി (കൊമേഴ്‌സ് ലെക്ചറർ) എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. തുടർന്ന് വിയന്നയിൽ ഇന്ത്യൻ റെസ്‌റ്റൊറന്റ്, പ്രോസി കോസ്‌മെറ്റിക് ആൻഡ് ഹെയർ വേൾഡ്, പ്രോസി ഫുഡ് മാജിക് ഇന്ത്യൻ ക്യുക് സർവീസ് റെസ്‌റ്റൊറെന്റ് മുതലായ സ്ഥാപനങ്ങൾ വിജയകരമായി നടത്തുന്നു.
മനുഷ്യ സ്‌നേഹിയായ അദ്ദേഹം തന്റെ പ്രൊസി ചാരിറ്റി എന്ന പ്രസ്ഥാനത്തിലൂടെ ഇന്ത്യ, ഗാന, പെറു, വിയന്ന, നേപ്പാൾ എന്നിവിടങ്ങളിൽ ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുന്നു. വിയന്ന മലയാളി അസോസിയേഷന്റെ ഉദയം മാഗസിന്റെ ചീഫ് എഡിറ്റർ, വിയന്നയിലുള്ള സാംസ്‌കാരിക സംഘടനയായ കലയുടെ സ്ഥാപക മെംബർ പ്രസിഡന്റ്, വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ പ്രസിഡന്റ്, പ്രോസി ഗ്ലോബൽ ചാരിറ്റി, ഡബ്ലു.എം.സി ഓസ്ട്രിയൻ പ്രൊവിൻസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തനപാടവം തെളിയിച്ചിട്ടുള്ള വ്യക്തിയാണ് പ്രിൻസ്.
അദ്ദേഹത്തിന്റെ സാമൂഹികസാംസ്‌കാരിക, സന്നദ്ധ, വ്യവസായ പ്രവർത്തനങ്ങളെ മാനിച്ച് വിയന്ന ഈദൊ അസോസിയേഷന്റെ ബെസ്റ്റ് അച്ചീവ്‌മെന്റ് അവാർഡ്, ഇഗ്‌ബൊ കൾച്ചറൽ സൊസൈറ്റിയുടെ ബെസ്റ്റ് ബിസിനസ്‌മെൻ അവാർഡ്, വേൾഡ് മലയാളി കൗൺസിൽ സ്വിറ്റ്‌സർലൻഡ് ബിസിനസ് എക്‌സലൻസ് അവാർഡ്, സെലെസ്റ്റ്യൽ കമ്മ്യൂണിറ്റിയുടെ മെറിറ്റ് അവാർഡ്, ഡബ്ല്യു.എം.സിയുടെ ബെസ്റ്റ് യൂറോപ്പ്യൻ എൻ.ആർ.ഐ ബിസിനസ്‌മെൻ അവാർഡ്, അഷാന്തി യൂണിയൻ ഗാനയുടെ സോഷ്യൽ റെസ്‌പോൺസിബിലിറ്റി അവാർഡ്, പെറുവിലുള്ള കോർപ്പോറേഷൻ ഓഫ് അരെക്യൂപയുടെ അവാർഡ്, യാനഹൗര അവാർഡ്, ഇഗ്‌ബോ യൂണിയൻ അവാർഡ്, ഇരൊകൊ ലൈഫ് ലോങ് അവാർഡ് (ഹംഗറി), ആഫ്രിക്ക ടിവി ഓസ്ട്രിയയുടെ ഉബുന്റു അവാർഡ്, എസിവിയുടെ എക്‌സലൻസ് അവാർഡ്, ഓസ്ട്രിയൻ ബ്രോഡ് കാസ്റ്റിങ് കോർപ്പൊറേഷന്റെ വീനർ മുട് അവാർഡ് മുതലായ അവാർഡുകൾ പ്രിൻസ് പള്ളിക്കുന്നേൽ നേടിയിട്ടുണ്ട്.
പ്രിൻസ് പള്ളിക്കുന്നേൽ എന്തുകൊണ്ടും പ്രവാസി മലയാളി ഫെഡറേഷന് മുതൽക്കൂട്ടാണെന്നും, അദ്ദേഹത്തിന്റെ പ്രവർത്തനമികവുകൾ സംഘടനയുടെ ഭാവി വളർച്ചയ്ക്ക് ഉതകുമെന്നും പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ, ഡയറക്ടർബോർഡ് ചെയർമാൻ മാത്യു മൂലേച്ചേരിൽ, ഡയറക്ടർബോർഡ് വൈസ് ചെയർപേഴ്‌സൺ ബഷീർ അമ്പലായി, ചെയർമാൻ ഡോ. ജോസ് കാനാട്ട്, വൈസ് ചെയർപേഴ്‌സൺ ഷീല ചെറു, ഗ്ലോബൽ സെക്രട്ടറി ഷിബി നാരമംഗലത്ത്, ഗ്ലോബൽ ട്രഷറർ പി.പി ചെറിയാൻ, ഗൾഫ് ജി.സി.സി കോഓർഡിനേറ്റർ ലത്തീഫ് തെച്ചി, മുഖ്യ രക്ഷാധികാരി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, രക്ഷാധികാരി വർഗീസ് കുര്യൻ എന്നിവർ അഭിപ്രായപ്പെട്ടു.