ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരനെ (96) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടുപ്പ് എല്ലിൽ ശസ്ത്രക്രീയ നടത്തുന്നതിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു.

ലണ്ടനിലെ കിങ് എഡ്വേർഡ് സെവൻത് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങൾ കാരണം ഈസ്റ്റർ ആഘോഷ ചടങ്ങിൽ ഫിലിപ്പ് രാജകുമാരൻ പങ്കെടുത്തിരുന്നില്ല.