- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവസരം കിട്ടിയപ്പോഴൊക്കെ കൈവീശി ആവേശം കാട്ടി ഷാർലെറ്റ് രാജകുമാരി; ആരെയും ഗൗനിക്കാതെ ജോർജ് രാജകുമാരൻ; കേയ്റ്റിന്റെയും വില്യമിന്റെയും മക്കളും ശ്രദ്ധാകേന്ദ്രമായി
ഹാരി-മേഗൻ വിവാഹത്തിൽ വധൂവരന്മാരേക്കാൾ തിളങ്ങാൻ മറ്റുള്ളവരും മത്സരിച്ചപ്പോൾ വില്യമിന്റെയും കേയ്റ്റിന്റെയും മക്കളായ ജോർജ് രാജകുമാരനും ഷാർലറ്റ് രാജകുമാരിയും തിളങ്ങുന്ന താരങ്ങളായി. വിവാഹ ചടങ്ങിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോൾ അവസരം കിട്ടിയപ്പോഴൊക്കെ ജനക്കൂട്ടത്തോടെ കൈവീശി ആവേശം കാട്ടാൻ ഷാർലറ്റ് ശ്രമിച്ചിരുന്നു. എന്നാൽ ആരെയും ഗൗനിക്കാത്ത പ്രകൃതമായിരുന്നു ജോർജ് പ്രകടിപ്പിച്ചിരുന്നത്. വിവാഹം കഴിഞ്ഞ് ചർച്ചിൽ നിന്നും പുറത്തേക്ക് വരുമ്പോൾ കുസൃതിയോടെ നാവ് പുറത്തേക്ക് നീട്ടുന്ന മൂന്ന് വയസുകാരിയായ ഷാർലറ്റിന്റെ ഫോട്ടോ ഏവരുടെയും മനം കവർന്നിരുന്നു. വിൻഡ്സറിലെ സെന്റ് ജോർജ് ചാപ്പലിന് പുറത്ത് കാത്ത് നിന്ന ആരാധകരെ ആവേശം കൊള്ളിക്കാനായി കൈവീശിക്കാണിക്കാൻ കൊച്ച് ഷാർലറ്റിന് യാതൊരു മടിയുമില്ലായിരുന്നു. എന്നാൽ ഷാർലറ്റിന്റെ ജ്യേഷ്ഠനും നാല് വയസുകാരനുമായ ജോർജിന് ജനക്കൂട്ടത്തെ അഭിമുഖീകരിക്കാൻ അത്ര താൽപര്യമില്ലായിരുന്നു. തന്റെ പിതാവ് വില്യമിന്റെ പുറകിൽ നടക്കാനായിരുന്നു അവന് താൽപര്യം. വെഡിങ് പാർട്ടിയിൽ ഷാർലറ്റ് ബ്രൈഡ്സ
ഹാരി-മേഗൻ വിവാഹത്തിൽ വധൂവരന്മാരേക്കാൾ തിളങ്ങാൻ മറ്റുള്ളവരും മത്സരിച്ചപ്പോൾ വില്യമിന്റെയും കേയ്റ്റിന്റെയും മക്കളായ ജോർജ് രാജകുമാരനും ഷാർലറ്റ് രാജകുമാരിയും തിളങ്ങുന്ന താരങ്ങളായി. വിവാഹ ചടങ്ങിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോൾ അവസരം കിട്ടിയപ്പോഴൊക്കെ ജനക്കൂട്ടത്തോടെ കൈവീശി ആവേശം കാട്ടാൻ ഷാർലറ്റ് ശ്രമിച്ചിരുന്നു. എന്നാൽ ആരെയും ഗൗനിക്കാത്ത പ്രകൃതമായിരുന്നു ജോർജ് പ്രകടിപ്പിച്ചിരുന്നത്. വിവാഹം കഴിഞ്ഞ് ചർച്ചിൽ നിന്നും പുറത്തേക്ക് വരുമ്പോൾ കുസൃതിയോടെ നാവ് പുറത്തേക്ക് നീട്ടുന്ന മൂന്ന് വയസുകാരിയായ ഷാർലറ്റിന്റെ ഫോട്ടോ ഏവരുടെയും മനം കവർന്നിരുന്നു.
വിൻഡ്സറിലെ സെന്റ് ജോർജ് ചാപ്പലിന് പുറത്ത് കാത്ത് നിന്ന ആരാധകരെ ആവേശം കൊള്ളിക്കാനായി കൈവീശിക്കാണിക്കാൻ കൊച്ച് ഷാർലറ്റിന് യാതൊരു മടിയുമില്ലായിരുന്നു. എന്നാൽ ഷാർലറ്റിന്റെ ജ്യേഷ്ഠനും നാല് വയസുകാരനുമായ ജോർജിന് ജനക്കൂട്ടത്തെ അഭിമുഖീകരിക്കാൻ അത്ര താൽപര്യമില്ലായിരുന്നു. തന്റെ പിതാവ് വില്യമിന്റെ പുറകിൽ നടക്കാനായിരുന്നു അവന് താൽപര്യം. വെഡിങ് പാർട്ടിയിൽ ഷാർലറ്റ് ബ്രൈഡ്സ്മെയ്ഡായും ജോർജ് പേജ് ബോയ് ആയും നിലകൊണ്ടിരുന്നു. വിവാഹം കഴിഞ്ഞ് ഹാരിയും മേഗനും വാഹനത്തിൽ കയറി പോകുമ്പോൾ ഷാർലറ്റ് ജനക്കൂട്ടത്തിന്റെ ശ്രദ്ധ ആകർഷിച്ചിരുന്നുവെന്നാണ് ലിപ് ലീഡറായ ടിന ലാന്നിൻ വെളിപ്പെടുത്തുന്നത്.
ഷാർലറ്റ് അടക്കമുള്ള ആറ് കൊച്ച് ബ്രൈഡ്സ്മെയ്ഡുകൾ വളരെ മനോഹരമായ ഫ്രോക്കുകൾ ധരിച്ചായിരുന്നു ചടങ്ങിൽ തിളങ്ങിയിരുന്നത്. വധുവിന്റെ വസ്ത്രം ഡിസൈൻ ചെയ്തിരുന്ന ക്ലാരെ വെയ്റ്റ് കെല്ലർ തന്നെയായിരുന്നു ബ്രൈഡ്സ് മെയ്ഡുകൾക്കുള്ള വസ്ത്രങ്ങളും ഡിസൈൻ ചെയ്തിരുന്നത്. ഐവറി സിൽക്ക് റഡ്സ്മിർ കൊണ്ടാണിവ നിർമ്മിച്ചിരുന്നതത്. ഓരോ ബ്രൈഡ്സ് മെയ്ഡിനും പുഷ്പാലംകൃതമായ കിരീടവും നൽകിയിരുന്നു. വധുവിന്റെ ബൊക്കെയിലെ പൂക്കളോട് സാമ്യമുള്ള പൂക്കൾ തന്നെയായിരുന്നു ബ്രൈഡ്സ്മെയ്ഡിന്റെ കിരീടത്തിലുമുണ്ടായിരുന്നത്.
ഹാരിയും മേഗനും ചാപൽ വിട്ട് പോകുമ്പോൾ ഷാർലറ്റ് ചിരിക്കുന്നുണ്ടായിരുന്നു. വിൻഡ്സർ കാസിലിലേക്ക് വിവാഹ പാർട്ടിയെ അനുഗമിച്ചിരുന്ന ഷാർലറ്റും ജോർജും അടക്കമുള്ള പത്ത് കുട്ടികളെ കേയ്റ്റ് സഹായിക്കുന്നത് കാണാമായിരുന്നു. ഇക്കൂട്ടത്തിലുണ്ടായിരുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയായിരുന്നു രണ്ട് വയസുള്ള സാലി വാരെൻ ഏവരുടെയും ശ്രദ്ധആകർഷിച്ചിരുന്നു. ഹാരിയുടെ ഉറ്റസുഹൃത്തായ ജാക്ക് വാരെന്റെ മകളാണീ കൊച്ചുമിടുക്കി. മൂന്ന് വയസുകാരി ഫ്ലോറൻസ് വാൻ കുട്സം, ആറും ഏഴും വയസുള്ള റെമി, റൈലാൻ എന്നിവരും ബ്രൈഡ്സ് മെയ്ഡിലുണ്ട്. മേഗന്റെ കൂട്ടുകാരി ജെസീക്ക മുൽറോനിയുടെ മകളായ നാല് വയസുകാരി ഐവി മുൽറോനി എന്നിവരും ബ്രൈഡ്സ് മെയ്ഡുകളുടെ കൂട്ടത്തിലുണ്ട്.