- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലർച്ചെ മൂന്ന് മണിക്ക് വീട്ടിലെത്തിയാണ് പൊലീസ് എന്നെ കൂട്ടിക്കൊണ്ടു പോയത്; കൊലക്കേസിലെ പ്രതികളെയെന്ന പോലെയാണ് തന്നെ തട്ടിക്കൊണ്ടു പോയതെന്ന് പാർവതിക്കെതിരെ സൈബർ ആക്രമണ കേസിൽ പ്രതിയായ മമ്മൂട്ടി ആരാധകൻ പ്രിന്റോ;
കൊച്ചി: നടി പാർവതിക്കെതിരെ സൈബർ ലോകത്ത് മോശം പരാമർശം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ മമ്മൂട്ടി ആരാധകൻ പ്രിന്റോക്ക് ജാമ്യം ലഭിച്ചു. വടക്കാഞ്ചേരി സ്വദേശി പ്രിന്റോ അറസ്റ്റിലായപ്പോൾ ജാമ്യത്തിൽ എടുക്കാൻ പോലും ആളുണ്ടായിരുന്നില്ല. ഇതോടെ ഒരു ദിവസം അഴിക്കുള്ളിൽ കഴിയേണ്ട അവസ്ഥയുമുണ്ടായി യുവാവിന്. ഇതിന് ശേഷം മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ മുൻ നേതാവ് ഇടപെട്ടാണ് ജാമ്യം ലഭിച്ചത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രിന്റോ തന്നെ പൊലീസ് അറസ്റ്റു ചെയ്ത രീതിയെ വിമർശിച്ചു. വെളുപ്പിന് മൂന്നുമണിയോടുകൂടി ഉറങ്ങികിടക്കുകയായിരുന്ന തന്നെഒരു വണ്ടി പൊലീസെത്തി വീടുവളഞ്ഞ് അറസ്്റ്റ് ചെയ്യുകയായിരുന്നുവെന്ന് പ്രിന്റോ പറഞ്ഞു. അതിരാവിലെ അറസ്റ്റ് രേഖപ്പെടുത്തിയതാനാൽ ജാമ്യമെടുക്കാൻ പോലും ആളില്ലായിരുന്നു. അതുകൊണ്ട് ഒരു ദിവസം മുഴുവൻ ജയിലിൽ കഴിയേണ്ടി വന്നെന്നും പ്രിന്റോ പഞ്ഞു.
കൊച്ചി: നടി പാർവതിക്കെതിരെ സൈബർ ലോകത്ത് മോശം പരാമർശം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ മമ്മൂട്ടി ആരാധകൻ പ്രിന്റോക്ക് ജാമ്യം ലഭിച്ചു. വടക്കാഞ്ചേരി സ്വദേശി പ്രിന്റോ അറസ്റ്റിലായപ്പോൾ ജാമ്യത്തിൽ എടുക്കാൻ പോലും ആളുണ്ടായിരുന്നില്ല. ഇതോടെ ഒരു ദിവസം അഴിക്കുള്ളിൽ കഴിയേണ്ട അവസ്ഥയുമുണ്ടായി യുവാവിന്. ഇതിന് ശേഷം മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ മുൻ നേതാവ് ഇടപെട്ടാണ് ജാമ്യം ലഭിച്ചത്.
ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രിന്റോ തന്നെ പൊലീസ് അറസ്റ്റു ചെയ്ത രീതിയെ വിമർശിച്ചു. വെളുപ്പിന് മൂന്നുമണിയോടുകൂടി ഉറങ്ങികിടക്കുകയായിരുന്ന തന്നെഒരു വണ്ടി പൊലീസെത്തി വീടുവളഞ്ഞ് അറസ്്റ്റ് ചെയ്യുകയായിരുന്നുവെന്ന് പ്രിന്റോ പറഞ്ഞു. അതിരാവിലെ അറസ്റ്റ് രേഖപ്പെടുത്തിയതാനാൽ ജാമ്യമെടുക്കാൻ പോലും ആളില്ലായിരുന്നു. അതുകൊണ്ട് ഒരു ദിവസം മുഴുവൻ ജയിലിൽ കഴിയേണ്ടി വന്നെന്നും പ്രിന്റോ പഞ്ഞു.
Next Story