- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ ദിവസവും പത്തു കാൻ കോള വീതം ഒരുമാസം കുടിച്ചയാൾക്ക് 13 കിലോ തൂക്കം കൂടി; ബ്ലഡ് പ്രഷർ കുത്തനെ ഉയർന്നു; പഞ്ചസാര വിഷം ആണെന്ന് തെളിയിച്ച പരീക്ഷണഫലം പുറത്ത്
വിഷമാണെന്നറിയാമെങ്കിലും പഞ്ചസാരയെ നിത്യജീവിതത്തിൽ നിന്നും ഒഴിച്ച് നിർത്തുന്നത് ഭൂരിഭാഗം പേർക്കും ഓർക്കാൻ പോലും പ്രയാസമാണ്. എന്നാൽ പഞ്ചസാര കൊടുംവിഷമാണെന്ന് തെളിയിക്കുന്ന ഒരു പരീക്ഷണഫലം കൂടി പുറത്ത് വന്നിരിക്കുകയാണ്. ഇതുപ്രകാരം എല്ലാ ദിവസവും പത്തു കാൻ കോള വീതം ഒരുമാസം കുടിച്ചയാൾക്ക് 13 കിലോ തൂക്കം കൂടുമെന്ന് തെളിഞ്ഞിരിക്കുന്
വിഷമാണെന്നറിയാമെങ്കിലും പഞ്ചസാരയെ നിത്യജീവിതത്തിൽ നിന്നും ഒഴിച്ച് നിർത്തുന്നത് ഭൂരിഭാഗം പേർക്കും ഓർക്കാൻ പോലും പ്രയാസമാണ്. എന്നാൽ പഞ്ചസാര കൊടുംവിഷമാണെന്ന് തെളിയിക്കുന്ന ഒരു പരീക്ഷണഫലം കൂടി പുറത്ത് വന്നിരിക്കുകയാണ്. ഇതുപ്രകാരം എല്ലാ ദിവസവും പത്തു കാൻ കോള വീതം ഒരുമാസം കുടിച്ചയാൾക്ക് 13 കിലോ തൂക്കം കൂടുമെന്ന് തെളിഞ്ഞിരിക്കുന്നു.
കൂടാതെ അയാളുടെ ബ്ലഡ് പ്രഷർ കുത്തനെ ഉയരുമെന്നും പഞ്ചസാരയോട് അത്യധികമായ ആർത്തിപെരുമെന്നും ഈ പരീക്ഷണം വെളിപ്പെടുത്തുന്നു. 50കാരനായ ജോർജ് പ്രിയോറാണീ പുതിയ പരീക്ഷണം സ്വന്തം ശരീരത്തിൽ നടത്തിയിരിക്കുന്നത്. ലോകമാകമാനമുള്ളയാളുകളുടെ പ്രിയപ്പെട്ട പാനീയങ്ങളിലൊന്നായ കൊക്കക്കോളയിലടങ്ങിയിരിക്കുന്ന പഞ്ചസാര ശരീരത്തിന് എത്രത്തോളം ദോഷം ചെയ്യുമെന്ന് തെളിയിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
ഒരുമാസം തുടർച്ചായി കോള കുടിച്ചപ്പോൾ തന്റെ ശരീരത്തിന് കാര്യമായ വ്യതിയാനങ്ങൾ ഉണ്ടായതായി ജോർജ് പറയുന്നു. പരീക്ഷണത്തിന്റെ ഫലമായി ഇദ്ദേഹത്തിന്റെ വയർ മുന്നോട്ട് തള്ളുകയും അരയളവ് വർധിക്കുകയും തൂക്കം 12 സ്‌റ്റോണിൽ നിന്നും 14 സ്‌റ്റോണായി വർധിക്കുകയും ചെയ്തു. ബ്ലഡ്പ്രഷർ നിരക്കാകട്ടെ 129/77 ൽ നിന്നും 145/ 96 ആയി ഉയരുകയും ചെയ്തു. സാധാരണ ബ്ലഡ്പ്രഷർ നിരക്കായ 120/80 ആണെന്നിരിക്കെ ഇത് വളരെ ഉയർന്ന നിരക്കാണ്.
ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനുമുള്ള സാധ്യത ഈ സന്ദർഭത്തിൽ ഏറെയാണ്. പഞ്ചസാരയോടുള്ള ആർത്തികാരണം താൻ കൊക്കക്കോളയ്ക്ക് അടിപ്പെട്ടുവെന്ന് ഭയപ്പെടുന്നതായും ജോർജ് പറയുന്നു. സാധാരണ കലോറി കുറഞ്ഞ ഭക്ഷണങ്ങൾ കഴിച്ച് മാതൃകാപരമായ ജീവിതം നയിച്ചിരുന്നു ജോർജിന് കൊക്കക്കോള പതിവായി കുടിക്കാൻ തുടങ്ങിയപ്പോൾ ഭീകരമായ മാറ്റങ്ങളാണുണ്ടായത്. കുട്ടികൾ കോള കഴിക്കുന്നത് മാരകമായ രോഗങ്ങളുണ്ടാക്കുമെന്നും ജോർജ് പറയുന്നു. പൊണ്ണത്തടിക്കു പുറമെ ക്യാൻസർ, ഹൃദ്രോഗങ്ങൾ തുടങ്ങിയവയ്ക്കും ഇത്തരം പാനീയങ്ങളുടെ അമിതോപയോഗം വഴിയൊരുക്കുമെന്നാണ് വിഗദ്ധർ പറയുന്നത്.