- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടറെ കാണാൻ മുൻകൂട്ടി ബുക്ക് ചെയ്യണം; അപ്പോയ്‌മെന്റ് എടുക്കേണ്ടത് 107 എന്ന നമ്പരിൽ വിളിച്ച്
ദോഹ: രാജ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടറെ കാണുന്നതിന് മുൻ കൂട്ടി അപ്പോയ്‌മെന്റ് എടുക്കണമെന്ന് പിഎച്ച്‌സി ക്ലിനിക്കൽ അഫേഴ്‌സ് എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ. ഹനാൻ അൽ മുജാല്ലി. പ്രാഥമിക കേന്ദ്രങ്ങളിലേക്ക് വരേണ്ടവർ 107 എന്ന നമ്പരിൽ വിളിച്ച് ബുക്ക് ചെയ്യണം. മുൻകൂർ ബുക്ക് ചെയ്യുന്നത് തിരക്ക് കുറക്കാനും സമയം ലാഭിക്കാനും സഹായിക്കുമെന്ന് ഡോ.ഹനാൻ മജ്‌ലി വ്യക്തമാക്കി. ഡോക്ടറുമായി കൂടുതൽ സമയം ചെലവഴിക്കാനും രോഗിക്ക് കഷൃത്യമായ ചികിത്സ ലഭിക്കാനും ഇത് സഹായകമാകുമെന്നും അവർ അറിയിച്ചു. മുൻ കൂട്ടി അപ്പോയ്‌മെന്റ് എടുക്കാൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ സൗകര്യമുണ്ട്. ഈ സൗകര്യം എല്ലാവരും ഉപയോഗിപ്പെടുത്തിയാൽ സെന്ററുകളിലെ തിരക്ക് ഏറെ കുറക്കാൻ സഹായിക്കുമെന്നും അവർ അറിയിച്ചു. ബന്ധപ്പെട്ട സെന്ററുകളിൽ നേരിട്ടോ 107 എന്ന നമ്പറിൽ വിളിച്ചോ ബുക്ക് ചെയ്യാനും നിലവലിലെ ബുക്കിങ് റദ്ദ് ചെയ്യാനോ മറ്റൊരു ദിവസത്തേക്ക് മാറ്റാനോ കഴിയും. അഞ്ചു ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ കഴിവുള്ളവർ ഈ വിഭാഗത്തിൽ സേവനം ചെയ്യുന്നുണ്ട്. രോഗികൾ
ദോഹ: രാജ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടറെ കാണുന്നതിന് മുൻ കൂട്ടി അപ്പോയ്‌മെന്റ് എടുക്കണമെന്ന് പിഎച്ച്‌സി ക്ലിനിക്കൽ അഫേഴ്‌സ് എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ. ഹനാൻ അൽ മുജാല്ലി. പ്രാഥമിക കേന്ദ്രങ്ങളിലേക്ക് വരേണ്ടവർ 107 എന്ന നമ്പരിൽ വിളിച്ച് ബുക്ക് ചെയ്യണം. മുൻകൂർ ബുക്ക് ചെയ്യുന്നത് തിരക്ക് കുറക്കാനും സമയം ലാഭിക്കാനും സഹായിക്കുമെന്ന് ഡോ.ഹനാൻ മജ്‌ലി വ്യക്തമാക്കി.
ഡോക്ടറുമായി കൂടുതൽ സമയം ചെലവഴിക്കാനും രോഗിക്ക് കഷൃത്യമായ ചികിത്സ ലഭിക്കാനും ഇത് സഹായകമാകുമെന്നും അവർ അറിയിച്ചു. മുൻ കൂട്ടി അപ്പോയ്‌മെന്റ് എടുക്കാൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ സൗകര്യമുണ്ട്. ഈ സൗകര്യം എല്ലാവരും ഉപയോഗിപ്പെടുത്തിയാൽ സെന്ററുകളിലെ തിരക്ക് ഏറെ കുറക്കാൻ സഹായിക്കുമെന്നും അവർ അറിയിച്ചു.
ബന്ധപ്പെട്ട സെന്ററുകളിൽ നേരിട്ടോ 107 എന്ന നമ്പറിൽ വിളിച്ചോ ബുക്ക് ചെയ്യാനും നിലവലിലെ ബുക്കിങ് റദ്ദ് ചെയ്യാനോ മറ്റൊരു ദിവസത്തേക്ക് മാറ്റാനോ കഴിയും. അഞ്ചു ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ കഴിവുള്ളവർ ഈ വിഭാഗത്തിൽ സേവനം ചെയ്യുന്നുണ്ട്. രോഗികൾ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഡോ. ഹനാൻ വ്യക്തമാക്കി.