ഡബ്ലിൻ: രാജ്യത്തെ പ്രിസ്‌ക്രിപ്ഷൻ ചാർജ് അധികമാണെന്നും പുതിയ പദ്ധതി അനിവാര്യമായി വന്നിരിക്കുകയാണെന്നും ആരോഗ്യമന്ത്രി ലിയോ വരാദ്ക്കർ. മക്ഗിൽ സമ്മർ സ്‌കൂളിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു വരാദ്ക്കർ.

നിലവിൽ ആറു വയസിൽ താഴെയുള്ളവർക്കാണ് സൗജന്യ ജിപി സേവനമെങ്കിലും അടുത്ത സർക്കാർ അധികാരത്തിൽ വരുമ്പോൾ 18 വയസിൽ താഴെയുള്ളവർക്ക് സൗജന്യ ജിപി കെയർ ലഭ്യമാക്കാൻ ശ്രമിക്കുമെന്നും ആരോഗ്യമന്ത്രി വെളിപ്പെടുത്തി. പ്രിസ്‌ക്രിപ്ഷൻ നിരക്ക് അധികമായതിനെ തുടർന്ന് മരുന്ന് വാങ്ങുന്നതിനുള്ള പുതിയ കരാർ നൽകുന്നതിന് ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും പ്രിസ്‌ക്രിപ്ഷൻ ചാർജ് കുറച്ചുകൊണ്ടു വരേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

നിലവിൽ ഒരു കുടുംബത്തിന് 144 യൂറോ ഈയിനത്തിൽ ചെലവാകുന്നു. ഇത് അധികമാണ്. ഏകാംഗകുടുംബത്തിന് 144 യൂറോയെന്നത് അധികചെലവു തന്നെയാണ്. ഇതിനൊപ്പം 2.50 യൂറോ പ്രിസ്‌ക്രിപ്ഷൻ ചാർജും.