- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബലി പെരുന്നാൾ:യുഎഇയിൽ 1907 തടവുകാർക്ക് മോചനം; മോചനം ലഭ്യമാവുന്നവരിൽ ശിക്ഷാ കാലയളവിൽ നല്ല പെരുമാറ്റം കാഴ്ച്ചവച്ചരും
രാജ്യത്തെ വിവിധ ജയിലുകളിൽ ശിക്ഷ അനുഭവിച്ചു വന്ന 1907 തടവുകാർക്ക് ബലി പെരുന്നാൾ പ്രമാണിച്ച് മോചനം. ശിക്ഷാ കാലയളവിൽ നല്ല പെരുമാറ്റം കാഴ്‌ച്ചവച്ചവർക്കാണ് മോചനം ലഭിക്കുക.യു.എ.ഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ അബൂദബി എമിറേറ്റിലെ ജയിലുകളിൽ കഴിയുന്ന 803 തടവുകാർക്കും യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ് ഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം 543 തടവുകാർക്കും ആണ് മോചനം പ്രഖ്യാപിച്ചത്. ഉത്തരവ് നടപ്പാക്കാൻ ആവശ്യമായ നിയമനടപടികൾ പബ്ലിക് പ്രോസിക്യുഷൻ ആരംഭിച്ചിട്ടുണ്ട്. ശിക്ഷാ കാലയളവിൽ കാഴ്‌ച്ചവെച്ച നല്ല പെരുമാറ്റം കണക്കിലെടുത്ത് 92 തടവുകാർക്ക് മോചനം നൽകാൻ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി ഉത്തരവിട്ടു. ക്രിമിനൽ കുറ്റങ്ങളിൽപ്പെടാത്ത വിവിധ രാജ്യക്കാരായ 117 തടവുകാർക്ക് മോചനം നൽകാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽഖാസിമി ഉത്തരവിട്ടു. ജയിൽവാസ കാലത്തെ പെരുമാറ്റവും മറ്റും പരിഗണിച്ചാണ്
രാജ്യത്തെ വിവിധ ജയിലുകളിൽ ശിക്ഷ അനുഭവിച്ചു വന്ന 1907 തടവുകാർക്ക് ബലി പെരുന്നാൾ പ്രമാണിച്ച് മോചനം. ശിക്ഷാ കാലയളവിൽ നല്ല പെരുമാറ്റം കാഴ്‌ച്ചവച്ചവർക്കാണ് മോചനം ലഭിക്കുക.യു.എ.ഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ അബൂദബി എമിറേറ്റിലെ ജയിലുകളിൽ കഴിയുന്ന 803 തടവുകാർക്കും യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ് ഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം 543 തടവുകാർക്കും ആണ് മോചനം പ്രഖ്യാപിച്ചത്.
ഉത്തരവ് നടപ്പാക്കാൻ ആവശ്യമായ നിയമനടപടികൾ പബ്ലിക് പ്രോസിക്യുഷൻ ആരംഭിച്ചിട്ടുണ്ട്. ശിക്ഷാ കാലയളവിൽ കാഴ്‌ച്ചവെച്ച നല്ല പെരുമാറ്റം കണക്കിലെടുത്ത് 92 തടവുകാർക്ക് മോചനം നൽകാൻ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി ഉത്തരവിട്ടു.
ക്രിമിനൽ കുറ്റങ്ങളിൽപ്പെടാത്ത വിവിധ രാജ്യക്കാരായ 117 തടവുകാർക്ക് മോചനം നൽകാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽഖാസിമി ഉത്തരവിട്ടു. ജയിൽവാസ കാലത്തെ പെരുമാറ്റവും മറ്റും പരിഗണിച്ചാണ് വിട്ടയക്കുന്നവരുടെ പട്ടിക തയ്യാറാക്കിയതെന്ന് ഷാർജ പൊലീസ് അധികൃതർ പറഞ്ഞു.
സുപ്രിം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി 47 തടവുകാർക്ക് മോചനം നൽകാൻ ഉത്തരവിട്ടു.റാസൽ ഖൈമ ഭരണാധികാരിയും സുപ്രിം കൗൺസിൽ അംഗവുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി 305 തടവുകാരെ മോചിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.