- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിയാരത്ത് നിന്നും പൊലീസിന്റെ കണ്ണുവെട്ടിച്ചു രക്ഷപ്പെട്ട തടവുപുള്ളിയെ പിടികൂടി; പിടിയിലായത് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ സീതാംഗോളിയിൽ വെച്ച്
കണ്ണൂർ: പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നിന്നും ഓടി രക്ഷപ്പെട്ട തടവുകാരനെ പിടികൂടി. ഇന്നലെ രാത്രി എട്ടരയോടെയാണ് കഴിഞ്ഞ രണ്ടു ദിവസമായി ഇവിടെ ചികിത്സയിൽ കഴിയുന്ന കാസർകോട് സ്വദേശി അരവിന്ദ് നായ്ക്ക് (45) കാവലുള്ള ജയിൽ ജീവനക്കാരന്റെ കണ്ണു വെട്ടിച്ചു രക്ഷപ്പെട്ടത്. മകന്റെ പരാതിയിലാണ് ബദിയഡുക്ക പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്.
കാസർകോട് സബ് ജയിലിൽ റിമാൻഡിൽ കഴിയവേയാണ് അപസ്മാര രോഗം ഗുരുതരമായതിനെ തുടർന്ന് ജയിൽ അധികൃതർ അരവിന്ദ് നായ്കിനെ പരിയാരത്തെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പ്രതി ചികിത്സയിലിരിക്കെ രക്ഷപ്പെട്ട വിവരം പരിയാരം പൊലിസ് ബദിയഡുക്ക പൊലിസിനെ അറിയിച്ചിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ സീതാംഗോളിയിൽ വച്ചാണ് ബദിയഡുക്ക പൊലിസ് അരവിന്ദ് നായ്കിനെ പിടികൂടിയത്.
മറുനാടന് മലയാളി ബ്യൂറോ
Next Story