മനാമ : ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ബഹ്റിനിലെ ജയിലിൽ കഴിഞ്ഞിരുന്ന 559 തടവുപുള്ളികൾക്ക് ബഹ്റിൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ പൊതുമാപ്പ് നൽകി വിട്ടയച്ചു.വിട്ടയച്ചവരിൽ 69 ഇന്ത്യക്കാരാണുള്ളത്.

ഇതുവരെയുള്ള ജയിൽവാസം നല്ല സ്വഭാവം കൊണ്ടും പെരുമാറ്റം കൊണ്ടും പൂർത്തിയാക്കിയ വർക്കാണ് മാപ്പ് നൽകിയത്. ഇത് സ്വന്തം രാജ്യത്തിനായി സേവനമനുഷ്ടിക്കുന്നതിന് അവർക്ക് സഹായകമാകുമെന്ന് രാജാവ് അഭിപ്രായപ്പെട്ടു. വിട്ടയച്ചവരിൽ 82 പാക്കിസ്ഥാനികളും ഉൾപ്പെടുന്നു.