മസ്‌കത്ത്: ബലി പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ് 364 തടവുകാർക്ക് മാപ്പ് നൽകി. ഇന്നലെ പുറത്തിറക്കിയ രാജകീയ ഉത്തരവിലാണ് വിവിധ കേസുകളിൽ പെട്ട് തടവിൽ കഴിയുന്നവർക്ക് മോചനം നൽകിയത്.

മാപ്പ് ലഭിക്കുന്നവരിൽ 156 പേർ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദേശികളാണ്.