തിരുവനന്തപുരം: മോഹൻലാലുമൊത്തുള്ള സിനിമ എത്രയും വേഗത്തിൽ നടക്കുമെന്നാണ് പ്രതീക്ഷയിലാണ് നടൻ പൃഥ്വിരാജ്. ' ഇരുവർക്കും കഥാപാത്രങ്ങളുള്ള നിരവധി തിരക്കഥകൾ താനും ലാലേട്ടനും ഇതിനകം കേട്ടുകഴിഞ്ഞതായും പക്ഷേ രണ്ടുപേരെയും ഒരുപോലെ ആവേശപ്പെടുത്തുന്ന ഒന്നും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. ഒരേ കെട്ടിടത്തിൽ താമസിക്കുന്നത്‌കൊണ്ട് ലാലേട്ടനെ മിക്കാവാറും കാണാറുണ്ടെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തോട് സംസാരിക്കാൻ അവസരം ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറയുന്നു.

എപ്പോഴാണ് ഒരുമിച്ചഭിനയിക്കുകയെന്ന് ലാലേട്ടനോടു ചോദിക്കുമ്പോഴെല്ലാം അദ്ദേഹം വിനയത്തോടെ പറയും 'നീ പറയൂ' എന്ന്. പക്ഷേ തീർച്ഛയായും അത് തന്റെ തീരുമാനമല്ല, മറിച്ച് ലാലേട്ടന്റേതാണ്'.. പൃഥ്വി പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് മോഹൻലാലുമൊത്തുള്ള പ്രോജക്ടിന്റെ സാധ്യതയെക്കുറിച്ച് സംസാരിച്ചത്.

സംസ്ഥാന അവാർഡ് നേടിയ ശേഷമുള്ള രമേഷ് നാരായണന്റെ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് അതേക്കുറിച്ചൊക്കെ ചോദിക്കേണ്ടത് രമേശ് നാരായണനോടും ആർ എസ് വിമലിനോടുമാണ് എന്നായിരുന്നു മറുപടി. നേരത്തെ എന്നു നിന്റെ മൊയ്ദീൻ എന്ന ചിത്രത്തിലെ തന്റെ പാട്ടുകൾ പൃഥിരാജ് നേരിട്ടിടപെട്ടൊഴിവാക്കിയെന്നും പാട്ടുകളുടെ കാര്യത്തിൽ പൃഥി അനാവിശ്യ ഇടപെടൽ നടത്തിയെന്നും രമേഷ് നാരായണൻ ആരോപിച്ചിരുന്നു.

ഒരു സിനിമയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങൾ അതിന്റെ സംവിധായകന്റേതായിരിക്കണമെന്നാണ് താൻ വിശ്വസിക്കുന്നത്. ഒരു സംവിധായകന്റെ നടനായാണ് ഞാൻ എന്നെ വിലയിരുത്തുന്നതും. എനിക്ക് ഒരു അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ അത് പരിഹരിച്ച് മുന്നോട്ടുപോകണം എന്നുമാത്രമേ ഞാൻ എന്റെ സംവിധായകരോട് ആവശ്യപ്പെടാറുള്ളൂ. അവർ പറയുന്നതാണ് ശരിയെങ്കിൽ അതെന്നെ ബോധ്യപ്പെടുത്തണം, അത്രമാത്രം. മൊയ്തീന്റെ കാര്യത്തിൽ ആർഎസ് വിമലിന് എത്രയും നന്നായി എന്താണ് അദ്ദേഹം ഉദ്ദേശിക്കുന്നതെന്ന് തന്നെ ബോധ്യപ്പെടുത്താനായെന്നും നടൻ പറഞ്ഞു.

എന്നാൽ ഇത്തവണ സംസ്ഥാന അവാർഡ് ലഭിക്കാത്തതിനെക്കുറിച്ചുള്ള പൃഥ്വിരാജിന്റെ അഭിപ്രായം അഞ്ചോ ആറോ പേരടങ്ങുന്ന ഒരു ജൂറിയാണ് അവാർഡുകൾ തീരുമാനിക്കുന്നത് എന്നായിരുന്നു. അവരുടെ തീരുമാനം ഭൂരിപക്ഷത്തിന്റെ താൽപര്യങ്ങളോട് യോജിച്ചുപോകണമെന്നില്ല. ജൂറിയുടെ തീരുമാനത്തെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. ജൂറിയിൽ ഉൾപ്പെടുത്തിയവരുടെ നിലവാരത്തെക്കുറിച്ച് വേണമെങ്കിൽ ചോദ്യങ്ങൾ ചോദിക്കാം. പക്ഷേ അതെടുക്കുന്ന തീരുമാനത്തെ ചോദ്യം ചെയ്യാൻ കഴിയില്ല. ഈ വർഷം അവാർഡുകൾ അർഹിക്കുന്നവർ എന്ന് ജൂറിക്ക് തോന്നിയവർക്കാണ് അവ നൽകിയത്. തനിക്കതിൽ ഒരു പരാതിയുമില്ലെന്നും പൃഥ്വരാജ് പറഞ്ഞു.

സിനിമ സംവിധായകന്റെ കലയാണ് എന്നത് വസ്ഥുതയാണ് എന്നാൽ അതേസമയം അത് കൂട്ടായ പ്രയത്‌നം ആവശ്യപ്പെടുന്ന ഒരു കല കൂടിയാണ്. താൻ അഭിനയിക്കുന്ന ചിത്രങ്ങളിലെ പ്രധാന അഭിനേതാക്കളയും സാങ്കേതിക പ്രവർത്തകരെയും തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഇടപെടാറുണ്ട്. താൻ സഹകരിച്ചിട്ടുള്ള മുതിർന്ന സംവിധായകർ പോലും ഇക്കാര്യങ്ങളിലൊക്കെയുള്ള എന്റെ അഭിപ്രായപ്രകടനങ്ങൾക്ക് പരിഗണന നൽകിയിട്ടുണ്ടെന്നും. കഴിഞ്ഞ രണ്ട് വർഷമായി കൂടുതലും പുതുമുഖ സംവിദായകരോടൊപ്പമാണ് അഭിനയിക്കുന്നത് എന്നാൽ പ്രായത്തിൽ ഇളയവനായിരിക്കാമെങ്കിലും അനുഭവ പരിചയത്തിന്റെ കാര്യത്തിൽ ഞാൻ ചിലപ്പോൾ മുന്നിലായിരിക്കും.

നമ്മുടെ അഭിപ്രായങ്ങൾ അവർ പ്രതീക്ഷിക്കുന്നുണ്ടാകാം മാത്രമല്ല പറഞ്ഞില്ലെങ്കിലും അവർ അത് ചോദിക്കുമെന്നും പൃഥിരാജ് പറ്ഞ്ഞു. തന്റെ പുതിയ ചിത്രമായ ഡാർവിന്റെ പരിണാമത്തിനെകുറിച്ച് ചോദിച്ചപ്പോൾ പടത്തിന്റെ തിരക്കഥയും അതിന്റെ സംവിധായകൻ ജിജോ ആന്റണി അത് ഒരുക്കിയെടുക്കാൻ ആഗ്രഹിച്ച രീതിയുമാണ് പ്രോജക്ടിലേക്ക് തന്നെ ആകർഷിച്ചതെന്നാണ് പൃഥി പ്രതികരിച്ചത്.