- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാത്രയിലെ ചില ഭാഗങ്ങൾ കണ്ടു; മമ്മുക്കയുടെ പ്രകടനം മോഹിപ്പിക്കുന്നത്; വൈ.എസ്.ആറായി മെഗ്‌സാറ്റാർ എത്തുന്ന ചിത്രം യാത്രയുടെ ടീസർ കണ്ട് അമ്പരപ്പോടെ പൃഥിരാജ്
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി എത്തുന്ന യാത്ര എന്ന തെലുഗ് ചിത്രത്തിന്റെ ടീസർ പുറത്ത് വന്നതിന് പിന്നാലെ മമ്മൂട്ടിയെ പുകഴ്‌ത്തി നടൻ പൃഥ്വിരാജ് രംഗത്ത്. ആസ്വാദകർ കണ്ടത് ടീസർ മാത്രമാണെങ്കിൽ ചിത്രത്തിലെ ചുരുക്കം ചില രംഗങ്ങൾ കണ്ടതിന്റെ അനുഭവം പങ്കുവെക്കുകയാണ് പൃഥ്വിരാജ്. തെലുഗ് ഭാഷയിൽ മമ്മുക്കയ്ക്ക് ഉള്ള സ്വാധീനവും സൂക്ഷ്മതയോടെയുള്ള അദ്ദേഹത്തിന്റെ കഥാപാത്ര ആവിഷ്‌കാരവും വശീകരിക്കുന്നതാണെന്ന് പൃഥ്വി ട്വീറ്റ് ചെയ്തു. തെലുഗ് ഭാഷയെ കുറിച്ച് പറയാൻ താൻ ആരുമല്ലെങ്കിലും തനിക്ക് തോന്നിയത് പറയുക മാത്രമാണ് ചെയ്തതെന്നും പൃഥ്വി കൂട്ടിച്ചേർത്തു. വൈ.എസ്.ആറായി മെഗ്‌സാറ്റാർ എത്തുന്ന ചിത്രം യാത്രയുടെ ടീസറിലൂടെ് മമ്മൂട്ടി പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു. മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ തെലുങ്ക് ടീസർ പുറത്തു വിട്ടത്. ഒരു മിനിട്ട് 12 സെക്കന്റ് ദൈർഘ്യമുള്ള ടീസറിൽ തകർപ്പൻ പ്രകടനമാണ് മമ്മൂട്ടി കാഴ്ച വച്ചിരിക്കുന്നത്.രാഷ്ട്രീയത്തിലേക്കുള്ള വൈ.എസ്.ആറിന്റെ കടന്നുവരവും തുടർന്നുള്ള സമരപര
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി എത്തുന്ന യാത്ര എന്ന തെലുഗ് ചിത്രത്തിന്റെ ടീസർ പുറത്ത് വന്നതിന് പിന്നാലെ മമ്മൂട്ടിയെ പുകഴ്‌ത്തി നടൻ പൃഥ്വിരാജ് രംഗത്ത്. ആസ്വാദകർ കണ്ടത് ടീസർ മാത്രമാണെങ്കിൽ ചിത്രത്തിലെ ചുരുക്കം ചില രംഗങ്ങൾ കണ്ടതിന്റെ അനുഭവം പങ്കുവെക്കുകയാണ് പൃഥ്വിരാജ്.
തെലുഗ് ഭാഷയിൽ മമ്മുക്കയ്ക്ക് ഉള്ള സ്വാധീനവും സൂക്ഷ്മതയോടെയുള്ള അദ്ദേഹത്തിന്റെ കഥാപാത്ര ആവിഷ്‌കാരവും വശീകരിക്കുന്നതാണെന്ന് പൃഥ്വി ട്വീറ്റ് ചെയ്തു. തെലുഗ് ഭാഷയെ കുറിച്ച് പറയാൻ താൻ ആരുമല്ലെങ്കിലും തനിക്ക് തോന്നിയത് പറയുക മാത്രമാണ് ചെയ്തതെന്നും പൃഥ്വി കൂട്ടിച്ചേർത്തു.
വൈ.എസ്.ആറായി മെഗ്‌സാറ്റാർ എത്തുന്ന ചിത്രം യാത്രയുടെ ടീസറിലൂടെ് മമ്മൂട്ടി പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു. മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ തെലുങ്ക് ടീസർ പുറത്തു വിട്ടത്. ഒരു മിനിട്ട് 12 സെക്കന്റ് ദൈർഘ്യമുള്ള ടീസറിൽ തകർപ്പൻ പ്രകടനമാണ് മമ്മൂട്ടി കാഴ്ച വച്ചിരിക്കുന്നത്.രാഷ്ട്രീയത്തിലേക്കുള്ള വൈ.എസ്.ആറിന്റെ കടന്നുവരവും തുടർന്നുള്ള സമരപരമ്പരകളുമാണ് ചിത്രതതിന്റെ ഇതിവൃത്തം. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹി വി.രാഘവനാണ്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും നേരത്തെ തന്നെ ഹിറ്റായി കഴിഞ്ഞിരുന്നു. ജഗപതി റാവു, റാവു രമേഷ്, സുഹാസിനി മണി രത്‌നം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വിജയ് ചില്ലയും ശശി ദേവിറെഡ്ഡിയുമാണ് സിനിമയുടെ നിർമ്മാതാക്കൾ. 26 വർഷത്തിനു ശേഷമാണ് മമ്മൂട്ടി ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നത്. 1992ൽ കെ.വിശ്വനാഥ് സംവിധാനം ചെയ്ത സ്വാതി കിരണിലായിരുന്നു തെലുങ്കിൽ മെഗാ സ്റ്റാർ ഒടുവിൽ അഭിനയിച്ചത്
രണ്ട് മറുഭാഷാ ചിത്രങ്ങളാണ് നടന്റേതായി പുറത്തുവരാനിരിക്കുന്നത്. റാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം പേരൻപും മഹി വി രാഘവ് സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം യാത്രയും. പേരൻപിന്റെ ഇന്ത്യൻ പ്രീമിയർ പ്രദർശനം ഗോവ ചലച്ചിത്ര മേളയിൽ നടന്നത് വൻ ആസ്വാദകപ്രീതി നേടിയെങ്കിൽ കഴിഞ്ഞദിവസം പുറത്തെത്തിയ യാത്രയുടെ ടീസറും അത്തരത്തിൽ സ്വീകരിക്കപ്പെട്ടിട്ടു കഴിഞ്ഞിരിക്കുകയാണ്. ഫെബ്രുവരി എട്ടിന് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തും.