പൃഥ്വിരാജിന് ആദ്യമായി മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത തിരക്കഥാ കൃത്ത് ബാബു ജനാർദ്ദനന്റെ ചിത്രത്തിൽ പൃഥിരാജ് വീണ്ടും നായകനാകുന്നു. ചിത്രത്തിൽ അഞ്ച് നായികമാരാണ് പൃഥ്വിക്കെന്നാണ് റിപ്പോർട്ട്.

ദുബായ് ആണ് ചിത്രത്തിന്റെ ലൊക്കേഷൻ. അവിടുത്തെ ചൂട് സീസൺ കഴിഞ്ഞാൽ സിനിമയുടെ ചിത്രീകരണം തുടങ്ങും. മമ്മൂട്ടി ചിത്രമായ ബോംബെ മാർച്ച് 12, ലിസമ്മയുടെ വീട്, ഗോഡ് ഫോർ സെയിൽ എന്നീ ചിത്രങ്ങൾക്ക് ശേഷം ബാബു ജനാർദ്ദനൻ സംവിധാനം ചെയ്യുന്ന
ചിത്രമാണിത്.

ബാബു ജനാർദ്ദനൻ തിരക്കഥ എഴുതിയ അച്ഛനുറങ്ങാത്ത വീട്, തലപ്പാവ്, സിറ്റി ഓഫ് ഗോഡ് തുടങ്ങിയ ചിത്രങ്ങളിലും പൃഥ്വി അഭിനയിച്ചിട്ടുണ്ട്. ബിജു മേനോൻ നായകനാകുന്ന വെള്ളിക്കടുവയാണ് ബാബു ജനാർദ്ദനന്റെ തിരക്കഥയിൽ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.