- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൃഥ്വിരാജിനും ഭാവനയ്ക്കും പുറമേ നരേനും; റോബിൻഹുഡിന് ശേഷം വിജയ ജോഡികൾ റൊമാന്റിക് എന്റർടെയ്നറുമായി വീണ്ടും
കൊച്ചി: പൃഥ്വിരാജും, ഭാവനയും ഒന്നിക്കുന്ന 'ആദം' ഉടൻ ചിത്രീകരണം തുടങ്ങും. മാസ്റ്റേഴ്സ് എന്ന പൃഥ്വി ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജിനു എബ്രഹാമിന്റെ ആദ്യ സംവിധാന സംരംഭമാണ് ആദം. ഈ വർഷം പകുതിയോടെ ആദം തീയറ്ററുകളിലെത്തും. പൃഥ്വിരാജിനും ഭാവനയ്ക്കും പുറമേ നരേനും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റോബിൻഹുഡ് സിനിമയ്ക്ക് ശേഷം മൂന്നു താരങ്ങളും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ആദം. 'ഇവിടെ' എന്ന ശ്യാമപ്രസാദ് ചിത്രത്തിന് ശേഷമാണ് പൃഥ്വിയും ഭാവനയും ഒരുമിച്ച് അഭിനയിക്കുന്നത്. റൊമാന്റിക് എന്റർടെയ്നറാണ് ആദം. പൃഥ്വിരാജ് അവതരിപ്പിക്കുന്ന പാലാക്കാരൻ പ്ലാന്റർ കഥാപാത്രത്തിന്റെ പേരാണ് ആദം ജോൺ പോത്തൻ. സുഹൃത്തായ സിറിയക് എന്ന കഥാപാത്രമായി നരേൻ എത്തുന്നു. കേരളവും സ്‌കോട്ലന്റുമാണ് പ്രധാന ലൊക്കേഷൻ. കേരളത്തിലെ ആദ്യ ഷെഡ്യൂൾ ഈ ആഴ്ച തന്നെ ആരംഭിക്കുമെന്നും സംവിധായകൻ പറഞ്ഞു. കോട്ടയം സിഎംഎസ് കോളേജിലാകും ആദ്യ ഷൂട്ടിങ്.
കൊച്ചി: പൃഥ്വിരാജും, ഭാവനയും ഒന്നിക്കുന്ന 'ആദം' ഉടൻ ചിത്രീകരണം തുടങ്ങും. മാസ്റ്റേഴ്സ് എന്ന പൃഥ്വി ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജിനു എബ്രഹാമിന്റെ ആദ്യ സംവിധാന സംരംഭമാണ് ആദം. ഈ വർഷം പകുതിയോടെ ആദം തീയറ്ററുകളിലെത്തും.
പൃഥ്വിരാജിനും ഭാവനയ്ക്കും പുറമേ നരേനും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റോബിൻഹുഡ് സിനിമയ്ക്ക് ശേഷം മൂന്നു താരങ്ങളും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ആദം. 'ഇവിടെ' എന്ന ശ്യാമപ്രസാദ് ചിത്രത്തിന് ശേഷമാണ് പൃഥ്വിയും ഭാവനയും ഒരുമിച്ച് അഭിനയിക്കുന്നത്. റൊമാന്റിക് എന്റർടെയ്നറാണ് ആദം.
പൃഥ്വിരാജ് അവതരിപ്പിക്കുന്ന പാലാക്കാരൻ പ്ലാന്റർ കഥാപാത്രത്തിന്റെ പേരാണ് ആദം ജോൺ പോത്തൻ. സുഹൃത്തായ സിറിയക് എന്ന കഥാപാത്രമായി നരേൻ എത്തുന്നു. കേരളവും സ്‌കോട്ലന്റുമാണ് പ്രധാന ലൊക്കേഷൻ. കേരളത്തിലെ ആദ്യ ഷെഡ്യൂൾ ഈ ആഴ്ച തന്നെ ആരംഭിക്കുമെന്നും സംവിധായകൻ പറഞ്ഞു. കോട്ടയം സിഎംഎസ് കോളേജിലാകും ആദ്യ ഷൂട്ടിങ്.