- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻലാലിനും മമ്മൂട്ടിക്കും ശേഷം മലയാളത്തിൽ അടുത്ത മെഗാ സ്റ്റാർ ആകുന്നത് ആര്? ദുൽഖറും പൃഥ്വിരാജും എന്ന് ആരാധകർ; ലാലിനെയും മമ്മൂക്കയേയും ഒരേ പോലെ സ്തുതിച്ച് തന്ത്രപരമായി അഭിപ്രായം പറഞ്ഞ് പൃഥ്വി രംഗത്ത്; അച്ഛന്റെ നിഴലിൽ നിന്നും മാറാതെ ദുൽഖറും
ദശാബ്ദങ്ങളായി മലയാളത്തിന് രണ്ടേ രണ്ട് മെഗാ സ്റ്റാറുകളെ ഉള്ളു. അത് മോഹൻ ലാലും മമ്മൂട്ടിയും ആണ്. തല മുറകൾ പലത് മാറിയിട്ടും ജനിച്ച് വീഴുന്ന കുഞ്ഞിനോട് പോലും ഏറ്റവും ഇഷ്ടപ്പെട്ട നടനേതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ. മമ്മൂട്ടി അല്ലെങ്കിൽ മോഹൻ ലാൽ. ന്യൂജെൻ കാലമാണെങ്കിലും ഇരു സൂപ്പർ താരങ്ങളും ഇന്നും ഏവർക്കും പ്രിയപ്പെട്ടത് തന്നെ. കാലം കടന്നു പോയതോടെ താരങ്ങളുടെ മക്കളും സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ആദ്യം സിനിമയിൽ എത്തി തന്റേതായ ഇരിപ്പിടം സ്വന്തമാക്കിയ താര പുത്രൻ സുകുമാരന്റെയും മല്ലികാ സുകുമാരന്റെയും മകൻ പൃഥ്വിരാജ് സുകുമാരനാണ്. തന്റെ രണ്ടാമത്തെ ചിത്രമായ നന്ദനത്തിലൂടെ തന്നെ പൃഥ്വി തന്റെ കഴിവുകൾ മലയാള സിനിമയ്ക്ക് മനസ്സിലാക്കി കൊടുത്തു. മറ്റുള്ളവർക്ക് സ്തുതി പാടാതെ തന്നെ സ്വന്തം അഭിപ്രായം പറഞ്ഞ് നിലകൊള്ളുന്ന വ്യക്തിത്വമണ് പൃഥ്വി. അതുകൊണ്ട് തന്നെ സിനിമയിലെ അരങ്ങേറ്റ കാലം മുതൽ നിരവധി വിവാദങ്ങളിലും പ്രേക്ഷക വിമർശനങ്ങളിലും പൃഥ്വിപെട്ടു. എന്നാൽ എല്ലാ വിവാദങ്ങളും തന്റെ അഭിനയ മികവു കൊണ്ട് മറികടക്കാൻ
ദശാബ്ദങ്ങളായി മലയാളത്തിന് രണ്ടേ രണ്ട് മെഗാ സ്റ്റാറുകളെ ഉള്ളു. അത് മോഹൻ ലാലും മമ്മൂട്ടിയും ആണ്. തല മുറകൾ പലത് മാറിയിട്ടും ജനിച്ച് വീഴുന്ന കുഞ്ഞിനോട് പോലും ഏറ്റവും ഇഷ്ടപ്പെട്ട നടനേതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ. മമ്മൂട്ടി അല്ലെങ്കിൽ മോഹൻ ലാൽ. ന്യൂജെൻ കാലമാണെങ്കിലും ഇരു സൂപ്പർ താരങ്ങളും ഇന്നും ഏവർക്കും പ്രിയപ്പെട്ടത് തന്നെ.
കാലം കടന്നു പോയതോടെ താരങ്ങളുടെ മക്കളും സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ആദ്യം സിനിമയിൽ എത്തി തന്റേതായ ഇരിപ്പിടം സ്വന്തമാക്കിയ താര പുത്രൻ സുകുമാരന്റെയും മല്ലികാ സുകുമാരന്റെയും മകൻ പൃഥ്വിരാജ് സുകുമാരനാണ്. തന്റെ രണ്ടാമത്തെ ചിത്രമായ നന്ദനത്തിലൂടെ തന്നെ പൃഥ്വി തന്റെ കഴിവുകൾ മലയാള സിനിമയ്ക്ക് മനസ്സിലാക്കി കൊടുത്തു.
മറ്റുള്ളവർക്ക് സ്തുതി പാടാതെ തന്നെ സ്വന്തം അഭിപ്രായം പറഞ്ഞ് നിലകൊള്ളുന്ന വ്യക്തിത്വമണ് പൃഥ്വി. അതുകൊണ്ട് തന്നെ സിനിമയിലെ അരങ്ങേറ്റ കാലം മുതൽ നിരവധി വിവാദങ്ങളിലും പ്രേക്ഷക വിമർശനങ്ങളിലും പൃഥ്വിപെട്ടു. എന്നാൽ എല്ലാ വിവാദങ്ങളും തന്റെ അഭിനയ മികവു കൊണ്ട് മറികടക്കാൻ പൃഥ്വിക്കായി. നന്ദനം, എന്ന് നിന്റെ മൊയ്തീൻ, അന്ത ഭദ്രം, മാണിക്യ കല്ല്, വാസ്തവം,ഉറുമി, ക്ലാസ്‌മേറ്റ്‌സ്, ചോക്ലേറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ പൃഥ്വി ചിര പ്രതിഷ്ഠ നേടി. ഇന്ന് മലയള സിനിമയ്ക്ക് ഒഴിച്ചു കൂടാത്ത ഒരു നടനായി പൃഥ്വി മാറുകയും ചെയ്തു.
അച്ഛന്റെ പേരിലാണ് ദുൽഖർ സൽമാൻ സിനിമയിൽ എത്തിയതെങ്കിലും ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ ദുൽഖർ മലയാളികൾക്ക് പ്രിയപ്പെട്ടവനായി. ഡിക്യു എന്ന് ഓമപ്പേരിട്ട് താരത്തെ ആരാധകർ നെഞ്ചേറ്റി. ഘനഗാംഭീര്യമുള്ള ശബ്ദവും ഇരുത്തം വന്ന അഭിനയവും ഡിക്യുവിനെ വളരെ പെട്ടെന്ന് തന്നെ മലയാള സിനിമാ ഇൻഡസ്ട്രി ഏറ്റെടുത്തു. ഇന്ന് കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ ഡിക്യുവിന്റെ ആരാധകരാണ്.
വർഷങ്ങളായി സിനിമയിൽ നില കൊള്ളുന്ന നിരവധി നായകന്മാരുണ്ടെങ്കിലും ഇവർ ഇരുവരും വളരെ പെട്ടെന്നാണ് പ്രേക്ഷകരിലേക്ക് ഇറങ്ങി ചെന്നത്. കുഞ്ചാക്കോ ബോബൻ, ജയസൂര്യ, നിവിൻ പോളി, ടോവിനോ തുടങ്ങിയ താരങ്ങളും മുൻ നിരയിൽ തന്നെ ഉണ്ടെങ്കിലും ഒരു ചോക്ലേറ്റ് പരിവേഷത്തിൽ നിന്നും പുറത്ത് കടക്കാൻ ഇവർക്കൊന്നും ആയിട്ടില്ല.
അതേസമയം ചുരുങ്ങിയ സമയം കൊണ്ട് തന്നെ വ്യത്യസ്ത വേഷങ്ങൾ ചെയ്ത് പ്രേക്ഷകരുടെ ശ്രദ്ധ നേടാൻ പൃഥ്വിക്കും ദുൽഖറിനും കഴിയുകയും ചെയ്തു. അതുകൊണ്ട് തന്നെ ഭാവിയിൽ മമ്മൂട്ടിയുടെയും മോഹൽലാലിന്റെയും പിൻഗാമികളായി മെഗാ സ്റ്റാർ പദവി സ്വന്തമാക്കുക ഇവരായിരിക്കുമെന്നാണ് പൊതുവെ ഉള്ള വിലയിരുത്തൽ.
ഒരുകാലത്ത് മമ്മൂട്ടിക്കുണ്ടായിരുന്ന മിനിമം ഗ്യാരണ്ടി ഇന്ന് ദുൽഖറിനാണുള്ളത്.ഈ 31കാരന്റെ ഒരുചിത്രത്തിനായി ആരാധകർ കാത്തിരിക്കയാണ്.ദുൽഖറിന്റെ ഒരു കഷ്ണം കിട്ടിയാൽ മതി ഞങ്ങൾ വിജയിപ്പിച്ചോളം എന്ന മട്ടിലുള്ള താരാരാധന മലയാളത്തിൽ മുമ്പ് ജയനും, മോഹൻലാലിനും മാത്രമേ കിട്ടിയിട്ടുള്ളൂ. അതുകൊണ്ട് മാത്രമാണ്. ജോമോന്റെ സുവിശേഷങ്ങൾ എന്ന സത്യൻ അന്തിക്കാടിന്റെ ചിത്രം 20കോടിയിലധികം നേടിയത്.
2017ൽ ദുൽഖർ നായകനായിരുന്ന നാലിൽ മൂന്ന് ചിത്രങ്ങളും വിജയിപ്പിക്കാൻ ദുൽഖറിനായി. ജോമോന് ശേഷമിറങ്ങിയ അമൽനീരദിന്റെ സിഐഎയും വൻ വിജയമായി. സൗബിൻ ഷാഹിന്റെ പറവയെ 25കോടി ക്ളബിൽ എത്തിച്ചത് ദുൽഖറിന്റെ ഗസ്റ്റ് അപ്പിയറൻസിൽനിന്ന് അൽപ്പംകൂടി മുന്നോട്ടുമാത്രംപോയ കഥാപാത്രംകൊണ്ടുകൂടിയാണ്. സോളോ എന്ന പൂരം ജാഡ സിനിമ മാത്രമാണ് ദുൽഖറിൽ ഈ വർഷം കടുത്ത തിരച്ചടിയായത്. അതിലും ഡീക്യൂവെന്ന് ന്യൂജൻകാർ വിളിക്കുന്ന ആരാധകരുടെ കുഞ്ഞിക്കയുടെ അഭിനയം ഗംഭീരമായിരുന്നു. സിഐഎയിൽ കാൾമാർക്സിനോടും ലെനിനോടുമൊക്കെ മദ്യപിച്ച സംസാരിക്കുന്ന ആ സാങ്കൽപ്പിക സീനിലുണ്ട് ഈ നടന്റെ ക്ളാസ്.
അതേസമയം കഴിഞ്ഞ വർഷം നാലുചിത്രങ്ങളിൽ നായകനായ പ്രഥ്വീരാജിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ എസ്ര എന്ന ഹൊറർ മൂവി 50കോടി ക്ളബിലത്തെി. ആദം ജോണും ബോക്സോഫീസിൽ വിജയമായപ്പോൾ, അരവട്ട് മോഡലിൽ എന്തൊക്കെയോ കാട്ടിക്കൂട്ടിയ ടിയാൻ വമ്പൻ പരാജയമായി. വർഷവസാനം ഇറങ്ങിയ വിമാനവും പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നിരുന്നു.