തുടരെ വിജയം സ്വന്തമാക്കി കൊണ്ടിരിക്കുന്ന പൃഥ്വിരാജിന്റെ അടുത്ത ചിത്രമാണ് എസ്ര. രാജീവ് രവിയുടെ സംവിധാന സഹായിയായിരുന്ന ജയകൃഷ്ണനാണ് സിനിമ സംവിധാനം ചെയ്യുന്നത്. മട്ടാഞ്ചേരിയിലെ യഹൂദ സംസ്‌ക്കാരവുമായി ബന്ധപ്പെട്ട കഥയാണ് സിനിമ പറയുന്നത്. ഭയത്തിന്റെ മറുപേരാണ് എബ്രാഹം എസ എന്ന കുറിപ്പോടെ പൃഥ്വിരാജ് തന്റെ ലുക്ക് പുറത്തുവിട്ടിരുന്നു. ഇതിലൂടെ ചിത്രം ഒരു ഹോറർ ത്രില്ലറാണെന്നും വാർത്ത വന്നിരുന്നു. എന്നാലിപ്പോൾ പ്രചരിക്കുന്ന വാർത്തകൾ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലെ ചില ഹോറർ സംഭവങ്ങളെ ചുറിപ്പറ്റിയാണ്.

എസ്രയുടെ സെറ്റിൽ പ്രേതബാധ ഉണ്ടായതാണ് പുതിയ ചർച്ച. സെറ്റിൽ ചില അനുഭവങ്ങൾ ഉണ്ടായതിനെ തുടർന്നു പള്ളിലച്ചനെ വിളിച്ചുവരുത്തി വെഞ്ചരിപ്പു നടത്തിയെന്നും വാർത്ത പ്രചരിക്കുന്നുണ്ട്. സിനിമയുടെ അണിയറപ്രവർത്തകൾക്കു വിചിത്രമായ അനുഭവങ്ങൾ അവർത്തിച്ചതിനെ തുടർന്നാണു ഒഴിപ്പിക്കൽ നടന്നത്.

ചിത്രീകരണം തുടങ്ങി രണ്ടാഴ്‌ച്ച പിന്നിട്ടപ്പോഴായിരുന്നു സംഭവം. ഫോർട്ട് കൊച്ചിയിലെ ഒരു പഴയ വീട്ടിലായിരുന്നു ചിത്രീകരണം. ഇതിനിടയിൽ ലൈറ്റ് തുടർച്ചയായി മിന്നിക്കൊണ്ടിരുന്നു. അണിയറ പ്രവർത്തകർ ആദ്യം ചിന്തിച്ചത് വൈദ്യുതി പ്രശ്നമാണെന്നാണ്. എന്നാൽ പരിശോധിച്ച പ്പോൾ അത് വൈദ്യുതി പ്രശ്നം അല്ലെന്നു മനസിലായി. പിന്നിട് ജനറേറ്ററും പ്രവർത്തിക്കാതായി. ചിത്രീകരണം ആരംഭിച്ചപ്പോൾ ക്യാമറയും പ്രവർത്തിക്കുന്നില്ല.

ചിത്രത്തിലെ നായിക പ്രിയ ആനന്ദിനും വിചിത്രമായ അനുഭവങ്ങൾ ഉണ്ടായെന്നാണ് മുമ്പ് വെളിപ്പെടുത്തിയിരുന്നു. സെറ്റിലെ എല്ലാവരും വെഞ്ചരിപ്പിൽ പങ്കുചേർന്നു. വൈദികൻ പ്രാർത്ഥന ചൊല്ലിയമ്പോഴും ലൈറ്റുകൾ മിന്നിക്കൊണ്ടിരിക്കുകയായിരുന്നു എന്നു സംവിധായകൻ ജയകൃഷ്ണൻ പറഞ്ഞു. മുമ്പ് കൺജറിങ് 2 വിന്റെ ലൊക്കേഷനിൽ ഇതുപോലെ വിചിത്രമായ സംഭവങ്ങൾ ഉണ്ടായതിനെ തുടർന്നു വെഞ്ചരിപ്പു നടത്തിരുന്നു. ഇതിനു ശേഷമാണു തടസങ്ങളില്ലാതെ ചിത്രികരണം നടന്നത്.

ബോളിവുഡ് സംവിധായകൻ രാജ്കുമാർ സന്തോഷി ഉൾപ്പെടെ നിരവധി സംവിധായകരുടെ സഹസംവിധായകനായിരുന്നു ജയ്കൃഷ്ണൻ നിരവധി പരസ്യചിത്രങ്ങളും ഡോക്യുമെന്ററികളും ഒരുക്കിയിട്ടുണ്ട്. ജയ്കൃഷ്ണൻ തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. യഹൂദഭാഷയിൽ രക്ഷിക്കൂ എന്നർത്ഥം വരുന്ന വാക്കാണ് എസ്ര.