തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളെ അഭിനന്ദിച്ചും ആശംസകൾ നേർന്നും നടൻ പൃഥ്വിരാജ്.

അഭിനന്ദനങ്ങൾ ജയേട്ടൻ, അന്ന ബെൻ, മറ്റ് എല്ലാ അവാർഡ് ജേതാക്കൾക്കും. നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നുവെന്നുമാണ് പൃഥ്വിരാജ് എഴുതിയിരിക്കുന്നത്. ജയസൂര്യയുടെയും അന്ന ബെന്നിന്റെയും ഫോട്ടോയും പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നു. 

പ്രജേഷ് സെന്നിന്റെ വെള്ളമെന്ന ചിത്രത്തിലെ അഭിനയത്തിന് ജയസൂര്യ മികച്ച നടനായപ്പോൾ കപ്പേളയിലൂടെയാണ് അന്ന ബെൻ മികച്ച നടിയായത്.

 ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണാണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. 'എന്നിവർ' എന്ന തന്റെ ചിത്രത്തിലൂടെ സിദ്ധാർഥ് ശിവ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴ്ച നിശ്ചയം രണ്ടാമത്തെ മികച്ച സിനിമയായി. സുധീഷ് ആണ് മികച്ച സഹ നടൻ. ശ്രീരേഖ വെയിൽ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിയായി. സൂഫിയും സുജാതയും എന്ന ചിത്രത്തിൽ വാതുക്കൽ വെള്ളരിപ്രാവ് എന്ന ഗാനത്തിലൂടെ എം ജയചന്ദ്രൻ മികച്ച സംഗീത സംവിധായകനായി. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാർഡും ജയചന്ദ്രനാണ്. മികച്ച ചിത്ര സംയോജകൻ മഹേഷ് നാരായണനാണ് (സീ യു സൂൺ).