നിച്ചന്നുമുതൽ സ്റ്റാറാണ് പൃഥ്വിരാജിന്റെ മകൾ അലംകൃത. ഒരു നോക്ക് കാണാൻ ആരാധകർ ആഗ്രഹിച്ചുവെങ്കിലും പൃഥ്വി മകളുടെ മുഖം സോഷ്യൽ മീഡിയയിൽ നിന്നും ക്യാമറയിൽ നിന്നും എപ്പോഴും മറച്ചു വക്കാറാണ് പതിവ്. ആ പതിവ് തെറ്റിച്ചത്മകളുടെ രണ്ടാം പിറന്നാളിൽ മാത്രമാണ്. അന്നാണ് ആദ്യമായി പൃഥി തന്റെ മകളുടെ മുഖം ആരാധകർക്ക് മുമ്പിൽ കാണിച്ച് കൊടുത്ത്. ഇപ്പോൾ മകൾ അലംകൃതിക്കായി പൃഥിയും സുപ്രിയയും കൂടി നടത്തിയ പിടിവലിയാണ് സോഷ്യൽമീഡിയയിലെ സംസാരം.

അല്ലിയുടെ ചിത്രം പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതോടെയാണ് അച്ഛന്റെയും അമ്മയുടേയും ചെറിയ പിടിവലി തന്നെ ഈ മകൾക്ക് വേണ്ടി നടന്നത്. ജനാലയ്ക്ക് പുറം തിരിഞ്ഞു നിൽക്കുന്ന മകളുടെ ചിത്രത്തിന് താഴെ 'സ്പൈഡർമാൻ സൂപ്പർ ഹീറോ' എന്ന് പൃഥ്വിരാജ് കുറിച്ചു.

കുഞ്ഞിന്റെ ചിത്രത്തിന് താഴെ ആരാധകരും സ്നേഹം അറിയിച്ചതോടെ 'മൈ ബേബി' എന്ന സുപ്രിയ സ്നേഹത്തോടെ കുറിച്ച്. അതിന് തൊട്ട് താഴെ പൃഥ്വിയുടെ 'മൈൻ' എന്ന മറുപടിയും വന്നു.വിട്ടുകൊടുക്കാതെ ഓ പിന്നെ എന്ന കമന്റുമായി സുപ്രിയ വീണ്ടുമെത്തി. ഇങ്ങനെ നീളുന്നു രസകരമായ സംഭാഷങ്ങൾ..

എന്നാൽ നിങ്ങൾ തമ്മിൽ തല്ലരുതെന്നും കുട്ടികൾക്കായി ഒരു സൂപ്പർ ഹീറോ ചിത്രം ചെയ്യൂ.. അവൻജേർഴ്സ് ഇൻഫിനിറ്റി വാർ എന്ന ചിത്രം വരുമ്പോൾ മകളെ കൊണ്ടു പോയീ കാണുക്കൂയെന്ന് ആരാധകരും പറഞ്ഞു.