- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൃഥ്വിരാജ് മൊയ്തീനായാലേ സിനിമയെടുക്കാൻ അനുവദിക്കൂവെന്ന് കാഞ്ചനേടത്തി പറഞ്ഞു; ആൾക്കൂട്ടത്തിൽ അൽഭുതമുണ്ടാക്കുന്ന ഹീറോ പൃഥ്വിരാജ് മാത്രമെന്ന് സംവിധായകൻ; എന്റെ സിനിമകൾ വിജയിക്കണമെന്ന് ഒരുറപ്പുമില്ലെന്ന് പൃഥ്വരാജ്; വി ടി ബൽറാമിനും പൃഥ്വിരാജിന്റെ കടുത്ത മറുപടി
എന്ന് നിന്റെ മൊയ്തീൻ സിനിമാസമൂഹവും പ്രേക്ഷകസമൂഹവും ഒന്നാകെ ചർച്ചചെയ്യുമ്പോൾ പൃഥ്വിരാജിന്റെ മൊയ്തീൻ എ്ന്ന നായക കഥാപാത്രം യുവാക്കളുടെ ആവേശമാകുകയാണ്. അതേ സമയം പൃഥ്വിരാജ് അഭിനയിക്കുകായണെങ്കിൽ മാത്രമേ തങ്ങളുടെ കഥ സിനിമയാക്കാൻ അനുവദിക്കുകയുള്ളൂവെന്ന് കാഞ്ചനമാല ഉറച്ചനിലപാടെടുത്തതായി സംവിധായകൻ ആർഎസ് വിമലും പൃഥ്വിരാജും വെളിപ്പെ
എന്ന് നിന്റെ മൊയ്തീൻ സിനിമാസമൂഹവും പ്രേക്ഷകസമൂഹവും ഒന്നാകെ ചർച്ചചെയ്യുമ്പോൾ പൃഥ്വിരാജിന്റെ മൊയ്തീൻ എ്ന്ന നായക കഥാപാത്രം യുവാക്കളുടെ ആവേശമാകുകയാണ്. അതേ സമയം പൃഥ്വിരാജ് അഭിനയിക്കുകായണെങ്കിൽ മാത്രമേ തങ്ങളുടെ കഥ സിനിമയാക്കാൻ അനുവദിക്കുകയുള്ളൂവെന്ന് കാഞ്ചനമാല ഉറച്ചനിലപാടെടുത്തതായി സംവിധായകൻ ആർഎസ് വിമലും പൃഥ്വിരാജും വെളിപ്പെടുത്തി. റിപ്പോർട്ടർ ടിവിയിൽ എഡിറ്റേഴ്‌സ് അവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും.
സിനിമയെ കുറിച്ച് സംസാരിക്കാൻ ആദ്യം ആർഎസ് വിമൽ എത്തിയപ്പോൾ ആദ്യം എന്നോട് ആവശ്യപ്പെട്ടത് ഈ കഥയെ കുറിച്ച് ചെയ്ത ഒരു ഡോക്യുമെന്ററി ഒന്ന് കാണാനാണ്. അതിന് ശേഷം സംസാരിക്കാം. അപ്പോൾ എളുപ്പമാകും എന്ന് വിമൽ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ എന്റെ കാരവാനിലിരുന്ന് ഡോക്യുമെന്ററി കണ്ടു.
ഡോക്യുമെന്ററി കണ്ടയുടനെ ഞാൻ ചോദിച്ച് എനിക്ക് കാഞ്ചനേടത്തിയെ ഒന്ന് ഫോണിൽ കിട്ടുമോ. ഒന്ന് സംസാരിക്കാനാണ്. അപ്പോ തന്നെ വിമൽ എനിക്ക് കാഞ്ചനേടത്തിയെ ഫോണിൽ വിളിച്ചു തന്നു. ഫോൺ വിളിച്ച ഉടനെ കാഞ്ചനേടത്തി എന്നാണ് ആദ്യം തന്നെ പറയുന്നത്. ഞാൻ കാഞ്ചനേടത്തിയോട് പറഞ്ഞു. ഇങ്ങനെയൊരു സിനിമയുടെ കാര്യം സംസാരിക്കുകയാണ്. എനിക്ക് ഈ സിനിമയിൽ അഭിനയിക്കാൻ അതിയായ ആഗ്രഹമുണ്ട് എന്ന്. അപ്പോഴാണ് എന്റെയടുത്ത് ഇരിക്കുകയായിരുന്ന വിമൽ ഞാൻ സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചു എന്ന കാര്യം. അപ്പോ ഏടത്തി എന്നോട് പറഞ്ഞു'ഞാൻ ഓനോട് (വിമലിനോട്) പറഞ്ഞിട്ടുണ്ട്, മൊയ്തീനായിട്ട് പൃഥ്വിരാജ് അഭിനയിക്കാൻ സമ്മതിച്ചാൽ മാത്രമേ ഈ കഥ സിനിമയാക്കാൻ സമ്മതിക്കുകയുള്ളൂ എന്ന്. '
അവിടെ തുടങ്ങിയ യാത്രയാണ് എനിക്ക് ഈ സിനിമ. ഞാനന്ന് വിമലിനോട് പറഞ്ഞൂ ഈ കഥ വേണമെങ്കിൽ ഒരു രണ്ട് രണ്ടേകാൽകോടി മുടക്കി എവിടെയെങ്കിലും ഇരിക്കുന്ന ഒരു അവാർഡ് ജൂറിക്ക് വേണ്ടി മാത്രമായുള്ള ഒരു സിനിമയാക്കിയെടുക്കാം. പക്ഷേ അതുചെയ്യരുത് എന്ന. വിമലിനും അതേ നിലാപാടായിരുന്നു. നിങ്ങളെന്താ ഈപറയുന്നത്. ഞാനങ്ങനെ ചെയ്യില്ല. ഈ സിനിമ വഴി ലോകം മുഴുവൻ മൊയ്തീനെയും കാഞ്ചനയെയും അറിയണം. ഒരു വലിയ ക്യാൻവാസിൽ ലോകം മുഴുവൻ കാണുന്ന വിധത്തിൽ ഈ സിനിമ ഉണ്ടാക്കണമെന്നാണ് അന്ന് വിമൽ പറഞ്ഞത്.
ഏറ്റവും രസകരമായത് സംവിധായകൻ വിമലുമായുള്ള തന്റെ കൂടിക്കാഴ്ചയാണ്. സിനിമയിലെ സംഗീത സംവിധായകരിലൊരാൾ കൂടിയായ രമേഷ് നാരായണൻ സാറാണ് എന്നോട് പറയുന്നത് വിമൽ എന്ന മാദ്ധ്യമപ്രവർത്തകന് കുറച്ച് സമയം കൊടുക്കണം എന്ന്. അങ്ങനെയാണ് ഞാൻ വിമലിന്റെ ഡോക്യുമെന്ററി കാണാൻ തയാറാകുന്നത്. അതുകഴിഞ്ഞ സിനിമ റീലീസ് ചെയ്ത ദിവസമാണ് വിമൽ എന്നോട് പറയുന്നത് അതിന് മുമ്പ് എന്നെ കാണാൻ ശ്രമിച്ച് പരാജയപ്പെട്ടിരുന്നു എന്ന്.
ഈ സിനിമ എത്ര വലിയ ഹിറ്റാകുമെന്ന കാര്യത്തിൽ എനിക്ക് ധാരണയുണ്ടായിരുന്നില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. എന്നാൽ സ്വീകരിക്കപ്പെടുമെന്നറിയാമായിരുന്നു. ലക്ഷണക്കിന് ആളുകൾ തിയേറ്ററിൽ പോയി ഈ സിനിമ കാണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. ഇപ്പോ ഞാൻ ഒരു കാര്യം ഉറപ്പുപറയാം. ഇതിന് ഒരു അവാർഡും കിട്ടിയില്ലെങ്കിലും ഒരു സങ്കടവമില്ല ജനം കണ്ടുകൊണ്ടിരിക്കുകയാണ്-പൃഥ്വിരാജ് പറഞ്ഞു.
അതേസമയം മൊയ്തീന്റെ ജീവിതത്തെ വെറും പ്രണയത്തിലേക്ക് മാത്രമായി ചുരുക്കിയെന്ന വിടി ബൽറാം അടക്കമുള്ളവരുടെ വിമർശനത്തിനും പൃഥ്വിരാജ് മറുപടി പറഞ്ഞു. മൊയ്തീന്റെ ജീവിതം വേണമെങ്കിൽ പത്ത് സിനിമകളാക്കിയെടുക്കാം. ഒരു സിനിമയിൽ ആ ജീവിതം ഒതുക്കുമ്പോൾ ഏത് ആംഗിൾ വേണം എന്ന തെരഞ്ഞെടുപ്പ് വേണ്ടിവരും. അതിന് വേണ്ടി ഒരു ചോയ്‌സ് ആ ഫിലിം മേക്കറിന് എടുക്കേണ്ടി വരും. ആർ എസ് വിമൽ എന്ന് പറയുന്ന സംവിധായൻ അതിന് വേണ്ടി കോൺഷ്യസ് ആയി ഒരു തീരുമാനമെടുക്കുകയായിരുന്നു. അങ്ങനെയാണ് ആ അനശ്വരപ്രണയജീവിതം തെരഞ്ഞെടുത്തത്. മൊയ്തീന്റെ ജീവിതത്തിലൂടെ കടന്നുപോയ ഒരു കഥാപാത്രത്തെയും ഈ സിനിമയിൽ പരാമർശിക്കാതെ പോയിട്ടില്ല. വിമർശകരോടൊക്കെ എനിക്ക് ഒരൊറ്റ മറുപടി മാത്രമേ പറയാനുള്ളൂ. മൊയ്തീന്റെയും കാഞ്ചനമാലയുടെയും ജീവിതം ഒരൊറ്റ സിനിമയിൽ ഒതുങ്ങുന്നതല്ല.
അതേ സമയം സിനിമയിൽ വർഗ്ഗീയതയുടെ ഇടപെടൽ ഒരുവിധത്തിലും ഉണ്ടായിട്ടില്ല. എന്നാൽ അന്നത്തെ കാലഘട്ടത്തിൽ ഒര മുസ്ലിംയുവാവ് ഹിന്ദുയുവതിയെ പ്രണയിക്കുക എന്നത് വലിയ സംഭവമായിരുന്നു. ഇന്നുപോലും അത് ഒരു സാധാരണ സംഭവമല്ല. ആ സാഹചര്യത്തിൽ പോലും ഒരു രംഗം പോലും ഈ സിനിമയിൽ കൂട്ടിച്ചേർത്തിട്ടില്ല. എല്ലാം യാഥാർത്ഥ്യം തന്നെയാണ്. ഉദാഹരണത്തിന് അച്ഛൻ മൊയ്തീനെ കുത്തിയെന്ന കാര്യം. സിനിമ കണ്ടവർക്കെല്ലാം സംശയമാണ്. അങ്ങനെ സംഭവിക്കുമോ. എന്നാൽ അതൊക്കെ സംഭവിച്ചതാണ്.
പ്രധാനനടന്മാർക്ക് പോലും പാളിപ്പോകുന്ന ഈ കാലത്ത് പൃഥ്വിരാജിന് എങ്ങനെ മികച്ച സിനിമകൾ തെരഞ്ഞെടുക്കാൻ കഴിയുന്നു എന്ന ചോദ്യത്തിന് ഇഷ്ടപ്പെടുന്ന കഥകൾ കിട്ടുന്നതുകൊണ്ടാണെന്ന് പൃഥ്വിരാജ് പറഞ്ഞു. ഇനി അടുത്തത് ഒരു വ്യത്യസ്ത സിനിമ ചെയ്യാം എന്നൊക്കെ ഞാൻ കോൺഷ്യസായിട്ട് തീരുമാനിച്ച് ചെയ്യുന്നതല്ല. എനിക്കിഷ്ടപ്പെട്ട കഥകളെല്ലാം വ്യത്യസ്തമേഖലകളുമായി ബന്ധപ്പെട്ട് ലഭിക്കുന്നു എന്നതാണ്. അതേ സമയം പത്തെൺപത് സിനിമകളോളം അഭിനയിച്ചുകഴിഞ്ഞ ഒരു നടനാണ് ഞാൻ. ഇനി എനിക്കെന്റെ കരിയറിൽ എന്നെ എക്‌സൈറ്റ് ചെയ്യിക്കണമെങ്കിൽ വ്യത്യസ്തമായ സിനിമകൾ ചെയ്യണം. അതല്ലെങ്കിൽ എനിക്ക് ബോറടിക്കും. ഞാൻ സംസാരിക്കുന്നത് മൂന്നൂറും അഞ്ഞൂറും സിനിമകൾ അഭിനയിച്ച അഭിനേതാക്കളുള്ള ഒരു ഇൻഡസ്ട്രിയിൽ നിന്നാണെന്ന് തീർച്ചയായും ഓർമിക്കുന്നുണ്ട്. എന്നാലും എന്റെ ഒരാഗ്രഹം ഇനിയെന്റെ സിനിമകളിൽ എന്തെങ്കിലും ഒരുവ്യത്യസ്തത വേണം എന്നാണ്. അതിപ്പോ എല്ലാം ഒരു എപ്പിക് സ്റ്റോറിപോലുള്ള സിനിയാകണം എന്നൊന്നുമില്ല. അടുത്തതായി എന്റെ റിലീസ് ആകാൻ പോകുന്ന സിനിമ അമർ അക്‌ബർ ആന്റണിയാണ്. ആ സിനിമയുടെ ഉള്ളിലുള്ള ഉദ്ദേശ്യമുണ്ടല്ലോ. അതിനെ സമ്പൂർണമായി നിറവേറ്റുന്ന ഒരു ധർമം എനിക്ക് ചെയ്യാനുണ്ടാകണം. അത്തരത്തിൽ എനിക്ക് കഥകൾ ഇംപ്രസീവായി തോന്നിയാൽ ഞാനത് ചെയ്യും. അങ്ങനെ കഥകളെ തെരഞ്ഞെടുക്കുന്നതുകൊണ്ടായേക്കാം എന്റെ സിനിമകൾക്ക് ഇത്രയും വ്യത്യസ്തത വന്നത്. തീർച്ചയായും അത് വലിയ റിസ്‌കുള്ള കാര്യമാണ്. എന്റെ എല്ലാ സിനിമകളും വിജയിക്കണമെന്ന് ഒരുറപ്പുമില്ല.-ധൈര്യപൂർവ്വം പൃഥ്വിരാജ് പറയുന്നു.
എന്നാൽ ഈ സിനിമയുടെ ഭാഗമാകാൻ പറ്റിയതിൽ പൃഥ്വിരാജിനോട് നന്ദിയുണ്ടെന്ന് സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച ടോവിനോ പറഞ്ഞു. പൃഥ്വിരാജാണ് എന്നെ ഈ സിനിമയിലേക്ക് നിർദ്ദേശിച്ചത്. ആ സിനിമയിൽ ഒരു സുപ്രധാന രംഗമുണ്ട്. കാഞ്ചനയെ ജീവിതം മുഴുവൻ ജീവിതത്തിലും സ്‌നേഹിച്ച ടോവിനോയുടെ അപ്പുവെന്ന വിരഹകാമുകന്റെ ജീവിതം തന്നെ ഒരു സിനിമയ്ക്കുള്ള സാധ്യതയാണ്. അതേ സമയം അപ്പുവിന തന്നോടുള്ള സ്‌നേഹത്തിന്റെ ആയിരം മടങ്ങ് എനിക്ക് മൊയ്തീനോടുണ്ടെന്നും അതിന്റെ പതിനായിരം മടങ്ങ് മൊയ്തീന് തന്നോടുണ്ടെന്നും കാഞ്ചനമാല അപ്പുവിനോട് പറയുന്ന ഒരു രംഗമുണ്ട്. അത് തിരിച്ചറിഞ്ഞ് മാപ്പും പറഞ്ഞ് മൊയ്തീന്റെയടുത്ത് പോയി കാഞ്ചനമാല നിന്റേതാണ് എന്ന് പറയുന്ന ഒരു രംഗമുണ്ട്. ഒരു സംഭാഷണം പോലുമില്ലാത് ആ രംഗം ആവിഷ്‌കരിക്കുന്നതിൽ പൃഥ്വിരാജും തന്നെ സഹായിച്ചിട്ടുണ്ടെന്ന് ടോവിനോ പറഞ്ഞു. അതേ സമയം സംവിധായകന്റെ നിർദ്ദേശങ്ങൾ താൻ അതുപോലെ പാലിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ടോവിനോ പറഞ്ഞു. എന്നാൽ ടോവിനോയുടെ അഭിനയം തന്നെ അൽഭുതപ്പെടുത്തിക്കളഞ്ഞുവെന്ന് പൃഥ്വിരാജും വിശദമാക്കി.
ആൾക്കൂട്ടത്തിൽ അൽഭുതമുണ്ടാക്കുന്ന ആളായിരുന്നു മൊയ്തീനെന്ന ചർച്ചയിൽ പങ്കെടുത്ത സംവിധായകൻ വിമൽ പറഞ്ഞു. ആൾക്കൂട്ടത്തിൽ അൽഭുതമുണ്ടാക്കാൻ കഴിയുന്ന വ്യക്തിത്വം വ്യംഗിപ്പിക്കാൻ കഴിയുന്ന ഹീറോ ആരുണ്ടെന്ന് അന്വേഷണം പൃഥ്വിരാജിലേക്ക് തന്നെ ചെന്നെത്തുകയായിരുന്നു. പൃഥ്വിരാജല്ലാതെ മറ്റൊരാൾ ആ വേഷത്തിലേക്ക് മലയാള സിനിമയിൽ ഇല്ല.
എന്നാൽ മതേതരത്വം എന്ന് ആവർത്തിച്ച് പറയുന്നവരല്ല ജീവിതം കൊണ്ട് കാട്ടിക്കൊടുക്കുന്നവരാണെന്ന് ചർച്ചയിൽ പങ്കെടുത്ത ബിപി മൊയ്തീന്റെ സഹോദരൻ ബിപി റഷീദ് പറഞ്ഞു. കാഞ്ചനേച്ചീന്റെ അച്ഛനൊന്നും യഥാർത്ഥത്തിൽ പൂർണമായ എതിർപ്പുണ്ടായിരുന്നില്ല. അതുപോലെ മൊയ്തീന്റെയും എന്റെയും അച്ഛനും സമൂഹത്തിന്റെ സമ്മർദ്ദം കൊണ്ടാണ് പലതും ചെയ്യുന്നത്. മൊയ്തീനെ കൊല്ലാൻ വേണ്ടി കുത്താൻ ഇറങ്ങിത്തിരിക്കുന്ന അച്ഛനാകണമെങ്കിൽ സമ്മർദ്ദം എത്രമാത്രമുണ്ടെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്നും സിനിമയെ കുറിച്ച് ഒരുപരാതിയും തങ്ങൾക്കില്ലെന്നും ബിപി റഷീദ് പറഞ്ഞു.