- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്തുകൊണ്ടാണ് മലയാളികൾ പൃഥ്വിരാജിനെ ഇപ്പോൾ ഇങ്ങനെ ഇഷ്ടപ്പെടുന്നത്?
ആരാധകരോട് നയത്തിൽ ഇടപെടാത്തയാൾ. ജാഡക്കാരൻ. അഹങ്കാരി....മലയാളികൾ പൃത്ഥ്വിരാജിന് ചാർത്തിക്കൊടുത്ത വിശേഷങ്ങൾ ഏറെയായിരുന്നു. എങ്കിലും, പൃത്ഥ്വിയുടെ ചിത്രങ്ങൾ വിജയിക്കുമ്പോൾ ആരാധകർ രഹസ്യമായി സന്തോഷിച്ചു. എന്തൊക്കെ കുറവുകളുണ്ടെങ്കിലും അവർ പൃത്ഥ്വിയെ ഇഷ്ടപ്പെട്ടുകൊണ്ടേയിരുന്നു. അടുത്തകാലത്തിറങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റ്. അ
ആരാധകരോട് നയത്തിൽ ഇടപെടാത്തയാൾ. ജാഡക്കാരൻ. അഹങ്കാരി....മലയാളികൾ പൃത്ഥ്വിരാജിന് ചാർത്തിക്കൊടുത്ത വിശേഷങ്ങൾ ഏറെയായിരുന്നു. എങ്കിലും, പൃത്ഥ്വിയുടെ ചിത്രങ്ങൾ വിജയിക്കുമ്പോൾ ആരാധകർ രഹസ്യമായി സന്തോഷിച്ചു. എന്തൊക്കെ കുറവുകളുണ്ടെങ്കിലും അവർ പൃത്ഥ്വിയെ ഇഷ്ടപ്പെട്ടുകൊണ്ടേയിരുന്നു. അടുത്തകാലത്തിറങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റ്. അതോടെ വീണ്ടും പൃത്ഥ്വി മലയാളി സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിലൊരാളായി.
എന്തുകൊണ്ടാണ് മലയാളികൾ പൃത്ഥ്വിരാജിനെ ഇങ്ങനെ ഇഷ്ടപ്പെടുന്നത്. അതിന് പല കാരണങ്ങളുണ്ട്. അഭിനയപാടവം തന്നെ അതിനൊരു കാരണം. ഏതു വേണവും സൂക്ഷ്മതയോടെ അവതരിപ്പിക്കുന്നതിൽ യുവതാരങ്ങളിൽ പൃത്ഥ്വിയെ കഴിഞ്ഞേയുള്ളൂ താരങ്ങൾ. ആകർഷണീയമായ രൂപസൗകുമാര്യവും ആരാധകരെ സൃഷ്ടിക്കുന്നു.
സിക്‌സ് പാക്ക് ശരീരമുള്ള ബോളിവുഡ് നടന്മാർ കഴിഞ്ഞാൽ, അത്തരമൊരു ശരീര സൗന്ദര്യം അവകാശപ്പെടാനാവുന്നത് പൃത്ഥ്വിക്കാണ്. ഒരു ഇന്റർനാഷണൽ ലുക്ക് ഉള്ള നടനാണ് പൃത്ഥ്വി. അയ്യ, ഔറംഗസേബ് തുടങ്ങിയ ബോളിബുഡ് ചിത്രങ്ങൾ ദേശീയ തലത്തിലും താരത്തെ ജനപ്രിയനാക്കുന്നു. തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും രൂപസൗകുമാര്യമുള്ള നടനെന്ന പദവി പൃത്ഥ്വിക്ക് അവകാശപ്പെട്ടതാണ്. ഔറംഗസേബിലെ അഭിനയത്തിന് ഐബിഎൻ ലൈവ് സിനിമാ അവാർഡിൽ മികച്ച സഹനടനുള്ള പുരസ്‌കാരവും പൃത്ഥിയെ തേടിയെത്തി.
അഭിനേതാവെന്ന നിലയ്ക്ക് മാത്രമല്ല, ഗായകനെന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും പൃത്ഥ്വി സിനിമാലോകത്ത് നിറഞ്ഞുനിൽക്കുന്നു. ഓഗസ്റ്റ് സിനിമ എന്ന ബാനറിൽ പൃത്ഥ്വി നിർമ്മിച്ച ഇന്ത്യൻ റുപ്പി 2011-ലെ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടി. പുതിയ മുഖം, അൻവർ, ഉറുമി, ഞാൻ തുടങ്ങിയ ചിത്രങ്ങളിൽ പൃത്ഥ്വി ഗായകനായും എത്തി.
അഭിനേതാക്കളുടെ കുടുംബത്തിൽനിന്നാണ് പൃത്ഥ്വിയുടെ വരവ്. സ്വഭാനനടനത്തിൽ പുതിയ തലങ്ങൾ സൃഷ്ടിച്ച സുകുമാരന്റെയും മല്ലികയുടെയും മകൻ. സഹോദരൻ ഇന്ദ്രജിത്തും പുതുതലമുറ നടന്മാരിൽ ശ്രദ്ധേയൻ. ഇന്ദ്രജിത്ത് കല്യാണം കഴിച്ചിരിക്കുന്നത് നടി പൂർണിമയെ. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്ന പൃത്ഥ്വി 2011-ൽ പത്രപ്രവർത്തകയായ സുപ്രീയ മേനോനെ വിവാഹം കഴിച്ചു.