- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൃഥ്വിരാജിന്റെ ക്രിസ്തുമസ് ചിത്രം വിമാനത്തിന്റെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ; വിമാനം റാഞ്ചിയത് തമിഴ് റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റ്; സൈബർ സെൽ അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: പൃഥ്വിരാജിന്റെ ക്രിസ്തുമസ് ചിത്രമായ വിമാനത്തിന്റെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ പ്രചരിക്കുന്നു. തമിഴ് റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റ് വഴിയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തായത്. സംഭവത്തെക്കുറിച്ച് സൈബർ സെൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നവാഗതനായ പ്രദീപ് നായർ രചനയും സംവിധാനവും നിർവഹിച്ച് പൃഥ്വിരാജ് നായകനായി അഭിനയിച്ച വിമാനം നിറഞ്ഞ കയ്യടിയോടെ പ്രദർശനം തുടരുമ്പോഴാണ് ചിത്രത്തിന്റെ വ്യാജൻ ഇറങ്ങിയത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിച്ചത്. ക്രിസമസ് റിലീസായി തീയേറ്ററിലേക്കെത്തിയ ചിത്രം മികച്ച പ്രതികരണവുമായി മുന്നോട്ട് പോവുമ്പോഴാണ് ചിത്രത്തിന്റെ വ്യാജൻ സൈറ്റിൽ എത്തിയത്. അടുത്തിടെ പുലിമുരുകൻ, ചങ്ക്‌സ്, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ ചിത്രങ്ങളുടെ വ്യാജനും ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു. പ്രേക്ഷകർക്ക് ക്രിസ്മസ് സമ്മാനവുമായി ക്രിസ്മസ് ദിനത്തിൽ തന്നെ വിമാനം തിയേറ്ററുകളിൽ സൗജന്യമായി പ്രദർശിപ്പിച്ചതിന് പിന്നാലെയാണ് വ്യാജൻ പുറത്തിറങ്ങിയത്.
തിരുവനന്തപുരം: പൃഥ്വിരാജിന്റെ ക്രിസ്തുമസ് ചിത്രമായ വിമാനത്തിന്റെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ പ്രചരിക്കുന്നു. തമിഴ് റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റ് വഴിയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തായത്. സംഭവത്തെക്കുറിച്ച് സൈബർ സെൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നവാഗതനായ പ്രദീപ് നായർ രചനയും സംവിധാനവും നിർവഹിച്ച് പൃഥ്വിരാജ് നായകനായി അഭിനയിച്ച വിമാനം നിറഞ്ഞ കയ്യടിയോടെ പ്രദർശനം തുടരുമ്പോഴാണ് ചിത്രത്തിന്റെ വ്യാജൻ ഇറങ്ങിയത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിച്ചത്. ക്രിസമസ് റിലീസായി തീയേറ്ററിലേക്കെത്തിയ ചിത്രം മികച്ച പ്രതികരണവുമായി മുന്നോട്ട് പോവുമ്പോഴാണ് ചിത്രത്തിന്റെ വ്യാജൻ സൈറ്റിൽ എത്തിയത്.
അടുത്തിടെ പുലിമുരുകൻ, ചങ്ക്‌സ്, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ ചിത്രങ്ങളുടെ വ്യാജനും ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു. പ്രേക്ഷകർക്ക് ക്രിസ്മസ് സമ്മാനവുമായി ക്രിസ്മസ് ദിനത്തിൽ തന്നെ വിമാനം തിയേറ്ററുകളിൽ സൗജന്യമായി പ്രദർശിപ്പിച്ചതിന് പിന്നാലെയാണ് വ്യാജൻ പുറത്തിറങ്ങിയത്.