- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൗരവും ബുജി ലുക്കും കലർന്ന പുതിയ ഭാവവുമായി ഇസ്ര; പൃഥിയുടെ ഹൊറർ ചിത്രം ഇസ്രയിലെ ആദ്യ ലുക്ക് പുറത്ത് വിട്ട് നടൻ
പൃഥ്വിരാജ് അടുത്തതായി നായകനാകുന്ന ഇസ്ര എന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി. സിനിമയിലെ പൃഥ്വിയുടെ ലുക്ക് ആണ് പുറത്ത് വി്ട്ടിരിക്കുന്നത്. സ്വന്തം ഫേസ്‌ബുക്ക് പേജിലൂടെ പൃഥ്വി തന്നെയാണ് തന്റെ കഥാപാത്രത്തെ കുറിച്ചുള്ള വിവരം നൽകിയത്. അല്പം ബുജി ലുക്കും ഗൗരവ ഭാവവുമാണ് ചിത്രത്തിൽ കാണുന്നത്. രാജൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഒരു ഹൊറർ ത്രില്ലറാണ് ചിത്രം. മലയാളം ഇന്റസ്ട്രിയിൽ ഭയത്തിന് പുതിയ പേരായിരിക്കും ഇനി എബ്രഹാം എസ്ര എന്ന് പൃഥ്വി ഫേസ്‌ബുക്ക് സ്റ്റാറ്റസിൽ കുറിച്ചു. എന്നാൽ കേന്ദ്ര കഥാപാത്രമായ എബ്രഹാം എസ്രയെ ആരാണ് അവതരിപ്പിക്കുന്നത് എന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല. ടൊവിനോ തോമസ് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രിയ ആനന്ദാണ് നായിക. കൊച്ചി, മുംബൈ, ശ്രീലങ്ക, ദുബായി എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന ചിത്രം ഇ ഫോർ എന്റർടൈന്മെന്റാണ് നിർമ്മിക്കുന്നത്.
പൃഥ്വിരാജ് അടുത്തതായി നായകനാകുന്ന ഇസ്ര എന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി. സിനിമയിലെ പൃഥ്വിയുടെ ലുക്ക് ആണ് പുറത്ത് വി്ട്ടിരിക്കുന്നത്. സ്വന്തം ഫേസ്‌ബുക്ക് പേജിലൂടെ പൃഥ്വി തന്നെയാണ് തന്റെ കഥാപാത്രത്തെ കുറിച്ചുള്ള വിവരം നൽകിയത്.
അല്പം ബുജി ലുക്കും ഗൗരവ ഭാവവുമാണ് ചിത്രത്തിൽ കാണുന്നത്. രാജൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഒരു ഹൊറർ ത്രില്ലറാണ് ചിത്രം. മലയാളം ഇന്റസ്ട്രിയിൽ ഭയത്തിന് പുതിയ പേരായിരിക്കും ഇനി എബ്രഹാം എസ്ര എന്ന് പൃഥ്വി ഫേസ്‌ബുക്ക് സ്റ്റാറ്റസിൽ കുറിച്ചു.
എന്നാൽ കേന്ദ്ര കഥാപാത്രമായ എബ്രഹാം എസ്രയെ ആരാണ് അവതരിപ്പിക്കുന്നത് എന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല. ടൊവിനോ തോമസ് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രിയ ആനന്ദാണ് നായിക.
കൊച്ചി, മുംബൈ, ശ്രീലങ്ക, ദുബായി എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന ചിത്രം ഇ ഫോർ എന്റർടൈന്മെന്റാണ് നിർമ്മിക്കുന്നത്.