- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാളിയന്റെ വരവറിയിച്ച് പൃഥ്വിരാജ്; പ്രേക്ഷകർ ആവേശപൂർവ്വം കാത്തിരിക്കുന്ന കാളിയന്റെ പ്രീപ്രൊഡക്ഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചു
പ്രേക്ഷകർ ആവേശപൂർവ്വം കാത്തിരിക്കുന്ന കാളിയന്റെ പ്രീപ്രൊഡക്ഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചു. പൃഥ്വിരാജ് നായകനാവുന്ന എപ്പിക് സിനിമ കാളിയനിലെ കഥാപാത്രങ്ങൾക്ക് ഗ്രാഫിക് രൂപമായി. വേണാടിന്റെ ചരിത്രത്തിലെ അത്യപൂർവ്വമായ ഒരു കഥാസന്ദർഭമാണ് കാളിയനിൽ പുനർജ്ജനിക്കുന്നത്. ചരിത്രത്തോടും കഥാസന്ദർഭത്തോടും നീതി പുലർത്താനാവും വിധം കഥാപാത്രങ്ങളെ വരച്ചുണ്ടാക്കാൻ ഇന്ത്യയിലെയും വിദേശത്തെയും മികച്ച അനിമേഷൻ - വിഷ്വലൈസിഗ് വിദഗ്ദ്ധരുടെ സംഘത്തെയാണ് നിർമ്മാതാക്കളായ മാജിക് മൂൺ പ്രൊഡക്ഷൻസ് ഏർപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരത്തും മുംബൈയിലുമായി മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ഇൻ ഹൗസ് ടീമുകളായി പ്രവർത്തിക്കുന്ന സംഘങ്ങൾക്ക് സംവിധായകൻ എസ്.മഹേഷ് ആവശ്യമായ നിർദേശങ്ങൾ നൽകുന്നു. mിനിമയുടെ പ്രീ വിഷ്വലൈസേഷൻ ഡിജിറ്റൽ സ്റ്റോറിബോർഡ് പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. തിരുവനന്തപുരത്ത് എം ഫാക്ടറി മീഡിയയുടെ സാങ്കേതിക പങ്കാളിത്തവുമുണ്ട്. ആറ് മാസം കൊണ്ട് ഇവ പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നിർമ്മാതാവ് രാജീവ് നായർ പറഞ്ഞു.
പ്രേക്ഷകർ ആവേശപൂർവ്വം കാത്തിരിക്കുന്ന കാളിയന്റെ പ്രീപ്രൊഡക്ഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചു. പൃഥ്വിരാജ് നായകനാവുന്ന എപ്പിക് സിനിമ കാളിയനിലെ കഥാപാത്രങ്ങൾക്ക് ഗ്രാഫിക് രൂപമായി. വേണാടിന്റെ ചരിത്രത്തിലെ അത്യപൂർവ്വമായ ഒരു കഥാസന്ദർഭമാണ് കാളിയനിൽ പുനർജ്ജനിക്കുന്നത്. ചരിത്രത്തോടും കഥാസന്ദർഭത്തോടും നീതി പുലർത്താനാവും വിധം കഥാപാത്രങ്ങളെ വരച്ചുണ്ടാക്കാൻ ഇന്ത്യയിലെയും വിദേശത്തെയും മികച്ച അനിമേഷൻ - വിഷ്വലൈസിഗ് വിദഗ്ദ്ധരുടെ സംഘത്തെയാണ് നിർമ്മാതാക്കളായ മാജിക് മൂൺ പ്രൊഡക്ഷൻസ് ഏർപ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരത്തും മുംബൈയിലുമായി മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ഇൻ ഹൗസ് ടീമുകളായി പ്രവർത്തിക്കുന്ന സംഘങ്ങൾക്ക് സംവിധായകൻ എസ്.മഹേഷ് ആവശ്യമായ നിർദേശങ്ങൾ നൽകുന്നു. mിനിമയുടെ പ്രീ വിഷ്വലൈസേഷൻ ഡിജിറ്റൽ സ്റ്റോറിബോർഡ് പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. തിരുവനന്തപുരത്ത് എം ഫാക്ടറി മീഡിയയുടെ സാങ്കേതിക പങ്കാളിത്തവുമുണ്ട്. ആറ് മാസം കൊണ്ട് ഇവ പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നിർമ്മാതാവ് രാജീവ് നായർ പറഞ്ഞു.
ഇതു കഴിഞ്ഞാലുടൻ അഭിനേതാക്കൾക്കായുള്ള ഓഡിഷനുംപരിശീലനവുംനടത്തും. കഥാപാത്രങ്ങളുടെ രൂപഭാവങ്ങൾക്കിണങ്ങിയ അഭിനേതാക്കളെ കണ്ടെത്താൻ കാരക്ടർ സ്കെച്ചും മറ്റ് പ്രീ വിഷ്വലൈസേഷൻ പ്രവർത്തനങ്ങളും സഹായകമാകുമെന്ന് സംവിധായകൻ എസ് മഹേഷ് വ്യക്തമാക്കി.
സുജിത് വാസുദേവ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന കാളിയന്റെ രചന ബി.ടി അനിൽകുമാറാണ്. വിഖ്യാത സംഗീതത്രയങ്ങളായ ശങ്കർ എഹ്സാൻ ലോയ് ആര്യമായി മലയാളത്തിൽ സംഗീത സംവിധായകരാകന്നു എന്ന പ്രത്യേകതയും കാളിയനുണ്ട്. ബോളിവുഡിലെ പ്രമുഖ സൗണ്ട് ഡിസൈനർ ഷജിതുകൊയേരിയാണ് കാളിയന്റെ ശബ്ദസംവിധായകൻ. തമിഴ് നടൻ സത്യരാജും കാളിയനിൽ ഒരു പ്രഥാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
കാളിയന്റെ ടൈറ്റിൽ ലോഞ്ച് തന്നെ ചലച്ചിത്ര മേഖലയിൽ തരംഗം സൃഷ്ടിച്ചിരുന്നു. പ്രേക്ഷകർ ആവേശപൂർവ്വം കാത്തിരിക്കുന്ന കാളിയന്റെ പ്രീപ്രൊഡക്ഷൻ പ്രവർത്തനങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വൈകാതെ വെളിപ്പെടുത്തുമെന്നും സംവിധായകൻ പറഞ്ഞു.