പൃഥ്വിരാജിന്റെ ആദ്യ നിർമ്മാണ സംരഭമായ പൃഥ്വിരാജ് പ്രൊഡക്ഷൻസ് സോണി പിച്വർ റിലീസിങ് ഇന്റർനാഷണലുമായി കൈകോർത്ത് ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇന്ന് ആരംഭിക്കും. നൈൻ(9) എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ ജീനസ് മൊഹമ്മദാണ് സംവിധാനം ചെയ്യുന്നത്.

ഇന്ന് ആരംഭിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഒറ്റ ഷെഡ്യൂളിൽ തീർക്കുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഈ വർഷം തന്നെ ചിത്രം തിയേറ്ററുകളിലെത്തും. സയൻസ് ഫിക്ഷൻ സ്വഭാവമുള്ള ചിത്രമായിരിക്കും നൈൻ. ഷൂട്ടിങ് ആരംഭിക്കുന്ന വിവരം പൃഥ്വിരാജ് തന്നെയാണ് ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.

ഷാൻ റഹ്മാനാണ് ചിത്രത്തിനായി സംഗീതം നിർവഹിക്കുന്നത്. 100 ഡെയ്സ് ഓഫ് ലവിന് ശേഷം സംവിധായകൻ കമലിന്റെ മകൻ ജെനൂസെ മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തിരുവനന്തപുരത്തും ഹിമാചൽ പ്രദേശിലുമായിട്ട് ആയിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ്. സയൻസ് ഫിക്ഷൻ ത്രില്ലർ വിഭാഗത്തിലുള്ള ചിത്രത്തിൽ രണ്ട് നായികമാരുണ്ടായിരിക്കുമെന്നാണ് സൂചന