മ്മൂട്ടിയെ പോലെ ഇടയ്ക്കിടെ വാഹനങ്ങൾ വാങ്ങുന്നതും മാറ്റുന്നതും നടൻ പൃഥിരാജിനും ഇഷ്ടമുള്ള കാര്യമാണ്. ഇപ്പോഴിതാ ആഡംബരത്തിന്റെ അവസാന വാക്കായ ലംബോർഗിനിയെ സ്വന്തമാക്കിയിരിക്കുകയാണ് നടൻ. മൂന്നര കോടി രൂപയ്ക്ക് മേൽ വില വരുന്ന ലംബോർഗിനിയ്‌ക്കൊപ്പമുള്ള നടന്റെയും ഭാര്യയുടെ സുപ്രിയയുടെയും ഫോട്ടോ ഇന്നലെ മുതൽ സോഷ്യൽമീഡിയ വഴി പ്രചരിക്കുന്നുണ്ട്.

ജർമൻ കമ്പനിയായ ലംബോർഗിനിയുടെ ഹുറാക്കാനാണ് പൃഥ്വിയുടെ പുതിയ വാഹനം. കഴിഞ്ഞ മാസമാണ് ബംഗളൂരുവിൽനിന്ന് വാഹനം ബുക്ക് ചെയ്തത്. ഇന്നാണ് പൃഥ്വിക്ക് വാഹനം എത്തിയത്.5000 സിസിയിൽ 571 എച്ച്പി കരുത്തുള്ള വാഹനത്തിന് കേരളത്തിൽ ഏതാണ്ട് നാല് കോടിയോളം രൂപ വില വരും. ടെംപററി രജിസ്ട്രേഷനാണ് വാഹനത്തിന് ഇപ്പോൾ.

പൃഥി മുമ്പ് പോഷെ കായേൻ എസ്യുവി സ്വന്തമാക്കിയ വാർത്തയും വന്നിരുന്നു.