- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മല്ലികാ സുകുമാരൻ പറഞ്ഞതിലെന്താണ് തെറ്റ്? പൃഥ്വിരാജ് 45 ലക്ഷം രൂപ ടാക്സ് അടച്ചിട്ടാണ് ലംബോർഗിനിയിറക്കിയത്; പിന്നെ നല്ല റോഡ് സ്വപ്നം കണ്ടുകൂടേ.. ഓരോ കിലോമീറ്റർ റോഡിനും നിങ്ങൾ മുക്കുന്നതാണ് മഴയിൽ തോടായും വേനലിൽ കിണറായും ഞങ്ങൾ അനുഭവിക്കുന്നത്. ശ്ശെടാ... !
തിരുവനന്തപുരം: നടൻ പൃഥിരാജ് നാല് കോടി രൂപയുടെ ലംബോർഗിനി വാങ്ങിയത് സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായിരുന്നു... കേരളത്തിൽ ഉള്ള റോഡുകളിൽ ഇത്രയും വിലയുള്ള കാർ എങ്ങനെയാണ് ഓടുക എന്നതായിരുന്നു അന്ന എല്ലാവരും ഉയർത്തിയ ചോദ്യം... പൃഥ്വിരാജിന് കാർ ഓടിക്കണം എന്ന് അത്രയും ആഗ്രഹം ഉണ്ടെങ്കിൽ നെടുമ്പാശ്ശേരി എയർപോർട്ട് ഒരു ദിവസത്തേക്ക് വാടകയ്ക്ക് എടുത്ത് ഓടിക്കേണ്ടി വരും എന്നുള്ള കമന്റുകളും ഉയർന്ന് വന്നിരുന്നു... ഇപ്പോൾ ഇത് വാർത്തയായത് കോടികൾ വിലവരുന്ന ഈ കാർ തിരുവനന്തപുരത്തെ സ്വന്തം തറവാട്ടിലേക്ക് കൊണ്ടുവരാൻ പറ്റുന്നില്ല എന്ന് പൃഥ്വിരാജിന്റെ അമ്മ മല്ലികാ സുകുമാരൻ പറഞ്ഞതോടെയാണ്... നല്ല റോഡ് ഇല്ലാത്തതാണ് അതിന് കാരണമായി താരത്തിന്റെ അമ്മ പറഞ്ഞത്... ഇതു വൻ തോതിൽ ട്രോളുകൾക്ക് ഇടയാക്കിയതാണ്.... എന്നാൽ അവർ പറഞ്ഞതിൽ എന്താണ് തെറ്റ്.... 45 ലക്ഷം രൂപ റോഡ് ടാക്സ് അടച്ചാണ് വാഹനം താരം കേരളത്തിൽ രജിസ്റ്റർ ചെയ്തത്... അതിന്റെ ഗുണഫലം അനുഭവിക്കാൻ പൃഥിരാജിന് അവകാശവുമുണ്ട്.... നിങ്ങൾ റോഡ് ടാക്സ് വാങ്ങിയത് കേരളത്തിലെ നിരത്തുകളി
തിരുവനന്തപുരം: നടൻ പൃഥിരാജ് നാല് കോടി രൂപയുടെ ലംബോർഗിനി വാങ്ങിയത് സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായിരുന്നു... കേരളത്തിൽ ഉള്ള റോഡുകളിൽ ഇത്രയും വിലയുള്ള കാർ എങ്ങനെയാണ് ഓടുക എന്നതായിരുന്നു അന്ന എല്ലാവരും ഉയർത്തിയ ചോദ്യം... പൃഥ്വിരാജിന് കാർ ഓടിക്കണം എന്ന് അത്രയും ആഗ്രഹം ഉണ്ടെങ്കിൽ നെടുമ്പാശ്ശേരി എയർപോർട്ട് ഒരു ദിവസത്തേക്ക് വാടകയ്ക്ക് എടുത്ത് ഓടിക്കേണ്ടി വരും എന്നുള്ള കമന്റുകളും ഉയർന്ന് വന്നിരുന്നു...
ഇപ്പോൾ ഇത് വാർത്തയായത് കോടികൾ വിലവരുന്ന ഈ കാർ തിരുവനന്തപുരത്തെ സ്വന്തം തറവാട്ടിലേക്ക് കൊണ്ടുവരാൻ പറ്റുന്നില്ല എന്ന് പൃഥ്വിരാജിന്റെ അമ്മ മല്ലികാ സുകുമാരൻ പറഞ്ഞതോടെയാണ്... നല്ല റോഡ് ഇല്ലാത്തതാണ് അതിന് കാരണമായി താരത്തിന്റെ അമ്മ പറഞ്ഞത്... ഇതു വൻ തോതിൽ ട്രോളുകൾക്ക് ഇടയാക്കിയതാണ്....
എന്നാൽ അവർ പറഞ്ഞതിൽ എന്താണ് തെറ്റ്.... 45 ലക്ഷം രൂപ റോഡ് ടാക്സ് അടച്ചാണ് വാഹനം താരം കേരളത്തിൽ രജിസ്റ്റർ ചെയ്തത്... അതിന്റെ ഗുണഫലം അനുഭവിക്കാൻ പൃഥിരാജിന് അവകാശവുമുണ്ട്.... നിങ്ങൾ റോഡ് ടാക്സ് വാങ്ങിയത് കേരളത്തിലെ നിരത്തുകളിൽ എല്ലാവർക്കും വാഹനം ഓടിക്കുവാനാണ്... ജനങ്ങളുടെ വാഹനം പോകാനായി മോശമായ റോഡാണ് നിങ്ങൾക്ക് നൽകുവാൻ ഉള്ളതെങ്കിൽ ഈ റോഡ് ടാക്സ് അടക്കേണ്ട ആവശ്യം എന്താണ്....
പല താരങ്ങളും തങ്ങളുടെ വാഹനം പുറത്ത് രജിസ്റ്റർ ചെയ്തു എന്ന വാർത്തകൾ വന്നപ്പോൾ പൃഥ്വിരാജ് അന്തസായാണ് ലക്ഷങ്ങൾ മുടക്കി കേരളത്തിൽ റോഡ് ടാക്സ് അടച്ച് വാഹനം രജിസ്റ്റർ ചെയ്തത്.... എന്നിട്ടും റോഡുകൾ നന്നാക്കാനാവാത്ത സർക്കാരിനും മറ്റ് വകുപ്പുകൾക്കും വാഹനം മറ്റൊരു നാട്ടിൽ രജിസ്റ്റർ ചെയ്താലും ഒന്നും പറയാൻ അവാകാശമില്ലെന്ന് ഇനി മനസ്സിലാക്കണം.....
ഉയർന്ന നിരക്ക് ഈടാക്കുന്ന ബസുകളിൽ ഇരുന്ന് യാത്ര ചെയ്യാൻ യാത്രക്കാർക്ക് അവകാശമുണ്ടെന്ന് കോടതി പറയുമ്പോൾ അത് പോലെ വാഹനം ഇത്രയും വലിയ തുകയക്ക് ടാക്സ് അടക്കുന്നവർക്ക് ആ ഗുണത്തിലുള്ള റോഡുകൾ നൽകാൻ നിങ്ങൾക്കും അവകാശമില്ലെ.... ഇക്കാര്യത്തിൽ ഷോൺ ജോർജ് എടുത്ത നിലപാടും വളരെ പ്രശംസനീയമാണ്...