യ്യപ്പ ചരിതം വീണ്ടും വെള്ളിത്തിരയിലേക്ക. പൃഥ്വിരാജ് നായകനാകുന്ന 'അയ്യപ്പൻ' എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. പൃഥ്വി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അയ്യപ്പന്റെ വിശേഷം ആരാധകരുമായി പങ്കുവെച്ചത്.ഓഗസ്റ്റ് സിനിമാസ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശങ്കർ രാമകൃഷ്ണനാണ്. 'റോ, റിയൽ, റിബൽ' എന്ന ക്യാപ്ഷനുകളോടെയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്ററും പൃഥ്വി പങ്കുവെച്ചിട്ടുണ്ട്.

ശബരിമലയിൽ പുലിപ്പാലിനായി പോകുന്ന അയ്യപ്പനും പുലിയും നേർക്കുനേർ വരുന്നതാണ് പോസ്റ്ററിലുള്ളത്. വർഷങ്ങളായി ശങ്കർ തന്നോട് ചിത്രത്തെ കുറിച്ച് പറഞ്ഞിട്ടെന്നും ഇതുപോലൊരു ചിത്രത്തിന്റെ ഭാഗമാകുന്നത് സ്വപ്ന തുല്യമാണെന്നും പൃഥ്വി പറയുന്നു.

പതിനെട്ടാം പടി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് ഇപ്പോൾ ശങ്കർ രാമകൃഷ്ണൻ. മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന 'ലൂസിഫർ' കൂടാതെ താൻ അഭിനയിച്ചു വരുന്ന 'ആടുജീവിതം' ഉൾപ്പടെയുള്ള ചിത്രങ്ങളുടെ തിരക്കിലാണ് പൃഥ്വിരാജ്. അതിനാൽ തന്നെ 'അയ്യപ്പൻ' എപ്പോൾ ആരംഭിക്കും എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല.