- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്രയിലെ സസ്പെൻസും കഥയും പ്രചരിപ്പിക്കുന്നതെന്തിന്നെന് മനസ്സിലാകുന്നില്ല; ചിത്രം കാണാനുള്ള പ്രേക്ഷകരുടെ കാഴ്ചാനുഭവത്തെ അത് ദോഷകരമായി ബാധിക്കും; ഹൊറർ ചിത്രത്തിന്റെ സസ്പെൻസ് പൊളിച്ചതിനെതിരെ പൃത്വിരാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
പൃഥ്വിരാജ് നായകനായെത്തിയ ഇന്നലെ പുറത്തിറങ്ങിയ എസ്ര എന്ന ചിത്രം വലിയ സ്വീകാര്യതനേടി പ്രദർശനം തുടരുകയാണ്. ഒരു മികച്ച വാരാന്ത്യം കാത്തിരിക്കെ ചിത്രത്തിന്റെ നിഗൂഢത വെളിവാക്കുന്ന ചില പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരിക്കുന്നുവെന്ന് പൃഥ്വിരാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.ഇതെന്തിനാണ് ഇത്തരം പ്രചരണങ്ങൾ നടത്തുന്നതെന്തിനാണെന്ന് ചോദിതക്കുകയും ചെയ്യുന്നു. ഏറെക്കാലത്തിന് ശേഷമാണ് ഹൊറർ ത്രില്ലർ വിഭാഗത്തിലുള്ള ഒരു സിനിമ മലയാളത്തിന്റെ വെള്ളിത്തിരയിൽ പ്രദർശനത്തിനെത്തുന്നത്. നവാഗതനായ ജയ് കെ സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായെത്തിയ എസ്ര. ഫസ്റ്റ്ലുക്കും ട്രെയ്ലറുമൊക്കെ വന്നതിന് പിന്നാലെ പ്രേക്ഷകരിൽ കാത്തിരിപ്പേറ്റിയ ചിത്രം വെള്ളിയാഴ്ച കേരളത്തിലെ 125 സ്‌ക്രീനുകളിലാണ് റിലീസ് ചെയ്തത്. മൾട്ടിപ്ലെക്സുകളിൽ പ്രീ-റിലീസ് ബുക്കിംഗിന് വലിയ പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ആദ്യദിനം ചിത്രം കണ്ടവരിൽനിന്നും നല്ല അഭിപ്രായങ്ങൾ വരുന്നു. പ്രിയാ ആനന്ദാണ് എസ്രയിൽ പൃഥ്വിയുടെ നായികയായി എത്തുന്നത്. രഞ്ജൻ
പൃഥ്വിരാജ് നായകനായെത്തിയ ഇന്നലെ പുറത്തിറങ്ങിയ എസ്ര എന്ന ചിത്രം വലിയ സ്വീകാര്യതനേടി പ്രദർശനം തുടരുകയാണ്. ഒരു മികച്ച വാരാന്ത്യം കാത്തിരിക്കെ ചിത്രത്തിന്റെ നിഗൂഢത വെളിവാക്കുന്ന ചില പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരിക്കുന്നുവെന്ന് പൃഥ്വിരാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.ഇതെന്തിനാണ് ഇത്തരം പ്രചരണങ്ങൾ നടത്തുന്നതെന്തിനാണെന്ന് ചോദിതക്കുകയും ചെയ്യുന്നു.
ഏറെക്കാലത്തിന് ശേഷമാണ് ഹൊറർ ത്രില്ലർ വിഭാഗത്തിലുള്ള ഒരു സിനിമ മലയാളത്തിന്റെ വെള്ളിത്തിരയിൽ പ്രദർശനത്തിനെത്തുന്നത്. നവാഗതനായ ജയ് കെ സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായെത്തിയ എസ്ര. ഫസ്റ്റ്ലുക്കും ട്രെയ്ലറുമൊക്കെ വന്നതിന് പിന്നാലെ പ്രേക്ഷകരിൽ കാത്തിരിപ്പേറ്റിയ ചിത്രം വെള്ളിയാഴ്ച കേരളത്തിലെ 125 സ്‌ക്രീനുകളിലാണ് റിലീസ് ചെയ്തത്. മൾട്ടിപ്ലെക്സുകളിൽ പ്രീ-റിലീസ് ബുക്കിംഗിന് വലിയ പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ആദ്യദിനം ചിത്രം കണ്ടവരിൽനിന്നും നല്ല അഭിപ്രായങ്ങൾ വരുന്നു.
പ്രിയാ ആനന്ദാണ് എസ്രയിൽ പൃഥ്വിയുടെ നായികയായി എത്തുന്നത്. രഞ്ജൻ എന്നാണ് പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. യഹൂദവിശ്വാസത്തെയും മിത്തുകളെയും ആധാരമാക്കിയാണ് ചിത്രം. ഫോർട്ട്കൊച്ചിയും ശ്രീലങ്കയും പശ്ചാത്തലമാക്കുന്ന ചിത്രത്തിൽ ടൊവീനോ തോമസും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ഛായാഗ്രഹണം സുജിത്ത് വാസുദേവ്. ഇ ഫോർ എന്റർടെയിന്മെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്തയും സി.വി.സാരഥിയുമാണ് നിർമ്മാണം. ബോളിവുഡ് സംവിധായകൻ രാജ്കുമാർ സന്തോഷി ഉൾപ്പെടെ നിരവധി സംവിധായകരുടെ സഹസംവിധായകനായിരുന്നു ജയ്കൃഷ്ണൻ നിരവധി പരസ്യചിത്രങ്ങളും ഡോക്യുമെന്ററികളും ഒരുക്കിയിട്ടുണ്ട്. ജയ്കൃഷ്ണൻ തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. യഹൂദഭാഷയിൽ രക്ഷിക്കൂ എന്നർത്ഥം വരുന്ന വാക്കാണ് എസ്ര.