- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചോദിച്ചാൽ ചങ്കു പറിച്ചു തരാമെന്നു ആരാധകൻ; ചങ്കു വേണ്ട സ്നേഹം മതിയെന്ന് പൃഥ്വിരാജിന്റെ ട്വിറ്റർ പോസ്റ്റ്
സോഷ്യൽ മീഡിയകൾ സജീവമായതോടുകൂടി സിനിമാ താരങ്ങളും ആരാധകരും പരസ്പരം അഭിപ്രായങ്ങൾ പങ്കുവെയ്ക്കുന്നത് സർവ്വസാധാരമമായിക്കൊണ്ടിരിക്കുകയാണ്. ആരാധകരുടെ ചോദ്യങ്ങളോട് എല്ലാതാരങ്ങളും പ്രതികരിക്കുമ്പോൾ പൃഥ്വിരാജ് അല്പം പുറകിലോട്ടാണെന്ന് എല്ലാവർക്കും പരാതി ആയിരുന്നു. എന്നാൽ ആ പരാതി ഇപ്പോൾ ഒരു ട്വിറ്റർ പോസ്റ്റ് വഴി ഇല്ലാതാക്കിയിരിക്കുകയാണ് താരം. അടുത്തിടെയായിട്ട് തന്റെ പുതിയ ചിത്രങ്ങളുടെ വിവരങ്ങൾ പങ്കുവയ്ക്കുന്നതിനൊപ്പം ആരാധകരുമായി സംവദിക്കുന്നതിനും പൃഥ്വിരാജ് സമയം കണ്ടെത്താറുണ്ട്. ഞാനും രാജുവേട്ടന്റെ ആരാധകനാ.. ചോദിച്ചാ ചങ്കു പറിച്ചുതരുന്ന ആരാധകൻ...എന്നായിരുന്നു ബിജോയ് ബെന്നി എന്ന ആരാധകന്റെ ട്വീറ്റ്. എല്ലാവർക്കും മറുപടി തരുന്ന രാജുവേട്ടൻ എനിക് മറുപടി തരുന്നില്ലെന്നും ബിജോയ് ട്വിറ്ററിൽ കുറിച്ചു. എന്തായാലും പൃഥ്വിരാജിന്റെ കിടിലൻ മറുപടി തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. മറുപടി ലഭിച്ച ആഹ്ലാദം കൊണ്ട് ബിജോയ് ഒരു ട്വീറ്റുകൂടി ചെയ്തു... മെമ്മറീസിന് ശേഷം ജീത്തു ജോസഫിനൊപ്പം ഒന്നിക്കുന്ന ഊഴമാണ് പൃഥ
സോഷ്യൽ മീഡിയകൾ സജീവമായതോടുകൂടി സിനിമാ താരങ്ങളും ആരാധകരും പരസ്പരം അഭിപ്രായങ്ങൾ പങ്കുവെയ്ക്കുന്നത് സർവ്വസാധാരമമായിക്കൊണ്ടിരിക്കുകയാണ്. ആരാധകരുടെ ചോദ്യങ്ങളോട് എല്ലാതാരങ്ങളും പ്രതികരിക്കുമ്പോൾ പൃഥ്വിരാജ് അല്പം പുറകിലോട്ടാണെന്ന് എല്ലാവർക്കും പരാതി ആയിരുന്നു. എന്നാൽ ആ പരാതി ഇപ്പോൾ ഒരു ട്വിറ്റർ പോസ്റ്റ് വഴി ഇല്ലാതാക്കിയിരിക്കുകയാണ് താരം. അടുത്തിടെയായിട്ട് തന്റെ പുതിയ ചിത്രങ്ങളുടെ വിവരങ്ങൾ പങ്കുവയ്ക്കുന്നതിനൊപ്പം ആരാധകരുമായി സംവദിക്കുന്നതിനും പൃഥ്വിരാജ് സമയം കണ്ടെത്താറുണ്ട്.
ഞാനും രാജുവേട്ടന്റെ ആരാധകനാ.. ചോദിച്ചാ ചങ്കു പറിച്ചുതരുന്ന ആരാധകൻ...എന്നായിരുന്നു ബിജോയ് ബെന്നി എന്ന ആരാധകന്റെ ട്വീറ്റ്. എല്ലാവർക്കും മറുപടി തരുന്ന രാജുവേട്ടൻ എനിക് മറുപടി തരുന്നില്ലെന്നും ബിജോയ് ട്വിറ്ററിൽ കുറിച്ചു. എന്തായാലും പൃഥ്വിരാജിന്റെ കിടിലൻ മറുപടി തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം.
മറുപടി ലഭിച്ച ആഹ്ലാദം കൊണ്ട് ബിജോയ് ഒരു ട്വീറ്റുകൂടി ചെയ്തു...
മെമ്മറീസിന് ശേഷം ജീത്തു ജോസഫിനൊപ്പം ഒന്നിക്കുന്ന ഊഴമാണ് പൃഥ്വിയുടെ ഓണച്ചിത്രം. സൂര്യ കൃഷ്ണമൂർത്തി എന്ന കഥാപാത്രമായാണ് പൃഥ്വി ചിത്രത്തിൽ എത്തുന്നത്. നീരജ് മാധവ്, ഇർഷാദ്, ബാലചന്ദ്രമേനോൻ, കിഷോർ സത്യ, പശുപതി, ജയപ്രകാശ്, ദിവ്യ, രസ്ന പവിത്രൻ എന്നിവർ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.