മ്മൂട്ടിയെ നായകനാക്കി ജീൻ പോൾ ലാൽ ഡ്രൈവിങ് ലൈസൻസ് എന്ന ഒരു ചിത്രമൊരുക്കുന്നതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ ചില കാരണത്താൽ ജീൻ പോൾ ആ ചിത്രം ഉപേക്ഷിച്ചു. ഇപ്പോഴിതാ ജീൻ പോളിന്റെ അച്ഛനും നടനും സംവിധായകനു മൊക്കെയായ ലാൽ ഇതേ പേരിൽ ഒരു സിനിമയുമായി എത്തുന്നു.

ചിത്രത്തിൽ പൃഥ്വിരാജ് ആണ് നായകൻ. കരിയറിൽ ആദ്യമായി ഒരു സൂപ്പർ സ്റ്റാറിന്റെ വേഷത്തിൽ അഭിനയിക്കാൻ പോവുകയാണ് താരം എന്നാണ് കേൾക്കുന്നത്. മുമ്പ് മേക്കപ്പ് മാൻ എന്ന ചിത്രത്തിൽ പൃഥ്വിരാജായി തന്നെ അഭിനയിച്ചെങ്കിലും അത് അതിഥി
വേഷമായിരുന്നു.

പുതിയ ചിത്രത്തിൽ കാറുകളോട് അമിത താൽപര്യമുള്ള ഒരു സൂപ്പർസ്റ്റാറാണ് താരം. ശ്രീനി വാസനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പൃഥ്വിയുടെയും ശ്രീനിവാസന്റെയും കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയുള്ള ഒരു എന്റർടെയ്‌നറാണ് ഡ്രൈവിങ് ലൈസൻസ്. തിരക്കഥ എഴുതുന്നത് സച്ചിയാണ്.

നിലവിൽ ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കിലാണ് ലാൽ. അത് പൂർത്തിയായാൽ ഡ്രൈവിങ് ലൈസൻസിലേക്ക് കടക്കും