- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൃഥ്വിരാജ് ഇറക്കുമതി ചെയ്തത് മൂന്നരക്കോടിയുടെ ലംബോർഗിനി; നികുതിയായി അടച്ചത് നാൽപത് ലക്ഷം രൂപയോളം; കെ എൽ 07 സി എൻ 01 എന്ന് നമ്പർ ലഭിക്കാൻ മുടക്കിയത് ആറു ലക്ഷം രൂപ; കേരളത്തിലെ ഏറ്റവും വലിയ ചുള്ളൻ കാറിൽ ഇനി സൂപ്പർസ്റ്റാറിന്റെ കുതിച്ച് പായൽ
കാക്കനാട്: സൂപ്പർ താരങ്ങളുടെ വാഹന പ്രേമം എല്ലാവർക്കും അറിയുന്നതാണ്. ഇതിൽ മമ്മൂട്ടിയാണ് മുമ്പൻ പുത്തൻ വാഹനങ്ങളുടെ ഒരു വലിയ ശേഖരം തന്നെ താരത്തിന്റെ ശേഖരത്തിലുണ്ട്. എന്നാൽ അവരെ എല്ലാവരേയും കടത്തി വെട്ടിയിരിക്കുകയാണ് പൃഥ്വിരാജ്. താരം മൂന്നരക്കോടിയോളം രൂപയുടെ ലംബോർഗിനി ഹുറക്കാനായിരുന്നു സ്വന്തമാക്കിയത്. 40 ലക്ഷത്തോളം രൂപ ടാക്‌സ് അടച്ചാണ് പൃഥ്വിരാജ് തന്റെ ഇഷ്ടവാഹനം സ്വന്തമാക്കിയത്. അത് പോലെ തന്നെ വാഹനത്തിന് ഫാൻസി നമ്പർ സ്വന്തമാക്കാൻ താരം ചിലവഴിച്ചത് 6 ലക്ഷം രൂപയാണ്. തിങ്കളാഴ്ച എറണാകുളം ആർ.ടി. ഓഫീസിൽ നടന്ന ലേലത്തിൽ കെ എൽ 07 സി എൻ 1 എന്ന നമ്പറിനായിരുന്നു താരത്തിന്റെ ലേലം വിളി. ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ എംപി. അജിത്കുമാറിന്റെ നേതൃത്വത്തിൽ നടന്ന ലേലത്തിൽ അഞ്ചുപേരായിരുന്നു കെ എൽ 07 സി എൻ 1 നമ്പറിനായി രംഗത്ത് ഉണ്ടായിരുന്നത്.പൃഥ്വിരാജിന് വേണ്ടി സുഹൃത്താണ് ലേലത്തിൽ പങ്കെടുത്തത്. വാശിയേറിയ ലേലം ആറു ലക്ഷത്തിലെത്തിയപ്പോൾ മറ്റുള്ളവർ പിന്മാറുകയായിരുന്നു. നേരത്തേ ഒരു ലക്ഷം രൂപ ഫീസടച്ചാണ് പൃഥ്വിരാജ
കാക്കനാട്: സൂപ്പർ താരങ്ങളുടെ വാഹന പ്രേമം എല്ലാവർക്കും അറിയുന്നതാണ്. ഇതിൽ മമ്മൂട്ടിയാണ് മുമ്പൻ പുത്തൻ വാഹനങ്ങളുടെ ഒരു വലിയ ശേഖരം തന്നെ താരത്തിന്റെ ശേഖരത്തിലുണ്ട്. എന്നാൽ അവരെ എല്ലാവരേയും കടത്തി വെട്ടിയിരിക്കുകയാണ് പൃഥ്വിരാജ്.
താരം മൂന്നരക്കോടിയോളം രൂപയുടെ ലംബോർഗിനി ഹുറക്കാനായിരുന്നു സ്വന്തമാക്കിയത്. 40 ലക്ഷത്തോളം രൂപ ടാക്‌സ് അടച്ചാണ് പൃഥ്വിരാജ് തന്റെ ഇഷ്ടവാഹനം സ്വന്തമാക്കിയത്. അത് പോലെ തന്നെ വാഹനത്തിന് ഫാൻസി നമ്പർ സ്വന്തമാക്കാൻ താരം ചിലവഴിച്ചത് 6 ലക്ഷം രൂപയാണ്.
തിങ്കളാഴ്ച എറണാകുളം ആർ.ടി. ഓഫീസിൽ നടന്ന ലേലത്തിൽ കെ എൽ 07 സി എൻ 1 എന്ന നമ്പറിനായിരുന്നു താരത്തിന്റെ ലേലം വിളി. ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ എംപി. അജിത്കുമാറിന്റെ നേതൃത്വത്തിൽ നടന്ന ലേലത്തിൽ അഞ്ചുപേരായിരുന്നു കെ എൽ 07 സി എൻ 1 നമ്പറിനായി രംഗത്ത് ഉണ്ടായിരുന്നത്.പൃഥ്വിരാജിന് വേണ്ടി സുഹൃത്താണ് ലേലത്തിൽ പങ്കെടുത്തത്. വാശിയേറിയ ലേലം ആറു ലക്ഷത്തിലെത്തിയപ്പോൾ മറ്റുള്ളവർ പിന്മാറുകയായിരുന്നു.

നേരത്തേ ഒരു ലക്ഷം രൂപ ഫീസടച്ചാണ് പൃഥ്വിരാജ് നമ്പർ ബുക്ക് ചെയ്തിരുന്നത്. ഇതേ നമ്പറിനു നാലുപേർ കൂടി ആവശ്യമുന്നയിച്ചതോടെയാണ് ലേലം നടത്താൻ അധികൃതർ തീരുമാനിച്ചത്. അടിസ്ഥാന തുക സഹിതം സർക്കാരിന് ഒന്നാം നമ്പറിൽ നിന്നു കിട്ടിയത് ഏഴ് ലക്ഷം രൂപയായിരുന്നു.

5.2എൽ വി10 എഞ്ചിനാണ് പൃഥ്വിയുടെ പുതിയ ഹുറിക്കാന്റേത്. 7 സ്പീഡ് ട്രാൻസ്മിഷനും, ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനും വാഹനത്തിന് കുതിപ്പ് ഏകുന്നു. 426 മുതൽ 449 കിലോവാട്ട് പവർ നൽകുന്ന വാഹനം ബാംഗ്ലൂരിൽ നിന്നാണ് പൃഥ്വിരാജ് ബുക്ക് ചെയ്തത്.




