- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൃഥിയുടേത് കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ ലംബോർഗിനി; അമലാ പോളും ഫഹദ് ഫാസിലും അടക്കമുള്ളവർ ആഡംബര വാഹനം പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചപ്പോൾ അരക്കോടിയോളം മുടക്കി കാർ കേരളത്തിൽ രജിസ്റ്റർ ചെയ്ത നടനു കയ്യടിയുമായി ആരാധകരും
കാക്കനാട്: പൃഥ്വി രാജിന്റെ ലംബോർഗിനി കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യത്തേത്ത്. നാലു കോടിയോളം വിലവരുന്ന ഈ കാർ കേരളത്തിലെ റോഡുകളിൽ പായുന്നുണ്ടെങ്കിലും ഇതാദ്യമായാണ് കേരളത്തിൽ ഇത്തരം ഒരു അത്യാഡംബര വാഹനം രജിസ്റ്റർ ചെയ്യുന്നത്. ഇന്നലെ കേരളത്തിൽ ഈ വാഹനം രജിസ്റ്റർ ചെയ്തതോടെ നികുതി ഇനത്തിൽ മാത്രം സർക്കാരിന് കിട്ടിയത് 43,16,800 രൂപയാണ്. അതേസമയം ഇഷ്ടനമ്പർ കിട്ടുന്നതിനും വാഹനനികുതിയിനത്തിലുമായി 49, 16,800 രൂപയാണു പൃഥ്വിരാജ് സർക്കാർ ഖജനാവിലടച്ചു താരങ്ങൾക്കു മുഴുവൻ മാതൃകയായത്. എറണാകുളം ആർ.ടി.ഒ. ഓഫീസിലാണ് ഈ ആഡംബര വാഹനം രജിസ്റ്റർ ചെയ്തത്. നാലു കോടിയോളം വിലമതിക്കുന്ന വാഹനം കേരളത്തിൽ രജിസ്റ്റർ ചെയ്ത് കൃത്യമായ നികുതി അടച്ച നടന് കയ്യടിയുമായി ആരാധകരും എത്തി. പൃഥ്വിയുടെ ഭാര്യാ പിതാവ് വിജയ് മേനോനാണ് ഇന്നലെ എറണാകുളം ആർ.ടി.ഒ. ഓഫീസിലെത്തി കാർ രജസിറ്റർ ചെയ്തത്. തിരുവല്ലയിൽ ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണസ്ഥലത്തായതിനാൽ പൃഥ്വിക്ക് എത്താൻ കഴിഞ്ഞില്ല. കാറിനൊപ്പം സെൽഫിയെടുക്കാൻ വാഹന പ്രേമികൾക്കൊപ്പം മോട്ടോർ വാഹന
കാക്കനാട്: പൃഥ്വി രാജിന്റെ ലംബോർഗിനി കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യത്തേത്ത്. നാലു കോടിയോളം വിലവരുന്ന ഈ കാർ കേരളത്തിലെ റോഡുകളിൽ പായുന്നുണ്ടെങ്കിലും ഇതാദ്യമായാണ് കേരളത്തിൽ ഇത്തരം ഒരു അത്യാഡംബര വാഹനം രജിസ്റ്റർ ചെയ്യുന്നത്. ഇന്നലെ കേരളത്തിൽ ഈ വാഹനം രജിസ്റ്റർ ചെയ്തതോടെ നികുതി ഇനത്തിൽ മാത്രം സർക്കാരിന് കിട്ടിയത് 43,16,800 രൂപയാണ്. അതേസമയം ഇഷ്ടനമ്പർ കിട്ടുന്നതിനും വാഹനനികുതിയിനത്തിലുമായി 49, 16,800 രൂപയാണു പൃഥ്വിരാജ് സർക്കാർ ഖജനാവിലടച്ചു താരങ്ങൾക്കു മുഴുവൻ മാതൃകയായത്.
എറണാകുളം ആർ.ടി.ഒ. ഓഫീസിലാണ് ഈ ആഡംബര വാഹനം രജിസ്റ്റർ ചെയ്തത്. നാലു കോടിയോളം വിലമതിക്കുന്ന വാഹനം കേരളത്തിൽ രജിസ്റ്റർ ചെയ്ത് കൃത്യമായ നികുതി അടച്ച നടന് കയ്യടിയുമായി ആരാധകരും എത്തി. പൃഥ്വിയുടെ ഭാര്യാ പിതാവ് വിജയ് മേനോനാണ് ഇന്നലെ എറണാകുളം ആർ.ടി.ഒ. ഓഫീസിലെത്തി കാർ രജസിറ്റർ ചെയ്തത്. തിരുവല്ലയിൽ ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണസ്ഥലത്തായതിനാൽ പൃഥ്വിക്ക് എത്താൻ കഴിഞ്ഞില്ല.
കാറിനൊപ്പം സെൽഫിയെടുക്കാൻ വാഹന പ്രേമികൾക്കൊപ്പം മോട്ടോർ വാഹന വകുപ്പ് അധികൃതരും രംഗത്തെത്തി. ആർ.ടി.ഒ. റജി പി. വർഗീസ് കാറിന്റെ മുൻ സീറ്റിൽ കയറി സീറ്റ് ബൽറ്റും ധരിച്ചിരിക്കുന്ന ചിത്രം സഹപ്രവർത്തകർ പകർത്തുകയും ചെയ്തു. കാറിന് ഇഷ്ട നമ്പർ കിട്ടാൻ നടൻ പരസ്യ ലേലത്തിൽ പങ്കെടുത്ത് ആറ് ലക്ഷം രൂപ സർക്കാരിലേക്ക് അടച്ചതും വാർത്തയായിരുന്നു.
കെ.എൽ.7 സി.എൻ 1 എന്ന നമ്പരിനായി ഒട്ടേറെ പേർ ലേലത്തിൽ പങ്കെടുത്തെങ്കിലും 6 ലക്ഷം മുടക്കി നടൻ തന്നെ ഇഷ്ടനമ്പർ സ്വന്തമാക്കി. ലംബോഗിനിയുടെ ബംഗ്ലരുവിലെ ഷോറൂമിൽ നിന്നാണ് പൃഥ്വി കാർ സ്വന്തമാക്കിയത്. കർണാടകയിൽനിന്നുള്ള താൽക്കാലിക രജിസ്ട്രേഷഷൻ നമ്പരിൽ പൃഥ്വിയുടെ സുഹൃത്താണ് കാർ ഡ്രൈവ് ചെയ്തുകൊച്ചിയിലെത്തിച്ചത്.